Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകനോ കാമുകിയോ ആവട്ടെ പരസ്പരം തെറ്റിപ്പിരിഞ്ഞാൽ കൊലപാതകമല്ല പരിഹാരമെന്ന് ചെറുപ്പക്കാർ മനസ്സിലാക്കണം; കാമുകനെ കുത്തികൊലപ്പെടുത്തിയതിന് സൗന്ദര്യ റാണിക്ക് വധശിക്ഷ വിധിച്ചതിനെ ന്യായീകരിച്ച് കെനിയൻ കോടതി; 31 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിധിച്ച വധശിക്ഷയിൽ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം

കാമുകനോ കാമുകിയോ ആവട്ടെ പരസ്പരം തെറ്റിപ്പിരിഞ്ഞാൽ കൊലപാതകമല്ല പരിഹാരമെന്ന് ചെറുപ്പക്കാർ മനസ്സിലാക്കണം; കാമുകനെ കുത്തികൊലപ്പെടുത്തിയതിന് സൗന്ദര്യ റാണിക്ക് വധശിക്ഷ വിധിച്ചതിനെ ന്യായീകരിച്ച് കെനിയൻ കോടതി; 31 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിധിച്ച വധശിക്ഷയിൽ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

നെയ്‌റോബി: നിങ്ങളുടെ കാമുകനിലോ കാമുകിയിലോ നിങ്ങൾക്ക് നിരാശയുണ്ടായാലും അവരെ വകവരുത്തുന്നത് പൊറുക്കാനാവില്ല. ഈ സന്ദേശമാണ് യുവജനങ്ങൾക്ക് ഞാൻ നൽകുന്നത്. കെനിയൻ ഹൈക്കോടതി ജഡ്ജി ജെസി ലസിത് വിധി പ്രസ്താവത്തിൽ പറഞ്ഞു. തെറ്റിപ്പിരിഞ്ഞാൽ അവരുടെ ജീവിതത്തിൽ നിന്ന് അകന്ന് പോകുക..പിന്നീട്് അവരോട് പൊറുക്കുക, ഇതാണ് വേണ്ടത് ജഡ്ജി പറഞ്ഞു. വധശിക്ഷയല്ലാതെ മറ്റെന്ത് വിധിച്ചാലും പ്രതിക്ക് ഹീറോ പരിവേഷം കിട്ടുമെന്നും ജഡ്ജി പറഞ്ഞു.

കാമുകനെ കൊന്ന കുറ്റത്തിനാണ് സൗന്ദര്യറാണിക്ക് കെനിയൻ കോടതി വധശിക്ഷ വിധിച്ചത്.. ഇരുപത്തിനാലുകാരിയായ റൂത്ത് കമാൻഡേയ്ക്കാണ് കാമുകൻ ഫരീദ് മുഹമ്മദിനെ കുത്തികൊലപ്പെടുത്തിയതിന് വധശിക്ഷ ലഭിച്ചത്. തികച്ചും നിഷ്ഠൂരമായ പ്രവൃത്തി എന്നാണ് കോടതി കുറ്റകൃത്യത്തെ വിശേഷിപ്പിച്ചത്. 2015 ൽ ഫരീദിന്റെ കൊലപാതകത്തിന് അറസ്റ്റിലായി വിചാരണത്തടവുകാരിയായിരുന്ന റൂത്ത് 2016 ലാണ് ജയിൽപുള്ളികൾക്കായുള്ള സൗന്ദര്യമത്സരത്തിൽ ജേതാവായത്.

ഇരുപഞ്ചോളം കുത്തേറ്റാണ് ഫരീദ് മരിച്ചത്. പ്രതി കുറ്റകൃത്യത്തിൽ യാതൊരു തരത്തിലുള്ള പശ്ചാത്താപവും പ്രകടിപ്പിച്ചില്ല എന്നും വളരെ തന്ത്രപരമായ പ്രവർത്തിയാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി പറഞ്ഞു. ഇരയായ വ്യക്തിയുടെ മൊബൈൽ കൈക്കലാക്കുന്നതടക്കം തെളിവുകൾ നശിപ്പിക്കാനും തുനിഞ്ഞു. വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതി അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.ജീവിതം തുടങ്ങും മുമ്പേയാണ് ഇരയെ പ്രതി വകവരുത്തിയതെന്നും ജഡ്ജി വിലയിരുത്തി. വിധി കേൾക്കാൻ ഫരീദിന്റെ ബന്ധുക്കൾ കോടതിയിലെത്തിയിരുന്നു. വിധിയിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഫരീദ് എച്ച്ഐവി പോസിറ്റീവ് ആയിരുന്നെന്നും തന്നെ ബലാൽസംഗം ചെയ്യാനുള്ള ശ്രമം ചെറുക്കുന്നതിനിടെ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കൊല ചെയ്തതെന്നും റൂത്ത് വാദിച്ചിരുന്നു. പക്ഷെ കോടതി അത് തള്ളുകയാണുണ്ടായത്.

പക്ഷെ വിധി തികച്ചും മനുഷ്യത്വരഹിതമെന്നാണ് വിമർശിക്കപ്പെട്ടിരിക്കുന്നത്. വധശിക്ഷ നൽകുന്നതിൽ കെനിയയിൽ നിരോധനം നിലവിലുണ്ട്. 1987 മുതൽ രാജ്യം ഒരു കേസിലും വധശിക്ഷ നൽകിയിട്ടില്ല. ആംനസ്റ്റി ഇന്റർനാഷണൽ വധശിക്ഷയെ അപലപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP