Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടുദിവസം കാനഡയ്ക്ക് പോയപ്പോൾ കൂടെ കൊണ്ടുപോയത് 62 ലക്ഷം രൂപ വിലപിടിപ്പുള്ള വസ്ത്രങ്ങൾ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്റ്റൈൽ ഐക്കണായി കെയ്റ്റ് മാറിയത് ഇങ്ങനെ

എട്ടുദിവസം കാനഡയ്ക്ക് പോയപ്പോൾ കൂടെ കൊണ്ടുപോയത് 62 ലക്ഷം രൂപ വിലപിടിപ്പുള്ള വസ്ത്രങ്ങൾ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്റ്റൈൽ ഐക്കണായി കെയ്റ്റ് മാറിയത് ഇങ്ങനെ

ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയതോടെയാണ് കെയ്റ്റ് മിഡിൽട്ടണിന്റെ ജീവിതം അപ്പാടെ മാറിമറിഞ്ഞത്. വില്യം രാജകുമാരന്റെ പത്‌നിയായി എത്തിയ കെയ്റ്റ് ഇപ്പോൾ ഡയാന രാജകുമാരിയെപ്പോലും കടത്തിവെട്ടുന്ന തരത്തിൽ ലോകമാദ്ധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. ലോകത്തെ ഏറ്റവും വലിയ ഫാഷൻ ഐക്കണുകളിലൊന്നാണ് കെയ്റ്റ് ഇപ്പോൾ.

മുന്തിയ ഫാഷൻ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്തിലും ഒരോ ഡിസൈനുകൾ അവതരിപ്പിക്കുന്നതിലും അതീവ ശ്രദ്ധാലുവാണ് കെയ്റ്റ്. തന്റെ ഓരോ പൊതുപരിപാടികളും ഫാഷന്റെ പുതിയ പ്രദർശന വേദികളാക്കാനും അവർ മറക്കുന്നില്ല. സാറ, ഹോബ്‌സ് ആൻഡ് വിസിൽസ് പോലുള്ള ഫാഷൻ ഡിസൈനർമാരാണ് കെയ്റ്റിന്റെ വസ്ത്രങ്ങളൊരുക്കുന്നത്.

അടുത്തിടെ കാനഡയക്ക് പോയപ്പോഴും തന്റെ ഫാഷൻ തീരുമാനങ്ങളിൽ തെല്ലും കുറവുവരുത്താൻ കെയ്റ്റ് തയ്യാറായിരുന്നില്ല. ഒരു ഹോളിവുഡ് നായികയെപ്പോലെ ഗ്ലാമർ കൂട്ടുന്ന വസ്ത്രങ്ങളാണ് കനേഡിയൻ ട്രിപ്പിന് അവർ തിരഞ്ഞെടുത്തത്. ജെന്നി പാഖാം, പ്രീൻ തുടങ്ങിയ ഫാഷൻ ഡിസൈനർമാരുടേതുൾപ്പെടെ കെയ്റ്റ് കാനഡ യാത്രയിൽ കൂടെക്കരുതിയത് 61,85,200 രൂപയുടെ വസ്ത്രങ്ങളാണ്.

ഏറ്റവും പുതിയ ഫാഷൻ സങ്കൽപ്പങ്ങളോട് ചേർന്നുനിൽക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളിലാകും കെയ്റ്റ് എപ്പോഴും പ്രത്യക്ഷപ്പെടുക. മറിച്ചൊരു തോന്നൽ ആർക്കുമുണ്ടാകില്ല. രാജകുടുംബത്തിന്റെ കുലീനത കൈവിടാതെ തന്നെ ഫാഷൻ നിലനിർത്താൻ അവർ തയ്യാറാകുന്നു. ഇതേവരെയുള്ള യാത്രകളിൽനിന്ന് വ്യത്യസ്തമായി ഏറ്റവും വിലപിടിച്ച വസ്ത്രങ്ങളാണ് അവർ കാനഡയിലേക്ക് കൂടെ കരുതിയത്.

15000 രൂപ വിലയുള്ള ജെന്നി പഖാം ഗൗണും 49,500 രൂപ വിലയുള്ള ഗ്യാൻവിറ്റോ റോസി ചെരിപ്പുകളും 11,20,000 രൂപ വിലയുള്ള കോളിൻസ് ആൻഡ് സൺസ് കമ്മലുകളുമൊക്കെയായി കെയ്റ്റ് കാനഡയിൽ വന്നിറങ്ങിയതുമുതൽ ഫാഷൻ രംഗത്ത് വിസ്മയം തീർത്തു. യാത്രയിലുടനീളം ഇത്തരത്തിലുള്ള പുതിയ പുതിയ കാഴ്ചകളാണ് ബ്രിട്ടീഷ് രാജകുമാരി സമ്മാനിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP