Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അവളാണ് എനിക്ക് കൊറോണ വൈറസ് തന്നത്; അതുകൊണ്ടാണ് ഞാൻ അവളെ കൊന്നത്'; ഡോക്ടറായ കാമുകിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നഴ്‌സായ കാമുകൻ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ; കൊറോണ വൈറസിന്റെ വിളനിലമായ ഇറ്റലിയിൽ നിന്നും ഒരു ദാരുണ വാർത്ത

'അവളാണ് എനിക്ക് കൊറോണ വൈറസ് തന്നത്; അതുകൊണ്ടാണ് ഞാൻ അവളെ കൊന്നത്'; ഡോക്ടറായ കാമുകിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നഴ്‌സായ കാമുകൻ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ; കൊറോണ വൈറസിന്റെ വിളനിലമായ ഇറ്റലിയിൽ നിന്നും ഒരു ദാരുണ വാർത്ത

മറുനാടൻ ഡെസ്‌ക്‌

സിസിലി: കൊറോണ വൈറസ് ഭീതി ലോകമെങ്ങും പടർന്നു പിടിക്കുമ്പോൾ കടുത്ത മാനസിക പിരിമുറുക്കങ്ങളാണ് മനുഷ്യ മനസുകളിൽ. അത് പലവിധത്തിലാണ് പുറത്തേക്ക് വരുന്നതും. മനുഷ്യൻ സമൂഹിക അകലം പാലിക്കുകയാണ് ഈ വൈറസിനെ തടയാനുള്ള മാർഗ്ഗമെങ്കിലും ഇതോടൊപ്പം പരസ്പ്പരം അവിശ്വാസവും വളരുന്നു. ഈ അവിശ്വാസം മനുഷ്യനെ ക്രിമിനലാക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. അത്തരമൊരു വാർത്തയാണ് അന്തർദേശീയ മാധ്യമങ്ങളിൽ നിനന്നും പുറത്തുവരുന്നത്.

ഇറ്റലിയിലെ സിസിലിയിൽ നഴ്‌സായ കാമുകൻ ഡോക്ടറായ കാമുകിയെ കഴുഞ്ഞു ഞെരിച്ചു കൊലപ്പെടുത്തിയത് കോവിഡ് ഭീതിയിലാണ്. കാമുകി തനിക്ക് കോവിഡ് വൈറസ് നൽകിയ എന്ന് ആരോപിച്ചാണ് കാമുകൻ ഗേൾഫ്രണ്ടിനെ കഴുത്തു ഞെരിച്ചു കൊന്നത്. അതേസമയം ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം പുറത്തുവന്നപ്പോൾ രണ്ട് പേരും നെഗറ്റീവായിരുന്നു താനും.

സിസിലിയിലെ മെസ്സിനയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടറാണ് ദാരുണമായി കാമുകന്റെ കൈകളാൽ കൊല്ലപ്പെട്ടത്. ലൊറേന ക്വാറന്റെ എന്ന 27 വയസുകാരിയുടെ കൊലപാതകത്തിൽ കാമുകൻ അന്റോണിയോ ഡീ പീസ് അറസ്റ്റിലായി. പൊലീസ് എത്തിയപ്പോഴാണ് കാമുകി തനിക്ക് കോറോണ വൈറസ് പരത്തിയെന്ന ഭീതിയിലാണ് താൻ കൃത്യം ചെയ്തതെന്ന് അന്റോണിയെ വെളിപ്പെടുത്തിയത്.

കോവിഡ് സംശയം കാമുകൻ രേഖപ്പെടുത്തിയതോടെ പൊലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് തുടർന്നുള്ള കാര്യങ്ങൾ ചെയ്തത്. പൊലീസ് എത്തുമ്പോൾ അന്റോണിയ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതേസമയം ലൊറേന കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് 41 ഇറ്റാലിയൻ ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചതിൽ ദുഃഖം രേഖപ്പെടുത്തി ഫേസ്‌ബുക്കിൽപോസ്റ്റിട്ടിരുന്നു. പേഴ്‌സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങളുടെ കുറവു കൊണ്ടാണ് ഇവർ മരണപ്പെട്ടതെന്ന കുറ്റപ്പെടുത്തലും മരിച്ച ഡോക്ടറുടെ പോസ്റ്റിൽ ഉണ്ടായിരുന്നു. കുടുംബത്തെയും സമൂഹത്തെയു രാജ്യത്തെയും സ്‌നേഹിക്കുക എന്നു അവൾ ഇതിൽ കുറിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP