Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരിച്ചിട്ടും വെറുതെ വിടാത്തവരുടെ കൂടെ ഗാന്ധിജി മാത്രമല്ല, കാറൽ മാർക്‌സുമുണ്ട്; ലണ്ടനിലെ മാർക്‌സ് പ്രതിമ രണ്ടാമതും ആക്രമിക്കപ്പെട്ടു; പ്രതിമയിൽ വെറുപ്പിന്റെ വാചകങ്ങൾ എഴുതി അക്രമികൾ

മരിച്ചിട്ടും വെറുതെ വിടാത്തവരുടെ കൂടെ ഗാന്ധിജി മാത്രമല്ല, കാറൽ മാർക്‌സുമുണ്ട്; ലണ്ടനിലെ മാർക്‌സ് പ്രതിമ രണ്ടാമതും ആക്രമിക്കപ്പെട്ടു; പ്രതിമയിൽ വെറുപ്പിന്റെ വാചകങ്ങൾ എഴുതി അക്രമികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാ ഗാന്ധിയുടെ രൂപത്തിനുനേർക്ക് വെടിയുതിർത്ത ഹിന്ദു മഹാസഭയുടെ നടപടി അടുത്തിടെ വലിയ വിവാദമായി മാറിയിരുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയ്ക്ക് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഈ ഹീനകൃത്യം അവർ നടപ്പാക്കിയത്. ഗാന്ധിജിയെ വീണ്ടും വധിച്ച നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയും ചെയ്തു.

ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യയിൽ മാത്രമല്ല നിലനില്ക്കുന്നത്. ബ്രിട്ടനിൽ കാറൽ മാർക്‌സിന്റെ പ്രതിമയ്ക്കുനേരെയാണ് വിദ്വേഷ പ്രകടനം ഉണ്ടായത്. വിദ്വേഷത്തിന്റെ വക്താവെന്നും വംശഹത്യയുടെ സ്രഷ്ടാവെന്നും എഴുതിവച്ചാണ് നോർത്ത് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാറൽ മാർക്‌സിന്റെ ശവകുടീരത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇതാദ്യമായല്ല മാർക്‌സിന്റെ ശവകുടീരത്തിൽ അക്രമം നടക്കുന്നത്. രണ്ടാഴ്ച മുമ്പ് ശവകുടീരം തല്ലിപ്പൊളിക്കാൻ നീക്കം നടന്നിരുന്നു. ഇതേത്തുടർന്ന് സെമിത്തേരിയുടെ നടത്തിപ്പുകാരായ ഹൈഗേറ്റ് സെമിട്രി ട്രസ്റ്റ് സ്മാരകത്തിന് കാവലും ഏർപ്പെടുത്തിയിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണ് ഇക്കുറി ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച രാത്രിയാണ് സ്മാരകത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകൾ ചുവന്ന പെയിന്റുപയോഗിച്ച്് എഴുതിയതെന്നാണ് കരുതപ്പെടുന്നത്. ശനിയാഴ്ച രാവിലെ ഇവിടെയെത്തിയവരാണ് ഇതുകണ്ടത്. വിനോദ സഞ്ചാരികളേറെ എത്താറുള്ള സ്ഥലത്ത് അടിക്കടി ആക്രമണങ്ങളുണ്ടാകുന്നത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

രാജ്യത്തെ സുപ്രധാന സ്മാരകങ്ങളുടെ കൂട്ടത്തിലാണ് കാറൽ മാർക്‌സ് സ്മാരകവും ഉള്ളത്. ഗ്രേഡ് 1 വിഭാഗത്തിൽപ്പെട്ട ഇവിടെ അടിക്കടിയുണ്ടാകുന്ന അക്രമങ്ങളെ നേരിടാൻ ഇനിയെന്തുവേണമെന്ന ആലോചനയിലാണ് സെമിട്രി ട്രസ്റ്റ് അധികൃതതർ. കാറൽ മാർക്‌സിന്റെ ഭാര്യയായ ജെന്നി വോൺ വെസ്റ്റ്ഫാലനെയാണ് ആദ്യം ഇവിടെയടക്കിയത് 1881-ലായിരുന്നു അത്. രണ്ടുവർഷത്തിനുശേഷം മാർക്‌സിനെയും.

1954-ലാണ് ഇത് കാറൽ മാർക്‌സ് സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടതും നവീകരിച്ചതും. ക്ലെർക്കൻവെല്ലിലെ മാർക്‌സ് മെമോറിയൽ ലൈബ്രറിക്ക് കീഴിലുള്ള മാർക്‌സ് ഗ്രേവ് ട്രസ്റ്റാണ് ഇപ്പോൾ സ്മാരകം പരിപാലിക്കുന്നത്. സ്മാരകത്തിനുനേർക്കുണ്ടായ അക്രമത്തെക്കുറിച്ച് ട്രസ്റ്റ് മെറ്റ് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP