Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗം മാറിയവർക്കും വീണ്ടും കോവിഡ്; ദക്ഷിണ കൊറിയയിൽ രണ്ടാംഘട്ട രോഗവ്യാപനത്തിന്റെ സൂചന; ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

സിയൂൾ: ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കോവിഡ് വ്യാപനം തടഞ്ഞു നിറുത്തിയ ദക്ഷിണകൊറിയയിൽ രണ്ടാംഘട്ട രോഗവ്യാപനത്തിന്റെ സൂചനകൾ. രോഗമുക്തർക്ക് വീണ്ടും രോഗബാധയുണ്ടാകുന്ന സ്ഥിതിയും രാജ്യത്ത് ഏറെ ആശങ്ക പരത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനം ചൈനയ്‌ക്കൊപ്പം പിടിമുറുക്കിയ രാജ്യമായിരുന്നു ദക്ഷിണകൊറിയ. എന്നാൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും സാമൂഹിക അകലം പാലിച്ചും രോഗപ്പകർച്ച തടയുന്നതിൽ ലോകത്തിനു തന്നെ രാജ്യം മാതൃകയായിരുന്നു. പുതുതായി ആർക്കും രോഗം സ്ഥിരീകരിക്കാതെ ഏറെ ദിവസങ്ങൾ കടന്നുപോയതോടെയാണ് നിയന്ത്രണങ്ങൾ മാറ്റിയത്. സ്‌കൂളുകളും പാർക്കുകളും വിനോദ കേന്ദ്രങ്ങളുമെല്ലാം തുറന്നു.

മെയ്‌ ആദ്യം സാധാരണ ജീവിതത്തലേയ്ക്ക് കടന്ന ദക്ഷിണകൊറിയയിൽ പക്ഷേ മാസത്തിന്റെ അവസാനം ആകുന്‌പേഴേയ്ക്കും രോഗബാധിരതരുടെ എണ്ണം വീണ്ടും കൂടി. ഇതോടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുകയാണെന്ന് ആരോഗ്യമന്ത്രി പാർക് ന്യൂങ് ഹു അറിയിച്ചു. അടുത്ത രണ്ടാഴ്ച രാജ്യത്തെ സംബ്ന്ധിച്ച് നിർണായകമാണെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP