Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രിയായിരിക്കെ പ്രസവിച്ച് ചരിത്രം കുറിച്ചു; അമ്മയായ ശേഷം ഇനി വിവാഹം; മോസ് ആക്രമണ സമയത്ത് ഹിജാബ് അണിഞ്ഞും കെട്ടിപ്പിടിച്ചും കണ്ണിലുണ്ണിയായ പ്രധാനമന്ത്രി ഒടുവിൽ വിവാഹിതയാകുന്നു; ആശംസകൾ നേർന്ന് ലോകരാജ്യങ്ങൾ

പ്രധാനമന്ത്രിയായിരിക്കെ പ്രസവിച്ച് ചരിത്രം കുറിച്ചു; അമ്മയായ ശേഷം ഇനി വിവാഹം; മോസ് ആക്രമണ സമയത്ത് ഹിജാബ് അണിഞ്ഞും കെട്ടിപ്പിടിച്ചും കണ്ണിലുണ്ണിയായ പ്രധാനമന്ത്രി ഒടുവിൽ വിവാഹിതയാകുന്നു; ആശംസകൾ നേർന്ന് ലോകരാജ്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

വെല്ലിങ്ടൺ: ദീർഘനാളത്തെ പ്രണയത്തിനും സഹവാസത്തിനും ശേഷം ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ (38) ജീവിതപങ്കാളിയെ വിവാഹം കഴിക്കുന്നു.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയിലും പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോൾ അമ്മയാകുന്ന രണ്ടാമത്തെ വനിതയുമാണ് ജസിൻഡ. ക്രൈസ്റ്റ് ചർച്ചിൽ നടന്ന ആക്രമണത്തിൽ ഇരകൾക്കൊപ്പം നിന്ന് അവർക്ക് സാന്ത്വനമേകിയ വലിയ മനസിനുടമയാണ് താനെന്ന് അവർ തെളിയിച്ചിട്ടുണ്ട്. ലോക രാഷ്ട്രങ്ങളടക്കം അവരെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ജസിൻഡയും ടെലിവിഷൻ അവതാരകൻ ക്ലാർക്ക് ഗേഫോർഡും തമ്മിലുള്ള വിവാഹനിശ്ചയം ഈസ്റ്റർ ദിനത്തിൽ കഴിഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു. ഇവർക്ക് കഴിഞ്ഞവർഷം പെൺകുഞ്ഞ് ജനിച്ചിരുന്നു.വെള്ളിയാഴ്ച ഒരു ചടങ്ങിൽ വിവാഹമോതിരമണിഞ്ഞായിരുന്നു ജസിൻഡ എത്തിയത്. തുടർന്നാണ് മാധ്യമപ്രവർത്തകർ കാര്യം തിരക്കിയതും പ്രധാനമന്ത്രിയുടെ ഓഫീസ് വിവരം വെളിപ്പെടുത്തിയതും. വിവാഹത്തെക്കുറിച്ച് കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല.

2012-ൽ ഒരു അവാർഡ് ചടങ്ങിനിടെയാണ് ജസിൻഡയും ഗേഫോർഡും ആദ്യം കാണുന്നത്. പ്രധാനമന്ത്രിപദത്തിലിരിക്കുമ്പോൾ അമ്മയാവുന്ന രണ്ടാമത്തെ വനിതയാണ് ജസിൻഡ. രണ്ടുതവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയും പ്രധാനമന്ത്രി പദത്തിലിരിക്കെ പ്രസവിച്ചിരുന്നു. പ്രസവവുമായി ബന്ധപ്പെട്ട് ആറാഴ്ചയാണ് അന്ന് ജസിൻഡ അവധിയെടുത്തത്. തുടർന്ന് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ ക്ലാർക്ക് താത്കാലികമായി ഉദ്യോഗം ഉപേക്ഷിച്ചു.

പ്രധാനമന്ത്രിയായിരിക്കെ അമ്മയായത് ജസിൻഡയുടെ ജനപ്രീതി വർധിച്ചിരുന്നു. വിവാഹത്തോടെ ജനസമ്മതി ഇനിയും വർധിക്കുമെന്നും 2020-ലെ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. ഏപ്രിലിൽ ന്യൂസീലൻഡിലെ മുസ്ലിംപള്ളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ജസിൻഡ സ്വീകരിച്ച നിലപാടുകൾ അവർക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP