Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാപ്കിൻ ഇല്ലാത്ത പാവങ്ങൾക്ക് വേണ്ടി രക്തം ഒലിപ്പിച്ച് ഒരു പ്രതിഷേധം; ആർത്തവ രക്തം ഒലിപ്പിച്ച് ലണ്ടൻ മാരത്തൺ ഓടിത്തീർത്ത ഇന്ത്യൻ യുവതിക്ക് ലോകത്തിന്റെ കൈയടി

നാപ്കിൻ ഇല്ലാത്ത പാവങ്ങൾക്ക് വേണ്ടി രക്തം ഒലിപ്പിച്ച് ഒരു പ്രതിഷേധം; ആർത്തവ രക്തം ഒലിപ്പിച്ച് ലണ്ടൻ മാരത്തൺ ഓടിത്തീർത്ത ഇന്ത്യൻ യുവതിക്ക് ലോകത്തിന്റെ കൈയടി

സാനിട്ടറി നാപ്കിനുകൾ വാങ്ങാൻ ശേഷിയില്ലാത്ത ദരിദ്ര സ്ത്രീകളുടെ പ്രശ്‌നം ലോക ശ്രദ്ധയിൽക്കൊണ്ടുവരാൻ ആർത്തവ രക്തം ഒലിപ്പിച്ച് ഇന്ത്യൻ യുവതി മാരത്തൺ പൂർത്തിയാക്കി. ലണ്ടൻ മാരത്തണിനിടെയാണ് 26-കാരിയായ കിരൺ ഗാന്ധിയുടെ സവിശേഷമായ രീതിയിലുള്ള ബോധവൽക്കരണ ശ്രമമുണ്ടായത്. സംഗീതജ്ഞയും ഹാർവാർഡ് സർവകലാശാലയിൽനിന്നുള്ള ബിരുദധാരിയുമായ കിരണിന്റെ ശ്രമം ഇതിനകം ലോകത്തിന്റെ കൈയടിനേടിക്കഴിഞ്ഞു. ഒപ്പം വിമർശനവും.

തന്റെ ആർത്തവകാലത്താണ് കിരൺ മാരത്തണിൽ പങ്കെടുത്തത്. നാപ്കിൻ ഉപയോഗിക്കാതെ മത്സരത്തിൽ പങ്കെടുത്ത അവർ രക്തം ഒലിപ്പിച്ചുകൊണ്ടുതന്നെയാണ് അത് പൂർത്തിയാക്കിയതും. ആർത്തവത്തോട് വിവിധ സമൂഹങ്ങളിൽ നിലനിൽക്കുന്ന വിവിധതരം വിശ്വാസങ്ങളെ തുറന്നുകാട്ടുന്നതിനും നാപ്കിനുകളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിനുമായിരുന്നു ഈ പ്രകടനം.

ഇക്കൊല്ലം ഏപ്രിലിലാണ് ലണ്ടൻ മാരത്തൺ നടന്നത്. കിരണിന്റെ പ്രകടനത്തെ പലരും കൈയടികളോടെ സ്വാഗതം ചെയ്തപ്പോൾ, മറ്റുള്ളവർ വിമർശിക്കാനും മുന്നോട്ടുവന്നു. എന്നാൽ, ആർത്തവത്തെ അറപ്പോടെ കാണേണ്ട കാര്യമല്ലെന്നും അതൊരു ശാരീരിക പ്രക്രീയ മാത്രമാണെന്നും പ്രഖ്യാപിക്കുകയായിരുന്നു താൻ ഇതിലൂടെയെന്ന് കിരൺ പറഞ്ഞു. 26.2 മൈലും പൂർത്തിയാക്കിയാണ് കിരൺ ശ്രദ്ധേയയായത്.

മാരത്തണിന്റെ തലേന്നാണ് കിരണിന് ആർത്തവം തുടങ്ങിയത്. എന്നാൽ, ആർത്തവകാലത്ത് ഇത്തരം ജോലികൾ സ്ത്രീകൾക്ക് പറ്റില്ലെന്ന ധാരണ തിരുത്തുന്നതിന് മാരത്തണിൽ പങ്കെടുക്കുകയാണ് നല്ലതെന്ന് കിരൺ കരുതി. ആർത്തവത്തോടുള്ള അറപ്പും തെറ്റിദ്ധാരണയും തിരുത്താൻ അത് സഹായകമാകുമെന്നും താൻ കരുതുന്നതായി കിരൺ തന്റെ ബ്ലോഗിൽ കുറിച്ചു.
കാലുകളിലൂടെ രക്തം ഒഴുകുന്നത് വകവെക്കാതെയാണ് താൻ മാരത്തൺ പൂർത്തിയാക്കിയതെന്ന് കിരൺ പറഞ്ഞു. സാനിട്ടറി നാപ്കിനുകൾപോലുമില്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ട സ്ത്രീകൾക്കുവേണ്ടിയായിരുന്നു തന്റെ ഓട്ടമെന്നും ആർത്തവം ഒരു ദൗർബല്യമാണെന്ന കാഴ്ചപ്പാട് ഇതോടെ മാറിക്കാണുമെന്നും കിരൺ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP