Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനീസ് സ്മാർട്ട് ഫോണായ വാവേയ്ക്ക് യുഎസ് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ഗൂഗിളിനും ആപ്പിളിനുമടക്കം അതേ നാണയത്തിൽ തിരിച്ചടിച്ച് ചൈനയുടെ ആദ്യ 'പണി'; യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന അപൂർവ്വ ഭൗമ ധാതുക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള ചൈനീസ് നീക്കം തകൃതിയെന്ന് സൂചന; യുഎസ്-ചൈന വ്യാപാര യുദ്ധം കൂടുതൽ കലുഷിതമാകുമ്പോൾ

ചൈനീസ് സ്മാർട്ട് ഫോണായ വാവേയ്ക്ക് യുഎസ് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ഗൂഗിളിനും ആപ്പിളിനുമടക്കം അതേ നാണയത്തിൽ തിരിച്ചടിച്ച് ചൈനയുടെ ആദ്യ 'പണി'; യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന അപൂർവ്വ ഭൗമ ധാതുക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള ചൈനീസ് നീക്കം തകൃതിയെന്ന് സൂചന; യുഎസ്-ചൈന വ്യാപാര യുദ്ധം കൂടുതൽ കലുഷിതമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ലോകത്തെ 'വ്യാപാര വമ്പന്മാരിൽ' മുൻനിരക്കാരായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ കലുഷിതമാകുന്നുവെന്ന വാർത്ത ചൂടുപിടിക്കുകയാണ്. ഏതാനും നാൾ മുൻപ് ചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ നിരോധനത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് വിള്ളൽ വീണിരുന്നു. ഏതാനും ചൈനീസ് സ്മാർട്ട് ഫോണുകൾക്കടക്കം അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ഐടി രംഗത്തെ അമേരിക്കൻ 'അതികായന്മാരായ' ആപ്പിളിനും ഫേസ്‌ബുക്കിനും ഗൂഗിളിനുമാണ് ചൈന അതേ നാണയത്തിൽ തിരിച്ചടിച്ചത്.

എന്നാൽ ഇപ്പോൾ ചൈന എടുക്കുന്ന നീക്കം അമേരിക്കയുടെ പ്രതിരോധ രംഗമടക്കമുള്ള മേഖലയ്ക്ക് വൻ തിരിച്ചടി നൽകിയേക്കുമെന്ന സൂചനയാണ് നൽകുന്നത്. അപൂർവ്വ ഭൗമ ധാതുക്കൾ ഏറെയുള്ള രാജ്യമായ ചൈനയിൽ നിന്നും ഇവ അധികമായി വാങ്ങുന്ന രാജ്യമാണ് അമേരിക്ക. ഇതിന്റെ കയറ്റുമതിയിൽ തിരിച്ചടി നൽകാനാണ് ഇപ്പോൾ ചൈനയുടെ നീക്കം. ആദ്യം ചൈനീസ് കമ്പനിയായ വാവേ ഉൾപ്പടെയുള്ള മോഡലുകൾക്കാണ് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയത്.

സ്മാർട്ട് ഫോൺ നിർമ്മാണത്തിൽ ആഗോള തലത്തിൽ തന്നെ ഒന്നാമത് നിൽക്കുന്ന ചൈന ഇതിന് മറുപടി നൽകിയത് ആപ്പിൾ ഉൽപനങ്ങളുടെ വിപണനത്തിലും ഗൂഗിളിന്റെയും ഫേസ്‌ബുക്കിന്റെയും ഉപയോഗത്തിൽ നിയന്ത്രണം വരുത്തിയുമാണ്. രാജ്യ സുരക്ഷ ഉയർത്തിക്കാട്ടിയാണ് അമേരിക്ക ചൈനീസ് ഫോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് കഴിഞ്ഞയാഴ്ച ചൈനയിലെ ഒരു അപൂർവ ധാതുഖനി സന്ദർശിച്ചിരുന്നു. ഇതാണ് അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ഒന്നാമതുള്ള ചൈന തങ്ങളുടെ ധാതു വിഭവശേഷി അമേരിക്കൻ വ്യാപാര വിലക്കിന് മറുപടി നൽകാനായി വിനിയോഗിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയാക്കിയത്. 17 രാസ മൂലകങ്ങളെയാണ് അപൂർവ ഭൗമ ധാതുക്കളായി കണക്കാക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ സൈനിക ഉപകരണങ്ങളിൽ വരെ ഇവ ഉപയോഗിക്കുന്നു. ഈ രാസവസ്തുക്കളുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തിയാൽ അത് സാഹചര്യം കൂടുതൽ സങ്കീർണമാക്കും.

എന്നാൽ ഇതുസംബന്ധിച്ച് ചൈനയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. എന്നാൽ ഇത് സംഭവിക്കാനിടയുണ്ടെന്ന് ചൈനീസ് മാധ്യമങ്ങൾ പറയുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. മുമ്പും നയതന്ത്ര തർക്കങ്ങൾക്കിടെ അപൂർവ ഭൗമ ധാതുക്കൾ ഉപയോഗിച്ച് ചൈന സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. 2010ൽ ജപ്പാനുമായുള്ള തർക്കങ്ങൾക്കിടെയാണ് ചൈന അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണം വരുത്തിയത്. പാരിസ്ഥിതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം.

അന്ന് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ലോക വ്യാപാര സംഘനയ്ക്ക് പരാതി നൽകി. സംഘടനയുടെ ഇടപെടലിനെ തുടർന്നാണ് ചൈന നിയന്ത്രണം പിൻവലിച്ചത്. അമേരിക്കയിലേക്കുള്ള അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രിച്ചുകൊണ്ട് ചൈന പുതിയ തീരുമാനമെടുത്താൽ ചൈനയ്ക്കുള്ള വ്യാപാര നിയന്ത്രണങ്ങൾക്ക് അമേരിക്ക ചൂണ്ടിക്കാട്ടിയ 'രാജ്യ സുരക്ഷ' എന്ന കാരണം തന്നെ ചൈന ഉയർത്തിക്കാണിച്ചേക്കുമെന്ന് വിദഗ്ദർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP