Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രംപുമായുള്ള ഉച്ചകോടിയുടെ പരാജയത്തിന്റെ ചൂടാറുന്നതിന് മുൻപേ റഷ്യൻ പ്രസിഡന്റിനെ കാണാൻ കിം ജോങ് ഉൻ; കിമ്മിന്റെ 'പച്ചട്രെയിൻ' ഉത്തര കൊറിയയിൽ നിന്നും പുറപ്പെട്ടതിന് പിന്നാലെ ലോകത്തിന്റെ കണ്ണുകൾ റഷ്യയിലേക്ക്; മുത്തച്ഛൻ വന്നപ്പോൾ പണി കഴിപ്പിച്ച 'റഷ്യാ-കൊറിയ സൗഹൃദ ഭവനം' സന്ദർശിച്ച് കൊച്ചുമകനും

ട്രംപുമായുള്ള ഉച്ചകോടിയുടെ പരാജയത്തിന്റെ ചൂടാറുന്നതിന് മുൻപേ റഷ്യൻ പ്രസിഡന്റിനെ കാണാൻ കിം ജോങ് ഉൻ; കിമ്മിന്റെ 'പച്ചട്രെയിൻ' ഉത്തര കൊറിയയിൽ നിന്നും പുറപ്പെട്ടതിന് പിന്നാലെ ലോകത്തിന്റെ കണ്ണുകൾ റഷ്യയിലേക്ക്; മുത്തച്ഛൻ വന്നപ്പോൾ പണി കഴിപ്പിച്ച 'റഷ്യാ-കൊറിയ സൗഹൃദ ഭവനം' സന്ദർശിച്ച് കൊച്ചുമകനും

മറുനാടൻ ഡെസ്‌ക്‌

വ്‌ലാഡിവൊസ്റ്റോക് (റഷ്യ) : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഉച്ചകോടിയുടെ പരാജയത്തിന്റെ ചൂടാറുന്നതിന് മുൻപാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനെ കാണാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ എത്തി. റഷ്യയിലെ വ്‌ലാഡിവൊസ്റ്റോക്ക് നഗരത്തിലാണ് ഉച്ചകോടി നടക്കുക. എന്നാൽ കൂടിക്കാഴ്‌ച്ചയിൽ കരാർ ഒപ്പുവെക്കാനോ സംയുക്ത പ്രസ്താവനയോ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. അമേരിക്ക കൊറിയൻ ഉപദ്വീപിൽ ഏർപ്പെടുത്തിയ ഉപരോധവും കൊറിയ അനുഭവിക്കുന്ന സാമ്പത്തിക വിഷയങ്ങളും കിമ്മും പുടിനും ചർച്ച ചെയ്യുമെന്നാണ് ഇപ്പോൾ സൂചനയുയരുന്നത്.

ഉപരോധത്തെച്ചൊല്ലിയുള്ള കടുംപിടുത്തം മൂലമായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്‌ച്ച പാരജയത്തിൽ അവസാനിച്ചത്. പുടിനുമായുള്ള ചർച്ചയിൽ ഉപരോധയിളവു പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും ഉത്തര കൊറിയയെ പിന്തുണയ്ക്കാൻ മേഖലയിൽ മറ്റു ശക്തികളുണ്ടെന്നു ട്രംപിനുള്ള കിമ്മിന്റെ സന്ദേശം കൂടിയാണ് ഈ ഉച്ചകോടി. കഴിഞ്ഞ ദിവസമാണ് കിമ്മിന്റെ പച്ച ട്രെയിൻ ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നിന്നു പുറപ്പെട്ടത്. റഷ്യൻ അതിർത്തി കടന്ന് ട്രെയിൻ ഖസാനിലെ റെയിൽവേ സ്റ്റേഷനിൽ വന്നുനിന്നപ്പോൾ തടികൊണ്ടുള്ള താൽക്കാലിക പടവുകൾ വച്ച് കിം പുറത്തിറങ്ങി.

പരമ്പരാഗത വേഷം ധരിച്ച പെൺകുട്ടികൾ പൂക്കൾ സമ്മാനിക്കുകയും ആചാരപ്രകാരം റൊട്ടിയും ഉപ്പും നൽകി സ്വാഗതം ആശംസിക്കുകയും ചെയ്തു. കിമ്മിന്റെ മുത്തച്ഛൻ കിം ഇൽ സുങ്ങിന്റെ 1986ലെ റഷ്യാ സന്ദർശനത്തോടനുബന്ധിച്ചു റെയിൽവേ സ്റ്റേഷനിൽ പണികഴിപ്പിച്ച 'റഷ്യ കൊറിയ സൗഹൃദ ഭവനം' ചെറുമകൻ സന്ദർശിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായി ചർച്ചകൾക്കു നേതൃത്വം നൽകിയ കിം യോങ് ചോളിനെ ഒപ്പം കൂട്ടാതെയാണ് ഉത്തര കൊറിയ നേതാവു റഷ്യയിലെത്തിയിരിക്കുന്നത്. പുടിൻ ഇതാദ്യമല്ല ഉത്തര കൊറിയൻ നേതാക്കളെ കാണുന്നത്. കിമ്മിന്റെ പിതാവ് കിം ജോങ് ഇല്ലുമായി 2002 ൽ അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP