Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രാൻസിൽ ഭീകരാക്രമണം നടന്നാൽ അതിന്റെ ഉത്തരവാദിത്തം ആദ്യം വരുന്നത് കാനഡയിലെ പത്രപ്രവർത്തകനായ സിഖുകാരന്! വീരേന്ദർ ജുബലിന്റെ ഫോട്ടോവച്ച് പ്രചരണം ഇത് രണ്ടാം തവണ

ഫ്രാൻസിൽ ഭീകരാക്രമണം നടന്നാൽ അതിന്റെ ഉത്തരവാദിത്തം ആദ്യം വരുന്നത് കാനഡയിലെ പത്രപ്രവർത്തകനായ സിഖുകാരന്! വീരേന്ദർ ജുബലിന്റെ ഫോട്ടോവച്ച് പ്രചരണം ഇത് രണ്ടാം തവണ

ഫ്രാൻസിൽ ഐസിസ് ഭീകരർ കൂട്ടക്കൊല നടത്തുമ്പോൾ ആദ്യം ഉറക്കം നഷ്ടപ്പെടുക കാനഡയിൽ പത്രപ്രവർത്തകനായ ഈ സിഖുകാരനാണ്. വീരേന്ദർ ജുബലിന്റെ ചിത്രം വച്ച് ഉടൻ തന്നെ സോഷ്യൽ മീഡിയ ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടങ്ങും. വ്യാഴാഴ്ച നീസിൽ 84 പേരെ കൊന്നൊടുക്കിയ സംഭവത്തിനുശേഷവും വീരേന്ദർ കുറച്ചുനേരെ ഭീകരനായി ജീവിക്കേണ്ടിവന്നു.

കഴിഞ്ഞ ഒരുവർഷത്തിനിടെ രണ്ടാം തവണയാണ് വീരേന്ദർ ഇത്തരത്തിൽ ഭീകരനാകുന്നത്. നവംബറിലെ പാരീസ് ഭീകരാക്രമണത്തിനുശേഷവും വീരേന്ദറിനെ ഭീകരനാക്കി സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. താൻ വളരെയധികം വിഷമിക്കുന്നുവെന്ന് ആ ഘട്ടത്തിൽ വീരേന്ദർ പറഞ്ഞിരുന്നു.

ഫ്രഞ്ച് മുസ്ലീമായ വീരേന്ദർ ജുബലിന് നീസിലെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നാണ് ഇത്തവണ ട്വിറ്ററിൽ പ്രചരിച്ചത്. വീരേന്ദറിന്റെ രണ്ട് ചിത്രങ്ങളും ഇതോടൊപ്പം നൽകിയിരുന്നു. ചാവേറുകൾ ധരിക്കുന്നതുപോലുള്ള വസ്ത്രം അണിഞ്ഞ് വീരേന്ദർ നിൽക്കുന്ന വ്യാജ ചിത്രവും ഇതോടൊപ്പമുണ്ട്.

ഐ പാഡുമായി വീരേന്ദർ നിൽക്കുന്ന ചിത്രം ഫോട്ടോഷോപ്പിൽ ഈ രീതിയിലേക്ക് മാറ്റുകയാണ് ട്വിറ്റർ ഉപഭോക്താക്കൾ ചെയ്തത്. ഐ പാഡിന്റെ സ്ഥാനത്ത് ഖുറാനായെന്ന് മാത്രം. ട്വിറ്ററിൽ ഈ ചിത്രം പ്രചരിക്കാൻ തുടങ്ങിയതോടെ ജുബലിന്റെ സുഹൃത്തുക്കൾ രംഗത്തെത്തുകയും ജുബൽ ഒരു പത്രപ്രവർത്തകനാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

ചിത്രം വ്യാജമാണെന്ന് തന്നെ അറിയുന്നവർക്ക് ബോധ്യപ്പെട്ടെങ്കിലും തുടരെ രണ്ടാം തവണ ഭീകരാക്രമണത്തിന്റെ ഉത്തരവാദിയെന്ന നിലയിൽ താൻ ചിത്രീകരിക്കപ്പെടുന്നതിന്റെ മനോവിഷമത്തിലാണ് ജുബൽ. പാരീസ് ആക്രമണത്തിന്റെ സമയത്ത് സ്‌പെയിനിലെ പത്രങ്ങളിലൊന്ന് ജുബലിന്റെ ചിത്രം ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുക പോലും ചെയ്തിരുന്നു. ട്വിറ്ററിലെ പ്രചാരണം വിശ്വസിച്ച് തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കയും ഇദ്ദേഹത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP