Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എയർലൈൻ ലോഞ്ചുകളും എയർപോർട്ട് ലോഞ്ചുകളും തമ്മിൽ എന്താണ് വ്യത്യാസം....? ട്രാൻസിറ്റ് യാത്രക്കിടയിൽ ആൾക്കൂട്ടത്തിനിടയിൽ കിടന്നും ഇരുന്നും നേരം വെളുപ്പിക്കാതിരിക്കാൻ ചെലവ് കുറഞ്ഞ നിരക്കിൽ ഈ ലോഞ്ചുകൾ എങ്ങനെ ലഭിക്കും....?

എയർലൈൻ ലോഞ്ചുകളും എയർപോർട്ട് ലോഞ്ചുകളും തമ്മിൽ എന്താണ് വ്യത്യാസം....? ട്രാൻസിറ്റ് യാത്രക്കിടയിൽ ആൾക്കൂട്ടത്തിനിടയിൽ കിടന്നും ഇരുന്നും നേരം വെളുപ്പിക്കാതിരിക്കാൻ ചെലവ് കുറഞ്ഞ നിരക്കിൽ ഈ ലോഞ്ചുകൾ എങ്ങനെ ലഭിക്കും....?

രു കാലത്ത് എയർപോർട്ട് ലോഞ്ചുകൾ വിഐപി യാത്രക്കാർക്ക് മാത്രമായി സംരക്ഷിച്ച് നിർത്തിവയായിരുന്നു.എന്നാൽ നിലവിൽ ഇവ ചെറിയൊരു ചാർജ് കൊടുത്താൽ ആർക്കും ലഭിക്കും. എന്നാൽ എയർപോർട്ട് ലോഞ്ചുകളെ പറ്റി പറയുമ്പോൾ എയർലൈൻ ലോഞ്ചുകൾ എന്താണെന്ന് ഏവരുടെയും മനസിൽ സംശയമുയരുന്നതാണ്. ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ട്. ഇതിലൂടെ ട്രാൻസിറ്റ് യാത്രക്കിടയിൽ യാത്രക്കാർക്ക് എയർപോർട്ട് ടെർമിനലിലെ ബഹളത്തിൽ നിന്നും മോചനം നേടി സ്വസ്ഥമായി ഇരിക്കാൻ ഈ ലോഞ്ചുകൾ ഇടമൊരുക്കുന്നു. ഈ ലോഞ്ചുകൾ തമ്മിലുള്ള വ്യത്യാസവും ട്രാൻസിറ്റ് യാത്രക്കിടയിൽ ആൾക്കൂട്ടത്തിനിടയിൽ കിടന്നും ഇരുന്നും നേരം വെളുപ്പിക്കാതിരിക്കാൻ ചെലവ് കുറഞ്ഞ നിരക്കിൽ ഈ ലോഞ്ചുകൾ എങ്ങനെ ലഭിക്കുമെന്നും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. വിമാനയാത്രക്കാർക്ക് ഇത് ഉപകാരപ്പെടുമെന്നുറപ്പാണ്.

എയർലൈൻ ലോഞ്ചുകളും എയർപോർട്ട് ലോഞ്ചുകളും തമ്മിലുള്ള വ്യത്യാസം

രോ വിമാനക്കമ്പനികളും തങ്ങളുടെ ഫസ്റ്റ്ക്ലാസ് യാത്രക്കാർക്കും ബിസിനസ് ക്ലാസ് യാത്രക്കാർക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലോഞ്ചുകളാണ് എയർലൈൻ ലോഞ്ചുകൾ. ഇവ സ്ഥിരമായി സഞ്ചരിക്കുന്ന യാത്രക്കാർക്കും ചിലപ്പോൾ ഇടം നൽകിയേക്കാം. ഇവിടെ പലവിധ സൗകര്യങ്ങളാണ് യാത്രക്കാർക്ക് നൽകി വരുന്നത്. പരിധിയില്ലാതെ ഭക്ഷണവും ഡ്രിങ്കും ഇവിടെ നിന്നും നൽകുന്നുണ്ട്. ഇതിന് പുറമെ വെയിറ്റർ സർവീസ്, ഷവറുകൾ, സ്ലീപിങ് പോഡുകൾ, സ്പാ സർവീസുകൾ, വൈഫൈ , വർക്ക് സ്റ്റേഷനുകൾ തുടങ്ങിയവയും ഇത്തരം ലോഞ്ചുകളിൽ ലഭിക്കുന്നതാണ്. റൺവേയിലേക്ക് നല്ല രീതിയിൽ കാണാൻ പറ്റുന്ന വിധത്തിലായിരിക്കും മിക്ക എയർലൈൻ ലോഞ്ചുകളും നിലകൊള്ളുന്നത്. ഓരോ എയർലൈനിനും വിമാനത്താവളങ്ങൾക്കും അനുസൃതമായി ഇത്തരം ലോഞ്ചുകളുടെ ആഡംബരങ്ങളിലും സൗകര്യങ്ങളിലും വ്യതിയാനങ്ങളുണ്ട്.

ഇതിൽ നിന്നും വ്യത്യസ്തമായി എയർപോർട്ട് ലോഞ്ചുകൾ നടത്തുന്നത് സ്വതന്ത്ര ഓപ്പറേറ്റർമാരാണ്. ഉദാഹരണമായി പ്ലാസ പ്രീമിയം ലോഞ്ചസിന് ലോകമാകമാനമുള്ള വിവിധ എയർപോർട്ടുകളിലായി 140ൽ അധികം ലോഞ്ചുകളുണ്ട്. ഹീത്രോ, അബുദാബി, സിംഗപ്പൂർ, ബീജിങ് എന്നിവ അവയിൽ ചിലത് മാത്രമാണ്. ഇത്തരത്തിലുള്ള നമ്പർ വൺ ലോഞ്ചുകളാണ് ലണ്ടനിലെ ഗാത്വിക്ക്, ഹീത്രോ എന്നീ എയർപോർട്ടുകളിലുള്ളത്. ബെർമിങ്ഹാമിലും എഡിൻബർഗിലും മോശമല്ലാത്ത ഇത്തരം ലോഞ്ചുകളുണ്ട്. സ്വിസ് പോർട്ട് മിക്ക യുകെ എയർപോർട്ടുകളിലും ആസ്‌പെയർ, ആസ്‌പെയർ പ്ലസ് ലോഞ്ചുകൾ വിവിധ സൗകര്യങ്ങൾ സഹിതം ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇതിന് പുറമെ യൂറോപ്പിലെ പ്രധാനപ്പെട്ട ഹബുകളിലും നോർത്ത് അമേരിക്കയിലും ആഫ്രിക്കയിലും ഇവർക്ക് ലോഞ്ചുകളുണ്ട്. എയർലൈൻ ലോഞ്ചുകളേക്കാൾ വേഗത്തിൽ എയർപോർട്ട് ലോഞ്ചുകൾ ആക്‌സസ് ചെയ്യാനാവും. ഇതിനായി ഓരോ സന്ദർശനത്തിനും പണം കൊടുക്കുകയോ അല്ലെങ്കിൽ മെമ്പർ ഷിപ്പ് സ്‌കീമിൽ ചേരുകയോ ചെയ്താൽ മതി.

സന്ദർശനത്തിന് ചാർജ്

ലോഞ്ച് പാസുകൾ നേരത്തെ വാങ്ങാൻ സാധിക്കും. ഇത് ഒന്നുകിൽ നേരിട്ട് പോയോ അല്ലെങ്ക്ിൽ ഓപ്പറേറ്ററിൽ നിന്നോ വാങ്ങാവുന്നതാണ്. ലോഞ്ച് ബഡി, ലോഞ്ച് പാസ് , ഹോളിഡേ എക്‌സ്ട്രാസ് എന്നിവരെ പോലുള്ള മൂന്നാം പാർട്ടിയിൽ നിന്നും ഇത്തരം പാസുകൾ വാങ്ങാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട ഡീലുകളെ താരതമ്യം ചെയ്യാൻ ഇത്തരം വെബ്‌സൈറ്റുകൾ പ്രയോജനപ്പെടുന്നതാണ്. ഇത്തരം ലോഞ്ചുകളുടെ ചാർജ് നിശ്ചയിക്കപ്പെടുന്നത്. അവയുടെ ബ്രാൻഡ്, ലൊക്കേഷൻ, എന്നിവയ്ക്കനുസൃതമായിട്ടാണ്. ഇവയുടെ ചാർജ് 25 പൗണ്ട് മുതൽ 40 പൗണ്ട് വരെയാണ് സാധാരണ കണ്ട് വരാറുള്ളത്.

പാസുകളുടെ കാലാവധി രണ്ടോ മൂന്നോ മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ നീളാറുണ്ട്. ഇത്തരം പാസുകൾ നേരത്തെ വാങ്ങുന്നതിലൂടെ പണം ലാഭിക്കാനാവും. ഗാത്വിക്കിലെ നമ്പർ 1 ലോഞ്ചിനുള്ള മൂന്ന് മണിക്കൂർ നേരത്തേക്കുള്ള പാസ് മുൻകൂട്ടി വാങ്ങിയാൽ 30 പൗണ്ട് നൽകിയാൽ മതിയാവും.എന്നാൽ ഇത് ആ സമയത്ത് പോയി വാങ്ങിയാൽ 37.50 പൗണ്ട് നൽകേണ്ടി വരും. ചില ലോഞ്ചുകൾ ഉറങ്ങാനുള്ള സൗകര്യമോ സ്പാ ഫെസിലിറ്റികളോ ലഭ്യമാക്കും. ഇവയ്ക്കായി അധിക ചാർജ് നൽകേണ്ടി വന്നേക്കാം. ലോഞ്ച് പാസുകൾ വാങ്ങുന്നതിന് മുമ്പ് കാഷ്ബാക്ക് വെബ്‌സൈറ്റുകൾ പരിശോധിക്കുക. ഹോളിഡേ എക്‌സ്ട്രാസിലൂടെ ലോഞ്ച് പാസ് വാങ്ങിയാൽ ലോഞ്ച് ചാർജിന്റെ 15 ശതമാനം വരെ തിരിച്ച് ലഭിക്കും.

വാർഷിക മെമ്പർഷിപ്പ്

വിമാനത്തിൽ സ്ഥിരമായ യാത്ര ചെയ്യുന്നവർക്ക് ഇത്തരം ലോഞ്ചുകൾ ഉപയോഗിക്കുന്നതിനായി ഒരു ആന്വൽ പാസ് വാങ്ങുന്നതാവും നല്ലത്. ഇതിലൂടെ ലോഞ്ചുകൾ തുടർച്ചയായി ഉപയോഗിക്കാനാവുന്നു. വർഷത്തിൽ പത്ത് വട്ടമെങ്കിലും എയർപോർട്ട് ലോഞ്ചുകൾ ഉപയോഗിക്കുന്ന ആളാണെങ്കിൽ ഇതിനായുള്ള ആന്വൽ പാസെടുക്കുന്നത് ലാഭകരമാണ്. സ്വിസ്‌പോർട്ട് ഇത്തരത്തിലുള്ള ആന്വൽ പാസിനായി വാർഷിക മെമ്പർഷിപ്പ് ഏർപ്പാടാക്കിയിരിക്കുന്നു. ഇതിന് ഏതാണ്ട് 260 പൗണ്ടാണ് ചാർജ്. ഇതിലൂടെ ആസ്പയർ, സ്വിസ്‌പോർട് ലോഞ്ചുകൾ പരിധിയില്ലാതെ ഉപയോഗിക്കാവുന്നതാണ്.

മെമ്പർക്കും മറ്റൊരു ഗസ്റ്റിനും ഇവ ഉപയോഗിക്കാനാവും. എന്നാൽ ആസ്പയർ പ്ലസ് ലോഞ്ചുകൾ കൂടി ഉപയോഗിക്കുന്ന ആന്വൽ പാസാണെങ്കിൽ ചാർജ് 400 പൗണ്ടായി കുതിച്ച് കയറും. ഒന്നിലധികം ലോഞ്ച് ബ്രാൻഡുകളുടെ ലോഞ്ചുകൾ ഉപയോഗിക്കാനാഗ്രഹിക്കുന്നവർക്ക് ഡ്രാഗൻ പാസും പ്രയോറിറ്റി പാസുമെടുക്കാം. ഡ്രാഗൻ പാസെടുക്കുന്നവർക്ക് സ്വിസ് പോർട്ട്, പ്ലാസ പ്രീമിയം, നമ്പർ 1 എന്നിവ നടത്തുന്ന ലോകമാകമാനമുള്ള 800 ഓളം എയർപോർട്ടുകളിലെ ലോഞ്ചുകൾ ഉപയോഗിക്കാനാവും. ഇതിന്റെ മെമ്പർമാർക്ക് എയർപോർട്ട് റസ്‌റ്റോറന്റ് ബില്ലിൽ 25 ശതമാനം ഇളവും ലഭിക്കുന്നതാണ്.

വർഷത്തിൽ ഒരു ലോഞ്ച് വിസിറ്റ് മാത്രം അനുവദിക്കുന്ന ക്ലാസിക്ക് മെമ്പർഷിപ്പിന് 76 പൗണ്ടാണ് ഒരു വർഷം നൽകേണ്ടത്. പ്രിഫെറെൻഷ്യൽ മെമ്പർഷിപ്പിന് വേണ്ടി വരുന്നത് 168 പൗണ്ടാണ്. ഇതിലൂടെ വർഷത്തിൽ എട്ട് ലോഞ്ച് വിസിറ്റുകൾ നടത്താം. പ്രസ്റ്റീജ് മെമ്പർഷിപ്പിന് നൽകേണ്ടത് 306 പൗണ്ടാണ്. ഇതിലൂടെ ലോഞ്ചുകൾ പരിധിയില്ലാതെ ഉപയോഗിക്കാം. പ്രിയോറിറ്റി പാസുകളിലൂടെ ലോകമാകമാനമുള്ള 1000ത്തിൽ അധികം ലോഞ്ചുകൾ ഉപയോഗിക്കാം. പ്ലാസ പ്രീമിയം, നമ്പർ 1, എന്നിവയുടെ ലോഞ്ചുൾ ഇവയിൽ പെടുന്നു.

സൗജന്യ പാസുകളും ഡിസ്‌കൗണ്ട് പാസുകളും

പാക്കേജ്ഡ് ബാങ്ക് അക്കൗണ്ടുകളും പ്രീമിയം ക്രെഡിറ്റ് കാർഡുകളും ചിലപ്പോൾ സൗജന്യമായി എയർപോർട്ട് ലോഞ്ചുകൾ ആക്‌സസ് ചെയ്യാനും അവസരം ഒരുക്കാറുണ്ട്. സാധാരണയായി ഇത്തരം കാർഡുകൾ ലോഞ്ച് ആക്‌സസിന് മാത്രമായി പ്രയോജനപ്പെടാറില്ല. എന്നാൽ നിങ്ങളുടെ പക്കലുള്ള പാക്കേജ്ഡ് ബാങ്ക് അക്കൗണ്ടുകളിലും പ്രീമിയം ക്രെഡിറ്റ് കാർഡുകളിലും ഇതിനുള്ള സൗകര്യമോ ആനുകൂല്യമോ ഉണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തണം. വിവിധ ബാങ്കുകൾ ഇത്തരം സൗകര്യങ്ങളും സൗജന്യങ്ങളും പ്രദാനം ചെയ്യുന്നുണ്ട്.

ട്രാവൽ പ്ലസ് പാക്ക് സഹിതമുള്ള ബാർക്ലേസ് ബാങ്ക് അക്കൗണ്ടിലൂടെ ഓരോ വർഷവും ആറ് സൗജന്യ ലോഞ്ച് വിസിറ്റുകൾ അനുവദിച്ചിട്ടുണ്ട്. ഓരോ സന്ദർശനത്തിനും 15.50 പൗണ്ടാണ് ചെലവായി കണക്കാക്കുന്നത്. നാറ്റ് വെസ്റ്റ് കറന്റ് അക്കൗണ്ടിലൂടെ പ്രിയോറിറ്റി പാസ് മെമ്പർഷിപ്പ് ലഭിക്കും. അമേരിക്കൻ എക്സ്‌പ്രസ് റിവാർഡ്‌സ് ഗോൾഡ് കാർഡിലൂടെ വർഷത്തിൽ രണ്ട് സൗജന്യ ലോഞ്ച് വിസിറ്റ് നടത്താം. ഇതിനായി ആദ്യവർഷം ഒന്നും നൽകേണ്ടതില്ല. പിന്നീട് വർഷത്തിൽ 140 പൗണ്ട് വീതം നൽകേണ്ടി വരും.അമേരിക്കൻ എക്സ്‌പ്രസിന്റെ പ്ലാറ്റിനം കാർഡിലൂടെ പ്രിയോറിറ്റി പാസ് മെമ്പർഷിപ്പ് ലഭിക്കും. പ്രതിവർഷം 450 പൗണ്ടാണ് നൽകേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP