Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രസിഡന്റിനേക്കാൾ പ്രിയം ഗ്ലാമറസായ ഭാര്യയ്ക്ക്; കൊട്ടാരത്തിലെ വിരുന്നിൽ വില്യമിനേക്കാൾ പ്രാധാന്യം കെയ്റ്റിന്; ചൈനീസ് പ്രസിഡന്റിനെ ബ്രിട്ടൻ സ്വീകരിക്കുന്നത് രണ്ടും കൈയും നീട്ടി

പ്രസിഡന്റിനേക്കാൾ പ്രിയം ഗ്ലാമറസായ ഭാര്യയ്ക്ക്; കൊട്ടാരത്തിലെ വിരുന്നിൽ വില്യമിനേക്കാൾ പ്രാധാന്യം കെയ്റ്റിന്; ചൈനീസ് പ്രസിഡന്റിനെ ബ്രിട്ടൻ സ്വീകരിക്കുന്നത് രണ്ടും കൈയും നീട്ടി

ലണ്ടൻ: രാഷ്ട്രനേതാക്കൾ മറ്റ് രാജ്യങ്ങൾ സന്ദർശിക്കാൻ പോകുമ്പോൾ മിക്കവാറും അവരുടെ ഭാര്യമാരും കൂടെപ്പോകാറുണ്ട്. അവർ കാണാൻ കൊള്ളാവുന്നവരാണെങ്കിൽ മാദ്ധ്യമങ്ങളുടെ ക്യാമറകൾ രാഷ്ട്രനേതാവിനെ വിട്ട് ഭാര്യയ്ക്ക് നേരെ ഫോക്കസ് ചെയ്യുന്നത് പുതിയ പ്രവണതയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ബ്രിട്ടനിലെ നാല് ദിവസത്തെ സന്ദർശനത്തിന് ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് എത്തിയപ്പോൾ സുന്ദരിയായ ഭാര്യ പെൻഗ് ലിയുവാനും അനുഗമിച്ചിരുന്നു. ഇപ്പോൾ മാദ്ധ്യമങ്ങളടക്കമുള്ള സകലർക്കും പ്രിയം ഗ്ലാമറസായ പെൻഗിനെയാണത്രെ...!!!അതുപോലെത്തന്നെ കൊട്ടാരത്തിലെ വിരുന്നിൽ വില്യമിനേക്കാൾ പ്രാധാന്യം ലഭിച്ചത് കെയ്റ്റിനുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗംഭീരവും പ്രൗഢവും രാജകീയവുമായ വരവേൽപ്പൊരുക്കിയാണ് ചൈനീസ് പ്രസിഡന്റിനെ ബ്രിട്ടൻ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നതെന്ന് കാണാം.

ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും ബക്കിങ്ഹാം കൊട്ടാരത്തിൽ ചൈനീസ് പ്രസിഡന്റിനും ഭാര്യക്കുമൊരുക്കിയ പ്രൗഢഗംഭീരമായ വൈറ്റ് ടൈ ഡിന്നറിൽ പങ്കെടുക്കാൻ പെൻഗ് ലിയുവാൻ മിഡ്‌നൈറ്റ് ബ്ലൂ ഗൗൺ അണിഞ്ഞെത്തിയാണ് ഏവരെയും ഞെട്ടിച്ചത്.ഈ ബ്ലൂ ടൈലേർഡ് ഗൗണിന് മിഡ്‌ലെൻഗ്ത് സ്ലീവുകളായിരുന്നു ഉണ്ടായിരുന്നത്. ഈ മനോഹരമായ വസ്ത്രത്തിനുള്ളിൽ തന്റെ 52ാം വയസിലും പെൻഗ് ചെറുപ്പമായി കാണപ്പെട്ടിരുന്നു. കൂടാതെ പേളും ഡയമണ്ടും കൊണ്ടുള്ള കർണാഭരണങ്ങളും ഇവരെ കൂടുതൽ സുന്ദരിയാക്കിയിരുന്നു. ബ്രിട്ടൻ സന്ദർശത്തിനിടെ തന്റെ വസ്ത്രവൈവിധ്യങ്ങൾ കൊണ്ട് ഏവരെയും കോരിത്തരിപ്പിക്കാൻ പെൻഗ് ശ്രമിക്കുന്നതായി കാണാം. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഹൗസസ് ഓഫ് പാർലമെന്റിൽ എത്തിയപ്പോൾ അവർ പ്രൗഢമായ ്രേഗ ടൈലേർഡ് കോട്ടും ഡോവ് സിൽക്ക് പുസി ബൗ ബ്ലൗസുമായിരുന്നു പെൻഗിന്റെ വേഷം. എന്നാൻ ഇന്നലെ രാവിലെ രാജ്ഞിയെ സന്ദർശിക്കുമ്പോൾ ലളിതമായ വെള്ള ഡ്രസ് സ്യൂട്ടായിരുന്നു പെൻഗ് ധരിച്ചിരുന്നത്.

രാവിലെ വെളുത്ത വസ്ത്രവുമണിഞ്ഞ് എത്തിയപ്പോൾ രാജ്ഞി നൽകിയ സ്വീകരണത്തിൽ പെൻഗ് ഉന്മേഷവതിയും പ്രൗഢയുമായി കാണപ്പെട്ടിരുന്നു.അവരെ സ്വീകരിക്കാൻ ഫിലിപ്പ് രാജകുമാരനും ചാൾസ് രാജകുമാരനും ഡചസ് ഓഫ് കോൺവാളും മറ്റും സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറോണും തെരേസമേയുമടക്കമുള്ള കാബിനറ്റ് അംഗങ്ങളും ചൈനീസ് പ്രസിഡന്റിനെയും ഭാര്യയെയും സ്വീകരിക്കാനെത്തിയിരുന്നു. നൈറ്റ് ബ്രിഡ്ജിലെ എക്‌സ്‌ക്ലൂസീവ് മൻഡാരിൻ ഓറിയന്റൽ ഹോട്ടലിൽ വച്ച് ചാൾസ് രാജകുമാരനും ഡചസ് ഓഫ് കോൺവാളുമായി കൂടിക്കാഴ്ച നടത്തിയ ചൈനീസ് ദമ്പതികൾ തുടർന്ന് ഹോഴ്‌സ് ഗാർഡ് പരേഡും കണ്ടിരുന്നു. പ്രസ്തുത ചടങ്ങിൽ പെൻഗും കാമില്ലയും തമ്മിൽ അടുത്തിടപഴകുന്നത് കാണാമായിരുന്നു. റോയൽ കാർട്ടിൽ ഒരുമിച്ചിരുന്ന് സഞ്ചരിക്കുമ്പോൽ കാമിലയും പെൻഗും തമ്മിലുള്ള സൗഹൃദഭാഷണങ്ങൾ തുടർന്നിരുന്നു.വരും നാളുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുമെന്ന സൂചനയാണിത് നൽകുന്നത്.ഇന്ന് ഉച്ചയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് പാർലമെന്റിന്റെ റോയൽ ഗ്യാലറിയിൽ എംപിമാരെയും പ്രഭുക്കന്മാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്.

ചൈനയിലെ പ്രഥമവനിതയായ പെൻഗിന് ആർമി ജനറലിന്റെ റാങ്കാണുള്ളത്. ചൈനയിലെ രാഷ്ട്രീയത്തിൽ ഗ്ലാമറസായ സ്ഥാനമാണ് പെൻഗിനുള്ളത്. പിനോയ് ഓഫ് ഫെയറി എന്നാണ് ചില ആരാധകർ പെൻഗിനെ വിളിക്കുന്നത്. ഇവരുടെ പ്രദേശമായ ഷാൻഡോൻഗിൽ ഈ പൂക്കൾ ധാരാളം കണ്ടു വരുന്നതിനാലാണ് ഈ വിളിപ്പേര് വന്നിരിക്കുന്നത്. ചൈനയിലെ കൾച്ചറൽ ബ്യൂറോയിൽ ജോലിയുണ്ടായിരുന്ന ഒരു സ്‌കൂൾ മാസ്റ്ററുടെ മകളായാണ് പെൻഗ് ജനിച്ചത്.അധികം വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത പെൻഗ് ദേശഭക്തി ഗാനങ്ങൾ നന്നായി പാടിക്കൊണ്ടാണ് ശ്രദ്ധേയയായിത്തീർന്നത്. പാടാനുള്ള വൈഭവത്തിലൂടെ ഒരു പ്രൊവിൻഷ്യൽ ആർട്ട് സ്‌കൂളിൽ അവർക്ക് പ്രവവേശനം ലഭിക്കുകയായിരുന്നു.10,000അപേക്ഷകരിൽ നിന്നാണവരെ തെരഞ്ഞെടുത്തിരുന്നത്.18ാം വയസിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ എലൈറ്റ് പെർഫോമൻസ് ട്രൂപ്പ് ഓഫ് ദി ലോക്കലിലേക്ക് അവർ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 23ാം വയസിൽ ചൈനയിലെ ഏറ്റവും ജനപ്രിയയായ പാട്ടുകാരിയാകാൻപെൻഗിന് സാധിച്ചിരുന്നു. 1983ൽ ലോകത്തിലെ ഏറ്റവും പേർ കണ്ട ടെലിവിഷൻ ഷോ ആയ ചൈനയുടെ പുതുവർഷ പരിപാടിയിൽ അവർ പെർഫോം ചെയ്തിരുന്നു.

ബക്കിങ്ഹാം പാലസിൽ ചൈനീസ് പ്രസിഡന്റിനും ഭാര്യയ്ക്കും നൽകിയ വിരുന്നിൽ വില്യം രാജകുമാരനേക്കാൾ തിളങ്ങിയത് കെയ്റ്റ് രാജകുമാരിയായിരുന്നു. ക്യൂൻ മദേർസ് ടിയാറയിലാണ് അവർ ശോഭിച്ചത്. ചൈനീസ് പ്രസിഡന്റിനും എലിസബത്ത് രാജ്ഞിക്കും തൊട്ടടുത്താണ് കെയ്റ്റ് സ്റ്റേറ്റ് ഡിന്നറിനിടെ ഇരുന്നത്. കൊട്ടാരത്തിലെ സ്റ്റേറ്റ് ബാൻക്യൂറ്റിലായിരുന്നു ഡിന്നർ നടന്നത്. വൈറ്റ് ഡിന്നറിന് മുന്നോടിയായി ചൈനീസ് ദേശീയഗാനം മുഴങ്ങിയിരുന്നു. ബക്കിങ് പാലസിലെ പ്രൗഢമായി അലങ്കരിക്കപ്പെട്ട ഗ്രാൻഡ് ബാൾറൂമിൽ 170 വിശിഷ്ടാതിഥികളാണ് വൈറ്റ് ടൈ ഡിന്നറിൽ പങ്കെടുക്കാൻ എത്തിയത്. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനുമാണിതിന് ആതിഥേയത്വം വഹിച്ചത്. ഇതാദ്യമായാണ് ഡചസ് ഓഫ് കാംബ്രിഡ്ജ് ഒരു പാലസ് സ്റ്റേറ്റ് ഡിന്നറിൽ ഭാഗഭാക്കായതെന്ന പ്രത്യേകതയും ഈ ഡിന്നറിനുണ്ട്. തനിക്ക് കിട്ടിയ ആ അപൂർവാവസരം കെയ്റ്റ് രാജകുമാരി നന്നായി പ്രയോജനപ്പെടുത്തുകയും അതിനനുസരിച്ച് തിളങ്ങുകയും ചെയ്തു.

ഈ സന്ദർഭത്തിൽ തന്റെ വസ്ത്രത്തിന്റെകാര്യത്തിൽ ഗൗരവപരമായ സമീപനമാണ് കെയ്റ്റ് പുലർത്തിയിരിക്കുന്നതെന്ന് കാണാം. ഒരു ഔദ്യോഗിക പരിപാടിക്ക് ഇത് മൂന്നാം തവണയാണ് കെയ്റ്റ് ടിയാറ ധരിച്ചിരിക്കുന്നത്.ടിയാറയ്ക്ക് യോജിച്ച ചൻഡെലിയർ കർണാഭരണങ്ങളായിരുന്നു കെയ്റ്റ് അണിഞ്ഞിരുന്നത്. ലോട്ടസ് ഫ്‌ലവർ എന്ന് കൂടി അറിയപ്പെടുന്ന പാപ്പിറസ് ടിയാറയാണ് 33 കാരിയായ കെയ്റ്റ് ഈ ചടങ്ങിന് ധരിച്ചിരുന്നത്. ഈ ടിയാറ ഒരു കാലത്ത് രാജ്ഞിയുടെ അമ്മയുടേതായിരുന്നു. ഇതിനാലാണിത് മദേർസ് ടിയാറ എന്നറിയപ്പെടുന്നത്.വിരുന്നിനിടെ അതിഥികളോട് ഇടപഴകുന്ന കാര്യത്തിലും സംസാരത്തിലും കെയ്റ്റ് വില്യമിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന പ്രവണത പലപ്പോഴും ദൃശ്യമായിരുന്നു. വില്യം കെയ്റ്റിന്റെ നിഴലിൽ ഒതുങ്ങിപ്പോകുന്ന സന്ദർഭങ്ങളും ചടങ്ങിലുണ്ടായി. പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, ചാൻസലർ ജോർ്ജ് ഒസ്‌ബേൺ, ലേബർ നേതാവ് ജെറമി കോർബിൻ തുടങ്ങിയ പല പ്രമുഖരും സ്‌റ്റേറ്റ് ഡിന്നറിനെത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP