Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആട്ടും തുപ്പും ആക്ഷേപവും പ്രഹരവും; പാരീസിലെ യഹൂദന്മാരുടെ സ്ഥിതി മഹാകഷ്ടം; യഹൂദന്മാരുടെ അവസ്ഥയറിയാൻ പാരീസിലൂടെ കറങ്ങിയ മാദ്ധ്യമപ്രവർത്തകന്റെ ക്യാമറയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

ആട്ടും തുപ്പും ആക്ഷേപവും പ്രഹരവും; പാരീസിലെ യഹൂദന്മാരുടെ സ്ഥിതി മഹാകഷ്ടം; യഹൂദന്മാരുടെ അവസ്ഥയറിയാൻ പാരീസിലൂടെ കറങ്ങിയ മാദ്ധ്യമപ്രവർത്തകന്റെ ക്യാമറയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

ചിലർക്ക് പ്രത്യേകിച്ച് മാദ്ധ്യമപ്രവർത്തകർക്ക് ചില കാര്യങ്ങൾ നേരിട്ട് അനുഭവിച്ച് അറിഞ്ഞാൽ മാത്രമെ അത് ബോധ്യപ്പെടുകയുള്ളൂ. അവർ അതിനായി എന്ത് ത്യാഗവും സഹിച്ച് ഇറങ്ങിത്തിരിക്കുകയും ചെയ്യും. അക്കൂട്ടത്തിൽപ്പെട്ട ഒരാളാണ് ജ്യൂയിഷ് ന്യൂസി റിപ്പോർട്ടറായ സെവിക ക്ലെയിൻ. പാരീസിലെ തെരുവുകളിൽ യഹൂദന്മാർ എത്ര മാത്രം സുരക്ഷിതരാണെന്നറിയാനാണ് പുള്ളിക്കാരൻ തുനിഞ്ഞിറങ്ങിയത്. ഇതിന് വേണ്ടി യഹൂദന്മാർ ധരിക്കുന്ന മതപരമായ തൊപ്പിയായ സ്‌കൾകാപ്പായ കിപ്പാഹുമണിഞ്ഞായിരുന്നു അദ്ദേഹം പാരീസിലെ തെരുവുകളിലൂടെ നടന്നത്. യഹൂദനോടുള്ള പാരീസുകാരുടെ പ്രതികരണം അദ്ദേഹം ഒരു ഒളിക്യാമറയിൽ ലൈവായി പകർത്തുകയും ചെയ്തു. ഏതാണ്ട് പത്ത് മണിക്കൂറോളം അദ്ദേഹം ഈ നടത്തം തുടരുയും ചെയ്തു. പാരീസിലെ തെരുവുകളിൽ യഹൂദവിരോധം വ്യാപകമാണെന്നാണ് ഈ ഫൂട്ടേജുകൾ തെളിയിക്കുന്നത്. ആ നടത്തത്തിനിടയിൽ സെവികയെ യഹൂദനാണെന്നതിന്റെ പേരിൽ അധിക്ഷേപിക്കുകയും ഭയപ്പെടുത്തുകയുമുണ്ടായി. യഹൂദവസ്ത്രമണിഞ്ഞ അദ്ദേഹത്തെ ചിലർ തല്ലുകയും നായ എന്നു വിളിച്ചാക്ഷേപിക്കുകയുമുണ്ടായി.

ആളുകളുടെ ലൈംഗികപരമായ പ്രതികരണമറിയാൻ ന്യൂയോർക്കിലെ ഒരു സ്ത്രീ 10 മണിക്കൂർ ന്യൂയോർക്ക് തെരുവുകളിലൂടെ നടന്ന വീഡിയോ യൂട്യൂബിലുണ്ടായിരുന്നു. അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സെവിക ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. കഴിഞ്ഞ മാസം പാരീസിലെ ഒരു സൂപ്പർമാർക്കറ്റിൽ നടന്ന ആക്രമണത്തെ തുടർന്ന് നാല് യഹൂദന്മാർ വംശവെറിക്കിരയായി കൊല്ലപ്പെട്ടിരുന്നു. തന്റെ നേരനുഭവങ്ങൾ പകർത്തിയ വീഡിയോ സെവിക യൂട്യൂബിൽ വിവരണത്തോടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. യഹൂദന്മാർ നടത്തുന്ന സ്ഥാപനങ്ങൾക്ക് മുമ്പിൽ സൈനികർ കാവൽ നിൽക്കുന്നുണ്ടെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. യാതൊരു വിധ സുരക്ഷയുമില്ലാതെയാണ് സെവിക പാരീസിലൂടെ ഒരു ദിവസം മുഴുവൻ ചുറ്റിയടിച്ചത്. ഫോട്ടോഗ്രാഫറായ ഡോവ് ബെൽഹാസനെനാണ് സെവികയുടെ യാത്ര ഒളിപ്പിച്ച് വച്ച വീഡിയോ ക്യാമറയിലൂടെ പകർത്തിയെടുത്തത്. ഈഫൽ ടവറിന്റെ സമീപത്തുള്ള യഹൂദ അധിവാസകേന്ദ്രങ്ങളിലൂടെയെല്ലാം അദ്ദേഹം ചുറ്റിയടിച്ചിരുന്നു. തുടർന്ന് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെയും കറങ്ങിയിരുന്നു.

പാരീസിൽ വിനോദസഞ്ചാരികൾ ഏറെയെത്തുന്ന സ്ഥലങ്ങൾ താരതമ്യേന ശാന്തമാണെന്ന് സെവിക വീഡിയോക്കൊപ്പമുള്ള വിവരണത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ചിലർ തന്നെ വിവ ഫലസ്തീൻ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

പാരീസിലും കോപ്പൻഹേഗനിലും യഹൂദന്മാർക്ക് നേരെ നടന്ന ആക്രണമത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പ് ദീർഘകാലം യഹൂദന്മാർക്ക് സുരക്ഷിതമല്ലെന്നും അതിനാൽ അവിടം വിടുന്നതാണ് നല്ലതെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തിരുന്നു. യഹൂദന്മാർക്ക് സുരക്ഷിതമായി കഴിയാൻ സാധിക്കുന്ന ഏക രാജ്യം ഇസ്രയേലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാരീസിലെ ചിലയിടങ്ങളിൽ യഹൂദമാർക്ക് പ്രവേശനമില്ലെന്നും സെവിക തന്റെ വീഡിയോയിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഫ്രാൻസിലെ ഭൂരിപക്ഷം യഹൂദന്മാരും തങ്ങളുടെ മതം വെളിപ്പെടുത്താറില്ലെന്നും സെവിക പറയുന്നു. ജോലി ചെയ്യുമ്പോൾ മതപരമായ തൊപ്പി ധരിക്കാൻ അവരെ ഇവിടുത്തെ യഹൂദപുരോഹിതന്മാർ നിർബന്ധിക്കണമെന്നും സെവിക പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP