Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൈലറ്റിനെ വധിച്ചാൽ സർവ്വ ഐസിസ് തടവുകാരേയും വധിക്കും; ഭീകരുടെ അതേ നയത്തിൽ തിരിച്ചടിച്ച് ജോർദാൻ; ഭീഷണി ഫലിക്കാത്ത നിരാശയിൽ ഐസിസ്

പൈലറ്റിനെ വധിച്ചാൽ സർവ്വ ഐസിസ് തടവുകാരേയും വധിക്കും; ഭീകരുടെ അതേ നയത്തിൽ തിരിച്ചടിച്ച് ജോർദാൻ; ഭീഷണി ഫലിക്കാത്ത നിരാശയിൽ ഐസിസ്

അമ്മാൻ: ജോർദ്ദാന്റെ ഭീഷണിക്ക് മുന്നിൽ ഐസിസ് വീണു. ബന്ദിനാടകത്തിന് അതേ ഭാഷയിൽ ജോർദാൻ മറുപടി നൽകിയതോടെയാണ് ഇത്. ഐസിസ് രക്തക്കുരുതി നടത്തിയാൽ അതേ ഭാഷയിൽ തിരിച്ചടിക്കുമെന്നു ജോർദാന്റെ നിലപാട്.

ബന്ദിയാക്കിയ തങ്ങളുടെ പൈലറ്റ് ലെഫ്റ്റനന്റ്് മുവാ അത്ത് അൽ കെസിയാബെത്തിനെ ജീവനോടെ വിട്ടുകിട്ടിയില്ലെങ്കിൽ ജോർദാൻ ജയിലുകളിലുള്ള ഐസിസ് പോരാളികളെ വധിക്കുമെന്നാണ് നിലപാട്. ഐസിസ് പോരാളികളെ വിട്ടുകൊടുത്തു പൈലറ്റിനെ മോചിപ്പിക്കാൻ തീരുമാനിച്ച സമയപരിധി കഴിഞ്ഞതോടെയാണ് ജോർദാന്റെ ഭീഷണി. കെസിയാബെത്തിനെപ്പറ്റിയും ഒപ്പം ബന്ദിയാക്കപ്പെട്ട ജപ്പാൻകാരനായ കെഞ്ചി ഗോട്ടോയെപ്പറ്റിയും ഒരു വിവരവും പിന്നീട് ഐസിസ് നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഐസിസ് തടവുകാരുടെ മോചനത്തിനുമുമ്പ് തങ്ങളുടെ പൈലറ്റ് ജീവനോടെയുണ്ടെന്ന ഉറപ്പു കിട്ടണമെന്നാണ് ജോർദാന്റെ ആവശ്യം.

കെസിയാബെത്ത് ജീവനോടെയില്ലെങ്കിൽ, പിടിയിലുള്ള സാജിദാ അൽ റിഷാവി ഉൾപ്പെടെയുള്ള ഐസിസ് കമാൻഡർമാരുടെ വധശിക്ഷ ഉടൻ നടപ്പാക്കാനാണ് ജോർദാന്റെ നീക്കം. കെസിയാബെത്തിനെ ഐസിസുകാർ കൊന്നിട്ടുണ്ടെന്ന വാർത്തകളെ തുടർന്നാണ് ജോർദാൻ നിലപാട് വിശദീകരിച്ചത്. അതിവേഗം ഐസിസ് ഭീകരരെ വധിക്കാനുള്ള നടപടിയും ജോർദാൻ തുടങ്ങിയിട്ടുണ്ട്. ജോർദാന്റെ മാതൃക മറ്റുള്ളവരും പിന്തുടർന്നാൽ ബന്ദിയാക്കാൽ കൊണ്ട് ഫലമില്ലാതെ വരുമെന്ന് ഐസിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇറാക്കിൽ ഐസിസിനെതിരെ വ്യോമാക്രമണം നടത്തവെ തകർന്ന വിമാനത്തിൽനിന്ന് രക്ഷപ്പെട്ട മുവാ അത്ത് അൽ കെസിയാബെ എന്ന പൈലറ്റിനെയാണ് ഐസിസ് പിടികൂടിയിരുന്നത്. പകരം ജോർദാൻ തലസ്ഥാനമായ അമ്മാനിലെ ഹോട്ടലുകളിൽ ആക്രമണം നടത്തിയ സാജിദാ അൽറിഷാവിയെ മോചിപ്പിക്കണമെന്നാണ് ഐസിസ് ആവശ്യപ്പെടുന്നത്. ആക്രമണത്തിൽ 60 പേരാണ് കൊല്ലപ്പെട്ടത്. സാജിദയ്ക്ക് ജോർദാൻ വധശിക്ഷ വിധിച്ചിരിക്കുകയാണ്.

ഐസിസ് ബന്ദിയാക്കിയ ജോർദാൻകാരനായ പൈലറ്റ് ജീവനോടെയുണ്ടെന്നതിന് തെളിവുലഭിച്ചാലേ തടവിൽ കഴിയുന്ന ഇറാഖി ഭീകരവനിതയെ മോചിപ്പിക്കൂ എന്ന് ജോർദാൻ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവനിത സാജിദ അൽ റിഷാവിയെ മോചിപ്പിച്ചില്ലെങ്കിൽ വ്യാഴാഴ്ച സൂര്യനസ്തമിക്കുന്നതിനുമുമ്പ് ജോർദാൻകാരനായ പൈലറ്റിനെ വധിക്കുമെന്നായിരുന്നു ഭീഷണി. ജോർദാൻ പൈലറ്റിന് പകരമായി സാജിദ റിഷാവിയെ കൈമാറാൻ ജോർദാൻ തയ്യാറാണ്. എന്നാൽ, ജോർദാൻ പൈലറ്റ് ജീവനോടെയുണ്ടെന്നുള്ളതിന് ഐ.എസ്. ഉറപ്പുനൽകേണ്ടതുണ്ടെന്നാണ് വാദം. കാത്തിരിക്കാൻ കഴിയില്ലെന്നും ഭീകര വനിതയെ വധിക്കുമെന്നുമാണ് ജോർദാന്റെ നിലപാട്.

റിഷാവിക്ക് പകരം ജപ്പാൻകാരനായ കെഞ്ചി ഗോട്ടെയെ കൈമാറാമെന്നാണ് ഐ.എസ്. വ്യക്തമാക്കിയിട്ടുള്ളത്. ജോർദാൻ പൈലറ്റിനെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നാണ് ജോർദാൻ പറയുന്നത്. അതിനിടെ മാദ്ധ്യമപ്രവർത്തകനായ കെൻജി ഗോട്ടോയെയും വിട്ടുകിട്ടാനായി ജപ്പാൻ ജോർദാന്റെ സഹായം തേടി. ഗോട്ടോയ്‌ക്കൊപ്പം പിടിയിലായ ഹരുണ യുക്കാവ എന്ന ജപ്പാൻ പൗരനെ ഐസിസ് വധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP