Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാറിന്റെ ഡോറിലേക്ക് കാലെടുത്ത് വച്ചു സിംഹം നിന്നപ്പോൾ വിൻഡോ തുറന്ന് ക്ലോസ് അപ്പ് എടുക്കാൻ ശ്രമിച്ചു; സഫാരി പാർക്കിൽ യുവതി കൊല്ലപ്പെട്ട ചിത്രങ്ങൾ പുറത്ത്

കാറിന്റെ ഡോറിലേക്ക് കാലെടുത്ത് വച്ചു സിംഹം നിന്നപ്പോൾ വിൻഡോ തുറന്ന് ക്ലോസ് അപ്പ് എടുക്കാൻ ശ്രമിച്ചു; സഫാരി പാർക്കിൽ യുവതി കൊല്ലപ്പെട്ട ചിത്രങ്ങൾ പുറത്ത്

ക്ഷിണാഫ്രിക്കയിലെ സഫാരി പാർക്കിലെ ലയൺസ് പാർക്കിലൂടെ കാർ വിൻഡോ തുറന്ന് വച്ച് യാത്ര ചെയ്ത 22 കാരിയായ അമേരിക്കൻ യുവതിയെ സിംഹം റാഞ്ചി കടിച്ച് കൊന്ന വാർത്ത ശ്രവിച്ച ഞെട്ടലിൽ നിന്നും ഇനിയും നാം മുക്തരായിട്ടില്ല. ജോഹന്നാസ് ബർഗിനടുത്തുള്ള ഗൗട്ടെൻഗ് ലയൺസ് പാർക്കിലാണ് ദാരുണമായ ഈ ദുരന്തമുണ്ടായത്.

നമ്മുടെ ഞെട്ടൽ വർധിപ്പിക്കാൻ പര്യാപ്തമായ സംഭവത്തിന്റെ നേർദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. തനിക്കുണ്ടായ ഈ ദാരുണമായ ദുരന്തം കാതറീൻ ചാപ്പെൽ എന്ന യുവതി സ്വയം ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്നാണ് ഈ ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. അതായത് സിംഹം അവർ സഞ്ചരിച്ചിരുന്ന കാറിനടുത്തെത്തിയപ്പോൾ അതിൽ കാതറീനൊപ്പമുണ്ടായിരുന്ന എൻജിനീയറായ ബെൻ ഗോവെൻഡർ തന്റെ ക്യാമറയെടുത്ത് അപൂർവ ഫോട്ടോ പകർത്തുകയായിരുന്നു. തുടർന്ന് സിംഹം കാറിന് ചുറ്റും നടക്കുകയായിരുന്നു. ഇതിനിടെ തന്റെ കാൽപാദങ്ങൾ സിംഹം കാറിന് മുകളിൽ പതിപ്പിക്കുന്നതും കാണാമായിരുന്നു. ഇതിനിടെ സിംഹത്തിനെ കാണാൻ വേണ്ടി കാറിന്റെ വിൻഡോ താഴ്‌ത്തിയ കാതറീനെ ഞൊടിയിട കൊണ്ട് സിംഹം ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിട്ടുള്ളത്. ഈ കാഴ്ച ദാരുണമായിരുന്നുവെന്നാണ് ബെൻ പറയുന്നത്. ബെന്നിന്റെ അമ്മയും സഹോദരിയും ഇന്ത്യയിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കളും പ്രസ്തുത കാറിലുണ്ടായിരുന്നു.'

കാതറീനെ സിംഹം ആദ്യ കടി കടിച്ചപ്പോൾ തന്നെ അവളുടെ വായയിൽ നിന്നും താടിയെല്ലിൽ നിന്നും രക്തം ചീറിത്തെറിച്ചിരുന്നുവെന്നും അതൊരു ഭീകരമായ കാഴ്ചയായിരുന്നുവെന്നുമാണ് ബെൻ സാക്ഷ്യപ്പെടുത്തുന്നത്. കാറിലുണ്ടായിരുന്നവരെല്ലാം എന്താണ് ചെയ്യേണ്ടതെന്നറിയാതെ സ്തബ്ധരായി ഇരുന്ന് പോവുകയായിരുന്നു. തുടർന്ന് സിംഹം കാറിനകത്തേക്ക് കയറുകയും ആക്രമണം തുടരുകയുമായിരുന്നുവെന്നാണ് ബെൻ പറയുന്നത്. ഇത് കണ്ട് റേഞ്ചർമാർ കാറിനടുത്തേക്ക് ഓടി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്നു മറ്റ് രണ്ട് സിംഹങ്ങൾ ഓടിപ്പോയെങ്കിലും കാതറീനെ ആക്രമണകാരിയായ സിംഹം കാതറീന്റെ തോളിന്റെ പകുതി ഭാഗം അപ്പോഴേക്കും കടിച്ചെടുത്തിരുന്നു. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നുവെന്നാണ് ബെൻ വേദനയോടെ പറയുന്നത്.

ന്യൂയോർക്കിലെ റൈയിൽ നിന്നുള്ള കാതറീൻ പ്രശസ്തയായ വീഡിയോ എഡിറ്ററാണ്. ജനപ്രിയ ടിവി പരമ്പരയായ ഗെയിം ഓഫ് ത്രോണിന്റെ എഡിറ്ററാണിവർ. തിങ്കളാഴ്ചയായിരുന്നു അവർ ലയൺസ് പാർക്ക് സന്ദർശിക്കാനെത്തിയത്. കാതറീനെ ലയൺസ് പാർക്ക് കാണിക്കാനാണ് സമീപവാസിയായ ബെൻ ഇറങ്ങിപ്പുറപ്പെട്ടത്.സിംഹത്തിന്റെ വായയിൽ നിന്ന് യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൂടെയുണ്ടായിരുന്ന ഡ്രൈവർക്കും അപകടമുണ്ടായിരുന്നു. ടൂർഗൈഡായ പോട്ട്ഗീറ്ററാണ് കാർ ഓടിച്ചിരുന്നത്.സിംഹത്തോട് പോരാടിയതിനെ തുടർന്ന് ഇയാൾക്ക് ഹൃദയാഘാതമുണ്ടാവുകയും കൈകൾക്ക് പരുക്കേൽക്കുകയുമുണ്ടായി. ദുരന്തം നേരിട്ട് കണ്ട ബെന്നിന്റെ കുടുംബാംഗങ്ങളെ കൗൺസിലിംഗിന് വിധേയരാക്കുകയും ചെയ്തു.

ഈ ലയൺസ് പാർക്കിൽ നാലുമാസത്തിനിടെ സിംഹങ്ങൾ നടത്തുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിതെന്നാണ് റിപ്പോർട്ട്. മാർച്ചിൽ പെർത്തിൽ നിന്നുള്ള ഒരു ഓസ്‌ട്രേലിയൻ വിനോദസഞ്ചാരിയായ സ്മിത്ത് സിംഹത്തിന്റെ ആക്രമണത്തിന് വിധേയനായിരുന്നു. യുവതി ചെയ്തത് പോലെ കാറിന്റെ വിൻഡോ തുറന്ന് വച്ച് യാത്ര ചെയ്തതിനെ തുടർന്നാണ് സിംഹം അയാളെ ആക്രമിച്ചത്. കാറിന്റെ ജനാലയിലുടെ അകത്തെത്തിയ സിംഹം അയാളുടെ കാലിന് കടിക്കുയായിരുന്നു.രണ്ടു ദിവസങ്ങൾക്ക് ശേഷം ഒരു 13 വയസുകാരനെ ഒരു പുള്ളിപ്പുലിയും വേട്ടയാടിയിരുന്നു. പാർക്ക് കാണാനെത്തുന്നവരോട് വാഹനങ്ങളുടെ വിൻഡോ തുറന്ന് വച്ച് യാത്രചെയ്യരുതെന്ന് വിലക്കാറുണ്ടെന്നാണ് പാർക്കിന്റെ മാനേജരായ സ്‌കോട്ട് സിംപ്‌സൻ പറയുന്നത്. വിൻഡോകൾ അടച്ചിട്ട് മാത്രമെ യാത്ര ചെയ്യാവൂ എന്നുള്ള വ്യവസ്ഥ ചെയ്യുന്ന രേഖയിൽ സന്ദർശകരെ കൊണ്ട് ഒപ്പുവയ്പിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ മൃഗങ്ങളെ കാണാനുള്ള ആവേശത്തിൽ പലരും നിയമങ്ങൾ മറന്ന് പോകുന്നതിനാൽ ദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു. കാതറീന്റെ കാര്യത്തിലും അതാണ് സംഭവിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP