Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിക്‌സിറ്റ് ബ്രിട്ടനിലെ പാർട്ടികളെയും കുഴപ്പത്തിലാക്കുന്നു; 40 പേരൊഴികെ 172 എംപിമാരും കോർബിന്റെ രാജിക്കായി മുറവിളി കൂട്ടുന്നു; വിശ്വാസം നഷ്ടമായിട്ടും രാജിയില്ലെന്ന് പ്രഖ്യാപിച്ച് ലേബർ നേതാവ്; ലേബർ പാർട്ടി പ്രതിസന്ധി രൂക്ഷമാകുന്നു

ബ്രിക്‌സിറ്റ് ബ്രിട്ടനിലെ പാർട്ടികളെയും കുഴപ്പത്തിലാക്കുന്നു; 40 പേരൊഴികെ 172 എംപിമാരും കോർബിന്റെ രാജിക്കായി മുറവിളി കൂട്ടുന്നു; വിശ്വാസം നഷ്ടമായിട്ടും രാജിയില്ലെന്ന് പ്രഖ്യാപിച്ച് ലേബർ നേതാവ്; ലേബർ പാർട്ടി പ്രതിസന്ധി രൂക്ഷമാകുന്നു

ഫറണ്ടത്തിൽ പാർട്ടിയുടെ നിലപാട് ലേബർ വോട്ടർമാർക്കിടയിൽ വേണ്ട വിധം എത്തിക്കുന്നതിൽ തികഞ്ഞ പരാജമായ ലേബർ നേതാവ് ജെറമി കോർബിൻ പ്രസ്തുത സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പറഞ്ഞ് 172 എംപിമാരും അദ്ദേഹത്തിനെതിരെ അവിശ്വാസവോട്ട് രേഖപ്പെടുത്തി. എന്നാൽ 40 എംപിമാർ മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ചിരിക്കുന്നത്. എന്നാൽ വിശ്വാസം നഷ്ടമായിട്ടും താൻ രാജി വയ്ക്കില്ലെന്ന ശക്തമായ നിലപാടാണ് കോർബിൻ എടുത്തിരിക്കുന്നത്.കഴിഞ്ഞ വർഷം തന്നെ നേതാവായി തെരഞ്ഞെടുത്ത ലേബർ അംഗങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കാൻ താൻ ഒരുക്കമല്ലാത്തതിനാൽ സ്ഥാനത്ത് തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തിൽ ലേബർ പാർട്ടിയിൽ ഇതിന് മുമ്പില്ലാത്ത വിധം പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

കോർബിനെ സ്ഥാനത്ത് നിന്നും മാറ്റാൻ ലേബർ എംപിമാർ പാർട്ടിയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കലാപമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൽക്കിടെ 50 ൽ അധികം എംപിമാരാണണ് ഫ്രൻഡ് ബെഞ്ച് റോളുകളിൽ നിന്നും രാജി വച്ചിരിക്കുന്നത്. അവിശ്വാസ വോട്ടെടുപ്പ് നടന്നതോടെ കൂടുതൽ രാജികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ ഇതിനിടയിലും സ്ഥാനത്ത് പിടിച്ച് നിൽക്കാൻ കോർബിൻ ശ്രമിക്കുന്നുണ്ട്. എംപിമാരുടെ പിന്തുണയേക്കാൾ പാർട്ടി മെമ്പർമാരുടെ പിന്തുണയാണ് പ്രധാനമെന്നാണ് അതിന് അദ്ദേഹം നൽകുന്ന ന്യായീകരണം. പാർട്ടിയിലെ ഉപനേതാവായ ടോം വാട്സനുമായി ചർച്ച നടത്തിയ ശേഷം വനിതാ എംപിയായ ഏൻജല ഈഗിൾ കോർബിന്റെ നേതൃത്വത്തിനെതിരെ ശക്തമായ വെല്ലുവിളിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നേതൃസ്ഥാനത്തിന് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിൽ കോർബിനെ പിന്തള്ളി മുന്നേറാൻ സാധിച്ചാൽ ലേബർ പാർട്ടിയെ നയിക്കുന്ന ആദ്യ വനിതയെന്ന ബഹുമതി ഇവർക്ക് സ്വന്തമാക്കാനാവും.

എന്നാൽ അവിശ്വാസ പ്രമേയ ഫലം പുറത്ത് വന്നയുടൻ കോർബിൻ അതിനെ തള്ളിക്കളയുകയായിരുന്നു ചെയ്തിരുന്നത്. താൻ ജനാധിപത്യ പരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പാർട്ടി നേതാവാണെന്നായിരുന്നു കോർബിൻ പ്രതികരിച്ചത്. 60 ശതമാനം ലേബർ മെമ്പർമാരും സപ്പോർട്ടർമാരുമാണ് തന്നെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും അതിനാൽ സ്ഥാനത്ത് തുടരുമെന്നുമാണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നത്.എംപിമാർ തനിക്കെതിരെ വോട്ട് ചെയ്തതിന് ഭരണഘടനാപരമായ അംഗീകാരമില്ലെന്നും അദ്ദേഹം പറയുന്നു.ലേബർ ഒരു ജനാധിപത്യപരമായ പാർട്ടിയാണെന്നും അതിന് വ്യക്തമായ ഭരണഘടനയയുണ്ടെന്നും രാജ്യം നിർണായകമായ ഒരു ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ എംപിമാർ, മെമ്പർമാർ, ട്രേഡ് യൂണിയനുകൾ, എന്നിവർ തന്റെ നേതൃത്തിന് കീഴിൽ ഒന്നിച്ച് നിലകൊള്ളണമെന്നുമാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

ഇന്നലെ നടന്ന വോട്ടെടുപ്പിൽ 13 ലേബർ എംപിമാർ പങ്കെടുത്തിരുന്നില്ല. ഷാഡോ കാബിനറ്റിലെ അംഗമായ റേച്ചൽ മാസ്‌കെലും ഇവരിൽ ഉൾപ്പെടുന്നു. എന്നാൽ കോർബിനിന് മേൽ വിശ്വാസം രേഖപ്പെടുത്താൻ അവർ തയ്യാറായിട്ടുമില്ല. പ ാർട്ടിയിൽ ഐക്യമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്റെ പുതിയ ഷാഡോ കാബിനറ്റിന് കോർബിൻ ഇന്നലെ രൂപം നൽകിയിരുന്നു. കാബിനറ്റിലെ പ്രമുഖ സ്ഥാനങ്ങൾ ഇനിയും നികത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കോർബിനിൽ വിശ്വാസമില്ലെന്നാണ് പാർലിമെന്ററി ലേബർ പാർട്ടി വോട്ടെടുപ്പിലൂടെ തീരുമാനിച്ചിരിക്കുന്നതെന്നാണ് ലേബർ വക്താവ് ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

ടോറികളുമായുള്ള പോരാട്ടത്തിൽ സഹായിക്കാനായി മുഴുവൻ ലേബർ എംപിമാരുടെയും പിന്തുണ ഇന്നലെ രാത്രി കോർബിൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ബ്രെക്സിറ്റിനെ തുടർന്ന് സർക്കാർ താറുമാറായിക്കിടക്കുകയാണെന്നും അവർക്ക് പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ലെന്നും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനും നികുതി വർധിപ്പിക്കാനും അവർ തീരുമാനിച്ചിരിക്കുന്നുവെന്നും അതിനാൽ ലേബർ പാർട്ടിക്ക് പലതും ചെയ്യാനുണ്ടെന്നും ഒരുമിച്ച് നിൽക്കണമെന്നും കോർബിൻ എംപിമാരോട് നിർദ്ദേശിക്കുന്നു.അവിശ്വാസ വോട്ടിനെ തുടർന്ന് കൂടുതൽ രാജികൾ ആരംഭിച്ചിട്ടുണ്ട്. ഷാഡോ ഹോം ഓഫീസ് മിനിസ്റ്റർ ലിൻ ബ്രൗൺ, ഷാഡോ ബിസിനസ് മിനിസ്റ്റർ കെവിൻ ബ്രെന്മാൻ എന്നിവർ അതിന് തുടക്കം കുറിച്ചു. തുടർന്ന് ഷാഡോ ജസ്റ്റിസ് ടീമിൽ നിന്നും ക്രിസ്റ്റിന റീസ്, ഹോം ഓഫീസ് ടീമിൽ നിന്നും സാറാഹ് ചാമ്പ്യനും ക്ലൈവ് എഫോർഡ് ഷാഡോ കൾച്ചർ, മീഡിയ, സ്പോർട്സ് ടീമിൽ നിന്നും രാജി വച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP