Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലപാതകം നൽകിയത് പറഞ്ഞറിയിക്കാനാകാത്ത മനസുഖം; ഇരകൾ ഇഞ്ചിഞ്ചായി മരിക്കുന്നത് കണ്ട് സന്തോഷിച്ചു; ഇൻസുലിൻ സ്ലോ പോയിസണായി ഉപയോഗിച്ച് കൊന്നത് എട്ട് പേരെ; കാലന്റെ 'മാലാഖ'യായി മാറിയപ്പോഴും കൂടെയുള്ളവർ സംശയിച്ചില്ല; മാനസിക കേന്ദ്രത്തിലെ ഡോക്ടറോട് എല്ലാം സ്വയം തുറന്ന് പറഞ്ഞപ്പോൾ പുറത്ത് വന്നത് സീരിയൽ കില്ലറായ നഴ്‌സിന്റെ കഥ

കൊലപാതകം നൽകിയത് പറഞ്ഞറിയിക്കാനാകാത്ത മനസുഖം; ഇരകൾ ഇഞ്ചിഞ്ചായി മരിക്കുന്നത് കണ്ട് സന്തോഷിച്ചു; ഇൻസുലിൻ സ്ലോ പോയിസണായി ഉപയോഗിച്ച് കൊന്നത് എട്ട് പേരെ; കാലന്റെ 'മാലാഖ'യായി മാറിയപ്പോഴും കൂടെയുള്ളവർ സംശയിച്ചില്ല; മാനസിക കേന്ദ്രത്തിലെ ഡോക്ടറോട് എല്ലാം സ്വയം തുറന്ന് പറഞ്ഞപ്പോൾ പുറത്ത് വന്നത് സീരിയൽ കില്ലറായ നഴ്‌സിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കാനഡ: രക്ഷിക്കാനെത്തുന്ന നഴ്‌സ് തന്നെ ജീവൻ എടുക്കുന്നത് എത്ര ദാരുണമാണ്. ആശുപത്രിയിലെത്തിയ എട്ട് പേരെ ഇഞ്ചിഞ്ചായി കൊന്നിട്ട് അത് മാറി നിന്ന് ആസ്വദിച്ച് മനസുഖം നേടുന്ന ഒരു സീരിയൽ കില്ലറെപ്പറ്റി നമുക്ക് ആലോചിക്കാൻ പോലും പറ്റില്ല. പക്ഷേ എലിസബത്ത് വെറ്റ്‌ലാഫർ എന്ന 52കാരി കാനഡയുടെ പേടി സ്വപ്‌നമായത് ഇങ്ങനെയാണ്. എട്ടു പേരെ മനഃപൂർവം മരണത്തിലേക്കു തള്ളിയിട്ട് കൊണ്ട് കാനഡയുടെ ചരിത്രത്തിലെ ആദ്യത്തെ കില്ലർ നഴ്‌സായി എലിസബത്ത് വെറ്റ്‌ലാഫർ മാറി. എന്നാൽ നിരവധി മെഡിക്കൽ വീഴ്ചകൾക്കും പരിചരണ പിഴവുകൾക്കും കാരണമായിട്ടും അവർക്കെതിരെ ആരും രംഗത്ത് വന്നില്ല. ആളു മാറി ഇൻസുലിൻ കുത്തിവെച്ച കാര്യം പോലും മറച്ച് വെയ്ക്കപ്പെട്ടു. കൂടെ ജോലി ചെയ്തിരുന്നവരും അവരെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് പറഞ്ഞില്ല. എന്നാൽ 2016 മുതൽ ടൊറന്റോയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ എലിസബത്ത് സന്ദർശിച്ചു. മാനസിക പ്രയാസങ്ങളെപ്പറ്റി കടലാസിൽ പകർത്താൻ ഡോക്ടർ എലിസബത്തിനോടു നിർദേശിച്ചു. ഇതാണ് എലിസബത്ത് ചെയ്ത കൊലപാതകങ്ങളുടെ ചുരുളഴിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ നഴ്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2007നും 2016നും ഇടയിൽ കാനഡയിലെ ഒൻഡാരിയോയിൽ എട്ട് പ്രായമായ രോഗികളെ കുത്തിവപ്പിലൂടെ കൊന്നു എന്നായിരുന്നു കേസ്.

എലിസബത്തിന്റെ കുറ്റസമ്മതം കൊണ്ട് മാത്രം പുറത്തറിഞ്ഞ ഈ കഥകളുടെ വഴി തേടി പോയ പൊലീസുകാർ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകളായിരുന്നു. എലിസബത്ത് ഇൻസുലിൻ കുത്തി വെച്ച് കൊന്ന എട്ട് പേരും അസുഖം കൂടി മരിച്ചെന്നായിരുന്നു എല്ലാവരും കരുതിയത്. കാരണം ഒറ്റയടിക്ക് കൊല്ലാതെ ഇൻസുലിൻ ആവശ്യമില്ലാത്തവരിൽ അത് ഓരോ ഘട്ടത്തിലും കുത്തിവെച്ച് ഇഞ്ചിഞ്ചായാണ് കൊന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഈ ഹോർമോൺ എലിസബത്ത് ഒരു വിഷമായി ഉപയോഗിച്ചു. 2008 ലാണ് എലിസബത്ത് തന്റെ ആദ്യത്തെ ഇരയിൽ ഇൻസുലിൻ കുത്തി വക്കുന്നത്. 87കാരിയായ കാൾട്ടിൽഡെ അഡ്രിയാനോ മാസങ്ങൾക്ക് ശേഷം മരിച്ചു. ഇതിന് പിന്നാലെ ഏഴ് പേർ ഇതേ പോലെ എലിസബത്തിന്റെ ഇരയായി. ഇവരെല്ലാം പല സമയങ്ങളിലായി കൊല്ലപ്പെട്ടു. അവസാനമായി എലിസബത്തിന്റെ ഇരയായി ഒരാൾ കൊല്ലപ്പെടുന്നത് 2016 ലാണ്. സ്വയം ഇത് തുറന്ന പറഞ്ഞിരുന്നില്ലെങ്കിൽ വീണ്ടും കൊലപാതകങ്ങളുടെ എണ്ണം കൂടിയേനെ എന്നതിൽ സംശയമില്ല. വയോധികരായിരുന്നു എലിസബത്തിന്റെ ഇരകൾ. എല്ലാവരുടേയും മരണ കാരണം ഒന്ന് തന്നെയായിരുന്നു. ആവശ്യമില്ലാത്ത രോഗിക്ക് ഇൻസുലിൻ കുത്തിവയ്ക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ തോതിൽ താഴേക്കു പോകും. ഇതേ കാരണത്താലാണു എട്ടുപേരും മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ എങ്ങനെയാണ് ഇത്രയും കൊലപാതകങ്ങൾ ആരുമറിയാതെ നടത്തിയതെന്ന് അറിയാൻ അന്വേഷണ കമ്മിഷനെ നിയമിച്ചു. രോഗികളുടെ ഒറ്റയടിക്കുള്ള മരണമല്ല എലിസബത്ത് ആഗ്രഹിച്ചത്. തന്നെ ആരും സംശയിക്കാതിരിക്കാൻ ഇൻസുലിനെ 'സ്ലോ പോയിസൺ' ആയാണ് എലിസബത്ത് ഉപയോഗിച്ചത്. 2007ൽ വിവാഹബന്ധം തകർന്നപ്പോൾ എല്ലാത്തിനോടും ദേഷ്യമായെന്നും ജോലിയോടും ജീവിതത്തോടും വെറുപ്പായതിനെ തുടർന്നാണ് മറ്റുള്ളവരുടെ ജീവൻ എടുക്കാൻ തുടങ്ങിയതെന്നും എലിസബത്ത് പറഞ്ഞു. ഓരോ കൊലപാതകവും തനിക്ക് വലിയ മനഃസുഖം നൽകിയെന്നായിരുന്നു അവർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP