Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൈക്കിൾ ജാക്‌സന്റെ പിതാവ് ജോ ജാക്‌സൻ അന്തരിച്ചു; മരണം ക്യാൻസറിന് കീഴടങ്ങി; വിടപറഞ്ഞത് ജാക്‌സന്റെ ചരമവാർഷികത്തിന് പിന്നാലെ

മൈക്കിൾ ജാക്‌സന്റെ പിതാവ് ജോ ജാക്‌സൻ അന്തരിച്ചു; മരണം ക്യാൻസറിന് കീഴടങ്ങി; വിടപറഞ്ഞത് ജാക്‌സന്റെ ചരമവാർഷികത്തിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ലാസ് വേഗസ്സ്:പോപ് സംഗീതജ്ഞൻ മൈക്കിൾ ജാക്‌സന്റെ പിതാവ് ജോ ജാക്‌സൻ(89) അന്തരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു മരണം. പാൻക്രിയാറ്റിക് കാൻസറിനെത്തുടർന്ന് ലാസ് വേഗസ്സിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൈക്കിൾ ജാക്‌സന്റെ ഒൻപതാം ചരമവാർഷികത്തിനു രണ്ടു ദിവസത്തിനു ശേഷമാണ് ജോയുടെ മരണം. 2009 ജൂൺ 25നായിരുന്നു മൈക്കിൾ ജാക്‌സൻ അന്തരിച്ചത്.

1928ൽ യുഎസിലെ ഫൗണ്ടൻ ഹില്ലിലാണു ജോയുടെ ജനനം. അഞ്ചുമക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഇദ്ദേഹം. മക്കളായ ജാക്കി, ടിറ്റോ, ജെർമെയ്ൻ, മാർലൺ, മൈക്കിൾ എന്നിവരെ ഉൾപ്പെടുത്തി 1965ലാണ് ഇദ്ദേഹം സംഗീത ബാൻഡ് ആരംഭിക്കുന്നത്. ഈ സംഗീത ബാൻഡിലൂടെയാണ് മൈക്കിൾ ജാക്‌സന്റെ പ്രതിഭ ലോകം അറിയുന്നതും. ആദ്യമായി അച്ഛന്റെ ബാൻഡിൽ പാടുമ്പോൾ ഏഴു വയസ്സായിരുന്നു അദ്ദേഹത്തിന്.

ജോയുടെ മകൾ ജാനറ്റും പ്രശസ്ത പോപ് ഗായികയും നടിയുമാണ്. എന്നാൽ ജോയും മൈക്കിൾ ജാക്‌സനും തന്നിലുള്ള ബന്ധം അത്രയേറെ സുദൃഢമായിരുന്നില്ല. ജീവിതത്തിൽ പരുക്കനായിരുന്നു ജോ ജാക്‌സൻ. പിതാവിൽ നിന്ന് ക്രൂര പീഡനമാണ് ഏൽക്കേണ്ടി വന്നതെന്നും പിതാവിനോടുള്ള രൂപസാദൃശ്യം മാറ്റാനാണ് നിരവധി പ്ലാസ്റ്റിക് സർജറികൾക്ക് വിധേയനായി മൈക്കിൾ ജാക്‌സൺ രൂപമാറ്റം വരുത്തിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ മുത്തച്ഛനെക്കുറിച്ച് അറിയാത്തവരാണ് അദ്ദേഹത്തെപ്പറ്റി തികച്ചും അപഖ്യാതിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തുന്നതെന്ന് കൊച്ചുമകൻ ടാജ് ജാക്‌സൻ ട്വീറ്റ് ചെയ്തു. കുടുംബത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ജോ ജാക്‌സൻ എന്നും മരണം സ്ഥിരീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP