Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ മോചനത്തിലേക്ക് തിരിയാനുള്ള കാരണം ഭർത്താവിന്റെ ചൂതാട്ട 'ഭ്രമം' ; കേസ് കോടതിയിൽ നടക്കുന്നതിനിടെ ഭർത്താവിനെ തേടിയെത്തിയത് എട്ടു കോടി യുഎസ് ഡോളറിന്റെ ജാക്ക്‌പോട്ട്; തുടർന്ന് നടന്ന തുകയുടെ അവകാശവാദത്തിലും ഭാര്യയ്ക്ക് കോടതിയുടെ അനുകൂല വിധി; യുഎസിലെ റിച്ചാർഡും മേരിയും 'വേർപിരിഞ്ഞത്' ഭാഗ്യദേവതയുടെ കടാക്ഷം ഏറ്റുവാങ്ങി

വിവാഹ മോചനത്തിലേക്ക് തിരിയാനുള്ള കാരണം ഭർത്താവിന്റെ ചൂതാട്ട 'ഭ്രമം' ; കേസ് കോടതിയിൽ നടക്കുന്നതിനിടെ ഭർത്താവിനെ തേടിയെത്തിയത് എട്ടു കോടി യുഎസ് ഡോളറിന്റെ ജാക്ക്‌പോട്ട്; തുടർന്ന് നടന്ന തുകയുടെ അവകാശവാദത്തിലും ഭാര്യയ്ക്ക് കോടതിയുടെ അനുകൂല വിധി; യുഎസിലെ റിച്ചാർഡും മേരിയും 'വേർപിരിഞ്ഞത്' ഭാഗ്യദേവതയുടെ കടാക്ഷം ഏറ്റുവാങ്ങി

മറുനാടൻ ഡെസ്‌ക്‌

മിഷിഗൺ (യു.എസ്): ഒരു മംഗള കർമ്മം നടക്കുന്നതിനിടെ ഭാഗ്യദേവത കനിഞ്ഞുവെന്ന വാർത്തകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ വിവാഹ ബന്ധം വേർപിരിയാനുള്ള തത്രപ്പാടിനിടെ കോടികളുടെ ഭാഗ്യവർഷം തേടിയെത്തിയെന്ന അനുഭവമാണ് അമേരിക്കയിലെ റിച്ചാർഡിനും മേരിക്കും പറയാനുള്ളത്. 80 മില്യൺ (അതായത് എട്ട് കോടി) യുഎസ് ഡോളറിന്റെ ജാക്ക്‌പോട്ടാണ് അമേരിക്കകാരനായ റിച്ചാർഡ് സെലാസ്‌കോയ്ക്ക് ലഭിച്ചത്. എന്നാൽ അവിടെ രൂപപ്പെട്ടത് പുത്തൻ തർക്കമായിരുന്നു. ജാക്ക്‌പോട്ട് തുകയുടെ അവകാശവാദം സംബന്ധിച്ച തർക്കം വീണ്ടും കോടതിയിലെത്തി.

സമ്മാനത്തുക ഭർത്താവിന് മാത്രം അവകാശപ്പെട്ടതാണെന്ന് അഭിഭാഷകൻ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഭാര്യയ്ക്കും ഒരു വിഹിതം നൽകണമെന്ന് കോടതി ഉത്തരവിട്ടു. റിച്ചാർഡ് സെലാസ്‌കോയ്ക്കാണ് ഭാര്യ മേരി സെലാസ്‌കോയുമായുള്ള വിവാഹ മോചനക്കേസ് കോടതിയിലിരിക്കെ വൻതുക ലോട്ടറിയടിച്ചത്. ഏഴു വർഷം നീണ്ട ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും പിരിയാൻ തീരുമാനമെടുത്തത്. 2011 ൽ വിവാഹ മോചനംതേടി ഇരുവരും കോടതിയെ സമീപിച്ചു. നിയമനടപടികൾ നീണ്ടത് 2018വരെ. അതിനിടെ 2013ലാണ് റിച്ചാർഡിന് ലോട്ടറിയടിച്ചത്.

വിവാഹ മോചനക്കേസ് ഫയൽചെയ്തതിന് പിന്നാലെ സ്വത്തുവകകൾ പങ്കിട്ടെടുക്കുന്നതിനുവേണ്ടി ഒരുവരും ഒരു മധ്യസ്ഥനെ നിയോഗിച്ചിരുന്നു. ജാക്ക്പോട്ട് തുകയുടെ ഒരുഭാഗം മേരിക്കും നൽകണമെന്നാണ് മധ്യസ്ഥനും അഭിപ്രായപ്പെട്ടത്. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാകും മുമ്പേ 2014ൽ മധ്യസ്ഥൻ മരിച്ചു. ഇതോടെയാണ് വിഷയം വീണ്ടും കോടതിക്ക് മുന്നിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മധ്യസ്ഥൻ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് കോടതി കണ്ടെത്തി.

ചൂതാട്ടത്തിലൂടെ റിച്ചാർഡ് ഒരുപാട് പണം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് മധ്യസ്ഥൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെയെല്ലാം ദുരിതം പങ്കുവച്ച മേരിക്ക് ലോട്ടറിയടിച്ച് കിട്ടിയ തുകയിലും പങ്കാളിത്തമുണ്ടെന്നായിരുന്നു മധ്യസ്ഥന്റെ നിലപാട്. റിച്ചാർഡിന്റെ ഭാഗ്യംകൊണ്ടാണ് ലോട്ടറിയടിച്ചത് എന്നതടക്കമുള്ള വാദങ്ങൾ അഭിഭാഷകൻ നിരത്തിലെങ്കിലും കോടതി അതൊന്നും അംഗീകരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP