Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സായിപ്പന്മാരുടെ ഈ കാർക്കശ്യം നമ്മൾ എന്ന് പഠിക്കും? ഓവർസ്പീഡിന് പിടിയിലായ മുൻ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിക്ക് ഡ്രൈവിങ് നിരോധനം ഏർപ്പെടുത്തി പൊലീസ്

സായിപ്പന്മാരുടെ ഈ കാർക്കശ്യം നമ്മൾ എന്ന് പഠിക്കും? ഓവർസ്പീഡിന് പിടിയിലായ മുൻ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിക്ക് ഡ്രൈവിങ് നിരോധനം ഏർപ്പെടുത്തി പൊലീസ്

നിയമം നടപ്പിലാക്കാൻ ബ്രിട്ടീഷുകാർ കാണിക്കുന്ന ആർജവം നമ്മൾ കണ്ടുപഠിക്കേണ്ടതാണ്. അനധികൃതമായി ഒന്നോ രണ്ടോ ടിക്കറ്റ് എഴുതി എടുത്തതിന് ഇിടെ എംപിമാർ ജയിലിൽ പോയിട്ടുണ്ട്. സ്വന്തം വീട്ടിലെ വേലക്കാരിക്ക് വിസ ലഭിക്കാനുള്ള അപേക്ഷ എളുപ്പത്തിൽ ആക്കണമെന്നു ശുപാർശ ചെയ്തതിന് മന്ത്രിയുടെ പണി തെറിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് മുൻ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയും ലേബർ പാർട്ടിയുടെ സമുന്നത നേതാവുമായ ജോബ് പ്രീസ്‌കോട്ടിന് ലഭിച്ച ഡ്രൈവിങ് ബാൻ.

50 മൈൽ വേഗത്തിൽ ഓടേണ്ടതിന് 60 മൈൽ ഓടിച്ചതിനാണ് പ്രീസ്‌കോട്ടിന് നിരോധനം ലഭിച്ചത്. ഇവിടെ ഒരാൾ പഞ്ചായത്ത് മെമ്പർ ആയി മാറിയാൽ പിന്നെ ഡ്രൈവറെ വച്ചേ വണ്ടി ഓടിക്കൂ എന്നിടത്താണ് അതിശയം ആരംഭിക്കേണ്ടത്.ഉപപ്രധാനമന്ത്രി വേണ്ട ഒരു സാധാരണ നേതാവ് ആണെങ്കിൽ പോലും പിടിവീഴാതെ ഊരിപ്പോരുകയാണ് ഇവിടെ പതിവ്.

രാത്രിവൈകിയാണ് അമിതവേഗതയിൽ വണ്ടിയോടിച്ചതിന് ജോൺ പ്രീസ്‌കോട്ട് പൊലീസ് പിടിയിലായത്. ഇതിനെത്തുടർന്ന് നവംബർ വരെ ഇദ്ദേഹത്തെ ഡ്രൈവിങ് ചെയ്യുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്. ഇതാദ്യമായല്ല സ്‌കോട്ടിനെ അമിതവേഗതയിൽ വണ്ടിയോടിച്ചതിന് പിടിക്കുന്നത്. ഇതിന് മുമ്പ് 1991ൽ 21 ദിവസത്തേക്ക് അദ്ദേഹത്തെ സ്റ്റീയറിങ് തൊടുന്നതിൽ നിന്നും വിലക്കിയിരുന്നു. മോട്ടോർ വേയിലൂടെ 100 മൈലിലധികം വേഗതയിൽ വണ്ടിയോടിച്ചതിനായിരുന്നു ഈ നിരോധനം. അടുത്തിടെ നടന്ന സംഭവത്തിൽ താൻ ചെയ്തത് കുറ്റമാണെന്ന് സ്‌കോട്ട് സമ്മതിച്ചിട്ടുണ്ട്.

വേഗതയുമായി ബന്ധപ്പെട്ട നിയമങ്ങൾ കൊണ്ടുവരുന്നതിൽ താനും ഭാഗഭാക്കായിട്ടുണ്ടെന്നും എന്നാൽ താൻ തന്നെ ഇപ്പോൾ ആ നിയമത്തിന്റെ കുരുക്കിലായിരിക്കുന്നുവെന്നും ഇതാണ് ജീവിതമെന്നും സ്‌കോട്ട് പറഞ്ഞു. തനിക്ക് ഇക്കാര്യത്തിൽ യാതൊരു ഇളവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ സമയത്ത് അത്യാവശ്യത്തിന് പുറത്ത് പോകേണ്ടിയിരുന്ന മകനെ സഹായിക്കുകയായിരുന്നു താൻ ചെയ്തതെന്നും അതാണ് അമിതവേഗതയിൽ വണ്ടിയോടിക്കേണ്ടി വന്നതെന്നും സ്‌കോട്ട് വിശദീകരിച്ചു.പ്രസ്തുത കേസുമായി ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോർട്ട് ഹിയറിങ് കഴിഞ്ഞ മാസം നടന്നു. പ്രീസ്‌കോട്ടിന്റെ ഡ്രൈവിങ് ലൈസൻസിൽ ഇപ്പോൾ തന്നെ ഒമ്പത് പോയിന്റുകൾ ഉണ്ട്. 1998ൽ പ്രീസ്‌കോട്ട് ഉപപ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് പുതിയ റോഡ് ട്രാഫിക് നിയമം കൊണ്ടു വന്നിരുന്നത്. പ്രീസ്‌കോട്ടിന്റെ ഇഷ്ടവാഹനം ലോയൽ ജാഗ്വറാണ്. ഇത്തരത്തിലുള്ള രണ്ട് വാഹനങ്ങൾ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.

പ്രീസ്‌കോട്ടും ഭാര്യയും രണ്ട് വാഹനങ്ങളിൽ വെറും 250 യാർഡ് വ്യത്യാസത്തിൽ ഓടിച്ചതിന് പ്രീസ്‌കോട്ട് വിമർശത്തിന് വിധേയനായിരുന്നു. 1999ലെ ലേബർ പാർട്ടി കോൺഫറൻസിന് അദ്ദേഹം വരുമ്പോഴായിരുന്നു സംഭവം അദ്ദേഹത്തിന്റെ ഭാര്യയുടെ തലമുടി സംരക്ഷിക്കാനാണീ അഭ്യാസപ്രകടനം നടത്തിയതെന്നാണ് വിമർശകർ പറയുന്നത്. 2014ൽ തന്റെ പ്രിയപ്പെട്ട 1994 മോഡൽ നേവി വകൂപ്പ് വിൽക്കാൻ പ്രീസ്‌കോട്ട് ഓട്ടോട്രേഡറിൽ ഒരു പരസ്യം കൊടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP