Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞിനെ കാറിൽ വച്ച് മറക്കുന്നവരുടെ എണ്ണം പെരുകുകയാണോ? ശ്വാസം മുട്ടി ഒടുവിൽ മരിച്ചത് രണ്ടു വയസ്സുകാരി

കുഞ്ഞിനെ കാറിൽ വച്ച് മറക്കുന്നവരുടെ എണ്ണം പെരുകുകയാണോ? ശ്വാസം മുട്ടി ഒടുവിൽ മരിച്ചത് രണ്ടു വയസ്സുകാരി

കാത്ത് കാത്തിരുന്ന് ലഭിക്കുന്ന പൊന്നോമനകളെ ഭൂരിഭാഗം രക്ഷിതാക്കളും താഴത്തും തലയിലും വയ്ക്കാതെ നെഞ്ചോട് ചേർത്താണ് വളർത്താറുള്ളത്. നമ്മുടെ കാര്യങ്ങൾ മാറ്റി വച്ചും നാം അവർക്ക് വേണ്ടി എന്തും ചെയ്തു കൊടുക്കാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ കുട്ടികളെ എവിടെയെങ്കിലും വച്ച് മറന്ന് പോകുന്നതിനെക്കുറിച്ച് നമുക്ക് ഓർക്കാൻ പോലും സാധിക്കുകയില്ല. അപ്പോൾ പിന്നെ കുട്ടികളെ കാറിൽ വച്ച് മറന്ന് പോയി അവർ ശ്വാസം മുട്ടി മരിക്കുന്ന അവസ്ഥ ആലോചിച്ച് നോക്കൂ.

സമീപകാലത്തായി ഇത്തരം സംഭവങ്ങൾ പെരുകി വരുകയാണ്. മിക്കവാറും സംഭവങ്ങളിൽ രക്ഷിതാക്കൾ തന്നെയാണ് തങ്ങളുടെ കൺമണികളെ ഓർമയില്ലാതെ കാറിൽ പൂട്ടിയിട്ട് പോകുന്നത്. തിരിച്ച് വരുമ്പോൾ മിക്കവാറും ഇവർ എന്നെന്നേക്കുമായി വിടപറഞ്ഞിരിക്കുകയും ചെയ്യും. സ്ലോവാക്യയിലെ നിട്ര നഗരത്തിലാണ് ഏറ്റവും ഒടുവിൽ ഇത്തരത്തിലുള്ള ഒരു ദുരന്തം അരങ്ങേറിയിരിക്കുന്നത്. ഇതിൽ
രണ്ടു വയസുകാരിയുടെ ജീവൻ പൊലിയുകയും ചെയ്തു.

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു 57കാരനായ പിതാവിനാണീ കയ്യബദ്ധം പറ്റിയിരിക്കുന്നത്. കാറിന് പുറകിൽ ക്രിസ്റ്റീന എന്ന രണ്ടുവയസുകാരിയെ അറിയാതെ പൂട്ടയിട്ട് രാവിലെ അയാൾ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഓർമ വന്ന് ഞെട്ടലോടെ തിരിച്ച് വന്ന് കാർ തുറന്ന് നോക്കുമ്പോൾ കരളിന്റെ കരളായ മകളുടെ ചേതനയറ്റ് ശരീരമാണ് അയാൾ കണ്ടത്. തന്റെ കൈപ്പിഴവിൽ മനം നൊന്ത് ഇയാൾ ഇപ്പോൾ ഭ്രാന്തമായ അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുഞ്ഞിന്റെ അമ്മയുടെ മാനസിക നിലയും തകരാറിലായിരിക്കുകയാണ്.

രാവിലെ അച്ഛൻ കാറിനുള്ളിൽ പൂട്ടിയിട്ട നിമിഷം മുതൽ കാറിനുള്ളിലെ കടുത്ത ചൂടിൽ വെന്തുരുകി ശ്വാസം മുട്ടിയാണീ രണ്ടു വയസുകാരി പൊലിഞ്ഞ് പോയത്. പുറത്ത് താപനില 37 ഡിഗ്രിയോളമുയർന്ന ദിവസമാണ് ദുരന്തമുണ്ടായത്. കാറിനുള്ളിലെ താപനില 60 ഡിഗ്രിക്ക് മുകളിൽ ഉയരുകയും അതിൽ പിടിച്ച് നിൽക്കാനാവാതെ കുഞ്ഞ് മരിക്കുകയുമായിരുന്നു.ഇതിന് സമാനമായ ദുരന്തം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടെക്‌സാസിലും അരങ്ങേറിയിരുന്നു. അവിടെ രണ്ടു വയസുകാരിയെ അമ്മയാണ് കാറിൽ ഓർമയില്ലാതെ പൂട്ടിയിട്ട് പോയത്. തുടർന്ന് കുട്ടി ശ്വാസം മുട്ടി മരിക്കുകയും ചെയ്തു. സമാനമായ സംഭവങ്ങൾ അടുത്ത കാലത്ത് ലോകത്തിന്റ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്.


 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP