Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിബിസി അവതാരകൻ ജെറമി ക്ലാക്‌സണിന്റെ പണി തെറിക്കുമെന്ന് ഉറപ്പായി; ആക്രമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി പൊലീസും; ടോപ് ഗിയറിനു അർദ്ധവിരാമം

ബിബിസി അവതാരകൻ ജെറമി ക്ലാക്‌സണിന്റെ പണി തെറിക്കുമെന്ന് ഉറപ്പായി; ആക്രമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി പൊലീസും; ടോപ് ഗിയറിനു അർദ്ധവിരാമം

ഹപ്രവർത്തകനെ മുഖത്തടിച്ച് പരിക്കേല്പിച്ച ബിബിസിയുടെ സിഗ്നേച്ചർ പ്രോഗ്രാമുകളിലൊന്നായ ടോപ് ഗിയർ പ്രൊഡ്യൂസർ ജെറമി ക്ലാക്‌സണിന്റെ പണി പോകുമെന്ന് ബിബിസി ഡയറക്ടർ ജനറൽ സ്ഥിരീകരിച്ചു. ബിബിസി നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടർന്നാണ് ക്ലാക്‌സണിനെതിരെ വിധിയെഴുത്തുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് അരമിനിറ്റോളം നേരം ക്ലാക്‌സൺ സഹപ്രവർത്തകൻ ഒയ്‌സിൻ ടിമോനെ ശാരീരികമായി ആക്രമിച്ചതെന്ന് അന്വേഷത്തിൽ വ്യക്തമായിട്ടുണ്ട്. സഹിക്കാൻ പറ്റാത്ത രീതിയിൽ ക്ലാക്‌സൺ നിർത്താതെ തെറിവിളിച്ചതായും റിപ്പോർട്ട് പറയുന്നു. ക്ലാക്‌സണിന്റെ കരാർ ഇനി പുതുക്കി നൽകേണ്ടതില്ലെന്നാണ് ബിബിസിയുടെ തീരുമാനമെന്ന് ഡയറക്ടർ ജനറൽ ലോർഡ് ഹാൾ പറഞ്ഞു. ഈ മാസാവസാനം വരെയുള്ള കരാർ തീരുന്നതു വരെ ക്ലാക്‌സൺ ബിബിസി ജീവനക്കാരൻ തന്നെയായിരിക്കും.

അതേസമയം ബിബിസിയുടെ അന്വേഷണ റിപ്പോർട്ട് നോർത്ത് യോർക് ഷയർ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ക്ലാക്‌സണിനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തെ തുടർന്ന് മാർച്ച് അവസാനം വരെ ക്ലാക്‌സണിനെ ബിബിസി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. സഹ അവതാരകനായ ജെയിംസ് മെയ്‌ ബിബിസിയുടെ തീരുമാനത്തെ ദുരന്തമെന്നാണ് വിശേഷിപ്പിച്ചത്. ക്ലാക്‌സണിനൊപ്പം പ്രത്യക്ഷപ്പെടുന്ന ജെയിംസും മറ്റൊരു സഹ അവതാരകനായ റിചാർഡ് ഹമോണ്ടും താമസിയാതെ ബിബിസി വിട്ടേക്കുമെന്ന് സൂചനയുണ്ട്.

ബിബിസിയിലെ പണി പോയെങ്കിലും നിരവധി ചാനലുകൾ വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്ത് ക്ലാക്‌സണിനെ വലവീശാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഐടിവി, സ്‌കൈ, നെറ്റ്ഫ്ളാക്‌സ് തുടങ്ങിയവർ സന്നദ്ദ അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്നാണ് റിപ്പോർ്ട്ടുകൾ. തങ്ങൾക്കു സ്വന്തമായി മോട്ടോർ ഷോ അവതരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതിനിടെ ക്ലാക്‌സൺ സ്വന്തമായി മോട്ടോർ ഷോകൾ നിർമ്മിച്ച് ലോകത്തൊട്ടാകെ ചാനലുകൾക്കായി വിൽപ്പന നടത്തുമെന്ന് മാർച്ച് 20-ന് വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയ്ൽസ് ട്വീറ്റ് ചെയ്തിരുന്നു. ക്ലാക്‌സണിനെ പുറത്താക്കുന്നതോടെ ബിബിസിക്ക് 67 ദശലക്ഷത്തോളം പൗണ്ട് നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആകർഷണീയമല്ലാതിരുന്നു ടോപ് ഗിയർ ഷോയെ അടിമുടി പുതുക്കി 2002ൽ ക്ലാക്‌സൺ പുനരവതിപ്പിച്ചതോടെ ലോകത്തൊട്ടാകെ 214 രാജ്യങ്ങളിൽ ഈ ഷോ വലിയ ഹിറ്റായി മാറുകയായിരുന്നു. നേരത്തെ ഇന്ത്യക്കാർക്കെതിരെ വംശീയ വിദ്വേഷപരമായ പരമാർശങ്ങൾ നടത്തിയെന്ന ആരോപണങ്ങളെ തുടർന്ന് ടോപ്ഗിയറും ക്ലാക്‌സണും പലതവണ വിവാദങ്ങളും വിമർശനങ്ങളും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP