Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്ര സമ്മേളനം നടത്തുന്ന പ്രതിരോധ സെക്രട്ടറിയുടെ അടുത്തുനിന്ന ഭാര്യയെ പിറകിൽനിന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് തൊട്ടും തലോടിയും ആസ്വദിച്ചു

പത്ര സമ്മേളനം നടത്തുന്ന പ്രതിരോധ സെക്രട്ടറിയുടെ അടുത്തുനിന്ന ഭാര്യയെ പിറകിൽനിന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് തൊട്ടും തലോടിയും ആസ്വദിച്ചു

ലയാളികൾ വലിയ ഞെരമ്പു രോഗികളാണെന്നായിരുന്നു ചുംബന സമര കാലത്ത് ഏറെ മുഴങ്ങിക്കേട്ട പഴി. ഇക്കാര്യത്തിൽ നമ്മെ പിന്നിലാക്കാൻ സാക്ഷാൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജോ ബിഡൻ തന്നെയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പുതിയ പ്രതിരോധ സെക്രട്ടറിയായി ആഷ് കാർട്ടർ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യയെ വൈസ് പ്രസിഡന്റ് 'കൈകാര്യം' ചെയ്യുന്നതിന്റെ വീഡിയോ വൈറലാകുകയാണ്. അമേരിക്കൻ പ്രസിഡന്റിന്റെ കൊട്ടാരമായ വൈറ്റ് ഹൗസിലായിരുന്നു സംഭവം. ചുമതലയേറ്റ ആഷ് കാർട്ടർ തന്റെ കന്നിപ്രസംഗം നടത്തുന്നതിനിടെ കൂടെ നിന്ന ഭാര്യ സ്റ്റെഫാനിയുടെ പിറകിൽ നിന്നായിരുന്നു കേരളത്തിലെ കവല ബസുകളിൽ നടക്കുന്ന സംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന ജോ ബിഡന്റെ പ്രകടനം.

പിറകിൽ നിന്ന സ്റ്റെഫാനിയുടെ മുതുകു തടവിയും തഴുകിയും കാതിൽ മന്ത്രമോതിയും ബിഡൻ അവരുടെ ഭർത്താവിന്റെ കന്നിപ്രസംഗം പൊലിപ്പിച്ചു. ഇതു തുടരവെ ആഷ് കാർട്ടർ ഭാര്യയോട് അടുത്ത് ചേർന്ന നിന്നതോടെ ബിഡൻ പിന്മാറുകയായിരുന്നു. ബിഡന്റെ ഈ പെരുമാറ്റത്തിൽ പൊതുജനങ്ങൾ പ്രതിഷേധമുയർത്തുകയും ചെയ്തു. സത്യ പ്രതിജ്ഞാ ദിവസം ആഷ് കാർട്ടറിനും ജോ ബിഡനും നല്ല ദിവസമായിരുന്നില്ല. ചടങ്ങിനെത്തുന്നതിനു മുമ്പ് ആഷ് ഐസിൽ തെന്നി വീണിരുന്നു. കാർട്ടർ ദമ്പതികളുടമായി വർഷങ്ങളായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ബിഡൻ തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

ചക്ക് ഹഗലിനു പകരമായി ചുതമലയേറ്റ ആഷ് കാർട്ടർ പ്രസിഡന്റ് ബരാക് ഒബാമയുടെ നാലാമത്തെ പ്രതിരോധ സെക്രട്ടറിയാണ്. സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടില്ലെങ്കിലും പ്രതിരോധ വകുപ്പിൽ വിവിധ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട് കാർട്ടർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP