Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്‌ട്രേലിയയിൽ ഇസ്രയേലി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; 20 വയസ്സുള്ള യുവാവ് പിടിയിൽ; പീഡനശ്രമത്തിനിടെ കൊല്ലപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ്; മൃതദേഹത്തിനടുത്തുനിന്ന് ചാരനിറത്തിലുള്ള ടീഷർട്ടും കറുത്ത തൊപ്പിയും കണ്ടെടുത്തു; ആക്രമണം സഹോദരിയോട് ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ; ഓസ്‌ട്രേലിയയിൽ പ്രതിഷേധം

ഓസ്‌ട്രേലിയയിൽ ഇസ്രയേലി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; 20 വയസ്സുള്ള യുവാവ് പിടിയിൽ; പീഡനശ്രമത്തിനിടെ കൊല്ലപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ്; മൃതദേഹത്തിനടുത്തുനിന്ന് ചാരനിറത്തിലുള്ള ടീഷർട്ടും കറുത്ത തൊപ്പിയും കണ്ടെടുത്തു; ആക്രമണം സഹോദരിയോട് ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ; ഓസ്‌ട്രേലിയയിൽ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഇസ്രയേലി വിദ്യാർത്ഥിനി അയിയ മസർവേ (21) കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയൊന്നുകാരിയായ അയിയ മസാർവേ ആക്രമിക്കപ്പെടുന്നത്. സഹോദരിയോട് ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെയാണ് അയിയക്കുനേരെ ആക്രമണമുണ്ടായതെന്ന് ഓസ്‌ട്രേലിയൻ പൊലീസ് പറഞ്ഞു.20 വയസ്സുള്ള യുവാവിനെയാണ് വെള്ളിയാഴ്ച അറസ്റ്റുചെയ്തതെന്ന് പൊലീസ് പറഞ്ഞു.

അയിയയുമായി സംസാരിക്കുന്നതിനിടെ ഫോൺ താഴെ വീഴുന്നതിന്റെയും പിടിവലിയുടെയും ശബ്ദം കേട്ട സഹോദരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിൽ മെൽബണിലെ ലാ ത്രോബ് സർവകലാശാലയ്ക്കുസമീപം അയിയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി നഗരത്തിൽനടന്ന ഹാസ്യപരിപാടി കണ്ടതിനുശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു അയിയ.

ചൈനയിലെ ഷാങ്ഹായി സർവകലാശാലയിൽ ഇംഗ്ലീഷ്, ചൈനീസ് വിദ്യാർത്ഥിനിയായിരുന്ന അയിയ പഠനത്തിന്റെ ഭാഗമായാണ് ലാ ത്രോബിലെത്തിയത്.മൃതദേഹത്തിനടുത്തുനിന്ന് ചാരനിറത്തിലുള്ള ടീഷർട്ടും കറുത്ത തൊപ്പിയും കണ്ടെടുത്തിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പീഡനശ്രമത്തിനിടെ കൊല്ലപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ ആളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അയിയയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നിരിക്കാമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും ഈ ഘട്ടത്തിൽ ആ സാധ്യത പരിഗണിക്കുന്നില്ലെന്ന് വിക്ടോറിയ പൊലീസ് ഇൻസ്‌പെക്ടർ ആൻഡ്രൂ സ്റ്റാംപെർ പറഞ്ഞു.ഓസ്‌ട്രേലിയയിൽ സ്ത്രീകൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി. വെള്ളിയാഴ്ച മെൽബണിലെ സ്റ്റേറ്റ് പാർലമെന്റ് കെട്ടിടത്തിനുമുന്നിൽ നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP