Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കല്ലെറിഞ്ഞ് കൊല്ലുന്ന സ്ത്രീയെക്കുറിച്ച് കഥ എഴുതി; പ്രസിദ്ധീകരിക്കും മുമ്പ് റെയ്ഡിൽ പിടിച്ച് കഥയുടെ പേരിൽ യുവതിക്ക് ആറ് വർഷം തടവ്; ഇറാനിൽ നിന്നും മറ്റൊരു മനുഷ്യാവകാശ ലംഘന കഥ കൂടി പുറത്ത്

കല്ലെറിഞ്ഞ് കൊല്ലുന്ന സ്ത്രീയെക്കുറിച്ച് കഥ എഴുതി; പ്രസിദ്ധീകരിക്കും മുമ്പ് റെയ്ഡിൽ പിടിച്ച് കഥയുടെ പേരിൽ യുവതിക്ക് ആറ് വർഷം തടവ്; ഇറാനിൽ നിന്നും മറ്റൊരു മനുഷ്യാവകാശ ലംഘന കഥ കൂടി പുറത്ത്

റാനിൽ തുടർച്ചയായി മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇടയ്ക്കിടെ പുറത്ത് വരാറുണ്ട്. പ്രത്യേകിച്ചും സ്ത്രീകളോട് വിവേചനം കാണിക്കുന്നതിൽ രാജ്യം മുന്നിലാണ്. ഇപ്പോഴിതാ അതിനോട് ചേർത്ത് വയ്ക്കാവുന്ന ഗോൾറോഖ് ഇബ്രാഹിമി ഇറായീ എന്ന യുവതിയുടെ കഥ കൂടി പുറത്ത് വെളിച്ചത്ത് വന്നിരിക്കുകയാണ്.കല്ലെറിഞ്ഞ് കൊല്ലുന്ന സ്ത്രീയെക്കുറിച്ച് കഥയെഴുതിയതാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഈ കഥ അധികൃതർ നടത്തിയ റെയ്ഡിലൂടെ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് യുവതിക്ക് ആറ് വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ്.

ഒരു എഴുത്തുകാരിയെന്നതിന് പുറമെ മനുഷ്യാവകാശ പ്രവർത്തക കൂടിയായ ഗോൾറോഖിനാണീ ദുർഗതിയുണ്ടായിരിക്കുന്നത്. ഇവരുടെ വീട് സെർച്ച് ചെയ്ത ഇറാനിലെ റെവല്യൂഷണറി ഗാർഡാണ് കഥ പിടിച്ചെടുത്തിരിക്കുന്നത്.ഇസ്ലാമിന്റെ പവിത്രതതയെ തന്റെ ഭാവനാസൃഷ്ടിയിലൂടെ കളങ്കപ്പെടുത്തിയെന്നാരോപിച്ചാണ് ഗോൾറോഖിന് ഈ കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്. ഷരിയ നിയമപ്രകാരം ഇറാനിൽ വ്യഭിചാരത്തിന് നൽകുന്ന ശിക്ഷയാണ് കല്ലെറിഞ്ഞ് കൊല്ലുകയെന്നത്. ദി സ്റ്റോണിങ് ഓഫ് സോറയ എം എന്ന സിനിമ കാണുന്ന സ്ത്രീയെയാണ് ഗോൾറോഖ് തന്റെ കഥയിൽ ചിത്രീകരിച്ചിരിക്കുന്നത്. പരപുരുഷഗമനത്തിന് കല്ലെറിഞ്ഞ് കൊല്ലപ്പെടുന്ന ഒരു സ്ത്രീയുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണിത്. ഇതിന് പുറമെ ഈ കഥാപാത്രം ഖുറാന്റെ കോപ്പി കത്തിക്കുന്നുമുണ്ട്.

ഭാവനയെ ഫലപ്രദമായി ഉപയോഗിച്ചതിനാണ് ഗോൾറോഖിനെ ശിക്ഷിച്ചിരിക്കുന്നതെന്നാണ് ആംനെസ്റ്റിയുടെ ഡയറക്ടർ ഓഫ് റിസർച്ച് ആൻഡ് അഡ്വക്കസി ഫോർ ദി മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ആയ ഫിലിപ്പ് ലുതർ ആരോപിക്കുന്നത്.2014 സെപ്റ്റംബർ 6ന് നടന്ന റെയ്ഡിലാണ് ഈ കഥ പിടിച്ചെടുത്തിരുന്നത്.അറസ്റ്റ് വാറണ്ടില്ലാതെയാണ് റെവല്യൂഷണറി ഗാർഡുകൾ ഗോൾറോഖിന്റെയും ഭർത്താവ് ആറഷ് സാദെഖിയുടെയും വീട്ടിൽ പരിശോധന നടത്തിയതെന്നും റിപ്പോർട്ടുണ്ട്. ഇവരുടെ ലാപ്ടോപ്പുകളും നോട്ട്ബുക്കുകളും ചില സിഡികളും ഇവർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഭർത്താവ് ആറഷിനെ തുടർന്ന് ടെഹ്റാനിലെ എവിൻ ജയിലിലേക്കാണ് അയച്ചിരിക്കുന്നത്. എന്നാൽ ഗോൾറോഖിനെ രഹസ്യ കേന്ദ്രത്തിലാണ് ഒരു രാത്രി പാർപ്പിച്ചിരുന്നത്.തുടർന്ന് എവിൻ ജയിലിലെ ഒരു ഭാഗത്തേക്ക് മാറ്റുകയുമായിരുന്നു. ഇത് റവല്യൂഷണറി ഗാർഡിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ ഇവരെ 20 ദിവസമായിരുന്നു പാർപ്പിച്ചിരുന്നത്.

ഇത്തരത്തിൽ തടവിൽ കഴിയവെ താൻ ക്രൂരമായ പീഡനത്തിനിരയായിരുന്നുവെന്നാണ് ഗോൾറോഖ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിനെ അപമാനിച്ചതിനാൽ വധശിക്ഷയ്ക്ക് വിധേയയാക്കുമെന്ന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു.ചൊവ്വാഴ്ച ഗോൾറോഖിനെ തേടി ഒരു ഫോൺകാൾ വന്നിരുന്നു. ഇത് പ്രകാരം ആറ് വർഷത്തെ തടവിന് എവിൻ ജയിലിൽ ഹാജരാകാനായിരുന്നു അവരോട് ഉത്തരവിട്ടിരുന്നത്. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആംനെസ്റ്റി ഇറാനിയൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.കല്ലെറിഞ്ഞ് കൊല്ലുകയെന്ന പ്രാകൃത ശിക്ഷാവിധിയിലുള്ള തന്റെ എതിർപ്പ് പ്രകടിപ്പിച്ചതിനാണ് യുവതിയുടെ മനുഷ്യാവകാശങ്ങൾ നിഷേധിച്ച തടവിലിട്ടിരിക്കുന്നതെന്നാണ് ആംനെസ്റ്റ് ആരോപിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP