Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരിക്കാൻ തോന്നുന്നവരെല്ലാം സ്വിറ്റ്‌സർലണ്ടിന് പോയാൽ പിന്നെ നിയമങ്ങൾ എന്തിന്; കുടുംബത്തോടൊപ്പം അന്ത്യഅത്താഴം കഴിച്ച് മരണം വരിച്ചു

മരിക്കാൻ തോന്നുന്നവരെല്ലാം സ്വിറ്റ്‌സർലണ്ടിന് പോയാൽ പിന്നെ നിയമങ്ങൾ എന്തിന്; കുടുംബത്തോടൊപ്പം അന്ത്യഅത്താഴം കഴിച്ച് മരണം വരിച്ചു

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ചിരിച്ചുല്ലസിച്ചായിരുന്നു ബ്രിട്ടീഷുകാരനായ പിതാവ് ജെഫ്രി സ്‌പെക്ടർ അന്ന് ഭക്ഷണം കഴിച്ചിരുന്നത്. ജീവിതത്തിൽ ഒരിക്കലും അത്ര സന്തോഷത്തോടെ അയാൾ ഇങ്ങനെ ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് തോന്നില്ല ആ കാഴ്ച കണ്ടാൽ. എന്നാൽ അത് അയാളുടെ അവസാനത്തെ അത്താഴമായിരുന്നു! അതിന് ശേഷം 16 മണിക്കൂറുകൾക്ക് ശേഷം ജെഫ്രി സ്വിറ്റ്‌സർലണ്ടിലെ ഒരു ക്ലിനിക്കിൽ വച്ച് സ്വന്തം ഇഷ്ട പ്രകാരം മരണം വരിക്കുകയായിരുന്നു. താൻ വളരെ നേരത്തെ പോകുകയാണെന്ന് തനിക്കറിയാമെന്ന് മക്കളോട് പറഞ്ഞിട്ടാണത്രെ ഈ 54കാരൻ അന്ത്യയാത്ര പോയത്. നട്ടെല്ലിനെ ബാധിച്ച ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത ട്യൂമറിനെത്തുടർന്നായിരുന്നു മൂന്നു മക്കളുടെ ഈ പിതാവ് അകാലത്തിൽ സ്വയം ഇല്ലാതാകാൻ തീരുമാനിച്ചത്. ഈ ട്യൂമർ കാരണം താൻ ഏത് സമയവും കഴുത്തിന് താഴോട്ട് തളർന്ന് കിടന്ന് പോകാൻ സാധ്യതയുണ്ടെന്ന് ഭയപ്പെട്ടതിനാലാണ് ജെഫ്രി ഈ കടുംകൈയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്.

തളർന്ന് കിടന്ന് മറ്റുള്ളവരുടെ സഹായത്താൽ ജീവിതം തള്ളി നീക്കാൻ ഒരിക്കലും ആഗ്രഹമില്ലാത്തതിനാലാണ് ഇദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം ദയാവധം തെരഞ്ഞെടുത്തത്. മാരകരോഗം ബാധിച്ചതോട തന്റെ അവസാനത്തെ പോവഴി ഈ ആത്മഹത്യയാണെന്ന് ഈ ബിസിനസ്‌കാരൻ മനസിലുറപ്പിക്കുകയായിരുന്നു.താൻ ഇത്തരത്തിൽ സ്വയം മരണം തെരഞ്ഞെടുത്തതിനെ കുടുംബാംഗങ്ങൾ ശക്തമായി എതിർത്തിരുന്നുവെന്ന് ജെഫ്രി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സൂറിച്ചിലെ ആത്മഹത്യാ ിനിക്കിലേക്ക് ഭാര്യയും മക്കളും ഇദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് ബാർബിടുറേറ്റ്‌സ് എന്ന വിഷം കഴിച്ചാണ് ജെഫ്രി ഈ ലോകത്തോട് വിടപറഞ്ഞത്.

ജെഫ്രിയുടെ തീരുമാനത്തെ ആദ്യം എതിർത്തിരുന്നുവെങ്കിലും ഭാര്യയും മൂന്ന് പെൺമക്കളും പിന്നീട് ഇതിനെ അനുകൂലിക്കുകയായിരുന്നു. ജെഫ്രിയുടെ ഇത്തരത്തിലുള്ള മരണത്തെ തുടർന്ന് മരിക്കാനുള്ള അവകാശത്തെ ചൊല്ലിയുള്ള ചർച്ചകൾ ബ്രിട്ടനിൽ കൊഴുക്കുകയാണ്. താൻ മരണത്തെ ഭയക്കുന്നില്ലെന്നും എന്നാൽ രോഗത്തെ തുടർന്ന് സ്ഥിരമായ പക്ഷാഘാതം ഉണ്ടായാൽ അത് തനിക്കൊരിക്കലും സഹിക്കാനാവില്ലെന്നുമായിരുന്നു ജെഫ്രി പറഞ്ഞത്. സ്ഥിരമായി നരകിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്നുറപ്പിച്ച് ജെഫ്രി അന്ത്യയാത്ര പോകുകയും ചെയ്തു.

തന്റെ ജീവിതത്തിന്റെ അവസാനഘട്ടം നിയന്ത്രിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് അവസാനമായി സൂറിച്ചിൽ വച്ച് നടത്തിയ ഒരു ഇന്റർവ്യൂവിൽ ജെഫ്രി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഡ്വർടൈസിങ് എക്‌സിക്യൂട്ടീവായ ജെഫ്രി കഴിഞ്ഞ ആറ് വർഷങ്ങളായി ട്യൂമറിന് ചികിത്സക്ക് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു.കഴിഞ്ഞ ആഴ്ചയായിരുന്നു ജെഫ്രിയും കുടുംബവും സൂറിച്ചിലേക്ക് പോയത്. മരിക്കുന്നതിന് മുമ്പുള്ള രണ്ടാഴ്ചത്തെ ജെഫ്രിയുടെ ജീവിതം ഒരു സിനിമാസംവിധായകനെക്കൊണ്ട് ക്യാമറയിൽ പകർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. മക്കളായ കെലെയ്ഗ്(21), കൗർട്ട്‌നെ(19), കാമറിൻ(15) എന്നിവർക്ക് അച്ഛന്റെ ഓർമകൾ നിലനിർത്താൻ വേണ്ടിയാണിത് ചെയ്തിരിക്കുന്നത്. അവസാനത്തെ അത്താഴത്തിന്റെ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

ബ്രിട്ടനിൽ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിരുദ്ധമാണ്. ഇത്തരത്തിൽ ആത്മഹത്യക്ക് കൂട്ട് നിൽക്കുന്ന കുടുംബാംഗങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും വകുപ്പുകളുണ്ട്. ഈ നിയമപ്രകാരം 14 വർഷത്തോളം ജയിൽശിക്ഷ കിട്ടാൻ വകുപ്പുമുണ്ട്. ആറ്മാസത്തിൽ കുറഞ്ഞ് ജീവിച്ചിരിക്കാത്തവരും കടുത്ത രോഗം ബാധിച്ച് നരകിക്കുന്നവരുമായവർക്ക് ചെറിയ തോതിൽ വിഷം നൽകാൻ ഡോക്ടർമാരെ അനുവദിക്കാൻ നിയമത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യം ഉയർന്ന് വന്നിരുന്നു. കഴിഞ്ഞ വർഷം പാർലമെന്റിന് മുന്നിൽ ഇത് എത്തുകയും ചെയ്തതാണ്. എന്നാൽ ഇത് ഇലക്ഷന് മുമ്പ് ഇല്ലാതാവുകായിരുന്നു. എന്നാൽ അസിസ്റ്റഡ് ഡൈയിങ് ബിൽ പുതിയ പാർലമെന്റിന് മുന്നിൽ വീണ്ടും അവതരിപ്പിക്കുമെന്ന് ലോർഡ് ഫാൽകൊനെർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ബില്ലിനെ മതസംഘടനകൾ എതിർക്കുമെന്നുറപ്പുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP