Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫ്രാൻസിന്റെ പ്രസിഡന്റ് ആകുന്നത് സ്‌കൂളിൽ പഠിച്ചപ്പോൾ ഇഷ്ടപ്പെട്ട 25 വയസ് പ്രായക്കൂടുതൽ ഉള്ള ടീച്ചറെ കെട്ടി കഴിയുന്ന യുവാവ്; പുരുഷന്മാരോടും മാക്രോണിന് ഭ്രമം; കോളിളക്കം ഉണ്ടണ്ടാക്കിയ വംശീയ പാർട്ടി നേതാവ് ലി പെന്നിനെതിരെ മറ്റ് പാർട്ടികൾ ഒന്നിച്ചതോടെ പ്രസിഡന്റാകുന്നത് ഇമാനുവൽ മാക്രോൺ

ഫ്രാൻസിന്റെ പ്രസിഡന്റ് ആകുന്നത് സ്‌കൂളിൽ പഠിച്ചപ്പോൾ ഇഷ്ടപ്പെട്ട 25 വയസ് പ്രായക്കൂടുതൽ ഉള്ള ടീച്ചറെ കെട്ടി കഴിയുന്ന യുവാവ്; പുരുഷന്മാരോടും മാക്രോണിന് ഭ്രമം; കോളിളക്കം ഉണ്ടണ്ടാക്കിയ വംശീയ പാർട്ടി നേതാവ് ലി പെന്നിനെതിരെ മറ്റ് പാർട്ടികൾ ഒന്നിച്ചതോടെ പ്രസിഡന്റാകുന്നത് ഇമാനുവൽ മാക്രോൺ

ഫ്രാൻസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒന്നാം റൗണ്ടണ്ട് പിന്നിട്ടതോടെ പരമ്പരാഗത പാർട്ടികൾ പുറത്താവുകയും സെൻട്രിസ്റ്റി ഇന്റിപെന്റന്റ് പാർട്ടിയുടെ സ്ഥാനാർത്ഥി ഇമാനുവൽ മാക്രോൺ പ്രസിഡന്റാകുമെന്നുറപ്പായിരിക്കുകയുമാണ്. ഫ്രാൻസിന്റെ അടുത്ത പ്രസിഡന്റ് ആകുന്നത് സ്‌കൂളിൽ പഠിച്ചപ്പോൾ ഇഷ്ടപ്പെട്ട 25 വയസ് പ്രായക്കൂടുതൽ ഉള്ള ടീച്ചറെ കെട്ടി കഴിയുന്ന വ്യക്തിയാണ്. ഇതിന് പുറമെ പുരുഷന്മാരോടും മാക്രോണിന് ഭ്രമമുണ്ടെന്നും റിപ്പോർട്ടുണ്ട്. മാക്രോണിന് തൊട്ടുപുറകെയാണ് തീവ്ര വലത്-വംശീയ പാർട്ടിയായ നാഷണൽ ഫ്രന്റിന്റെ സ്ഥാനാർത്ഥി ലി പെന്നുള്ളത്. എന്നാൽ കോളിളക്കം ഉണ്ടണ്ടാക്കിയ ഈ വംശീയ പാർട്ടി നേതാവിനെതിരെ പുറത്തായ മറ്റ് പാർട്ടികൾ ഒന്നിച്ചതോടെയാണ് ഇമ്മാനുവൽ മാക്രോൺ അടുത്ത ഫ്രഞ്ച് പ്രസിഡന്റാകുമെന്നുറപ്പായിരിക്കുന്നത്.

മാക്രോണിന് വെറും 39 വയസാണ് പ്രായം. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയായ ബ്രിഗിറ്റെ ട്രോഗ് ന്യൂക്സിന് അദ്ദേഹത്തേക്കാൾ 25 വയസ് കൂടുലൽ അഥവാ 64 വയസാണുള്ളത്. കൗമാരകാലത്ത് തന്നെ സ്‌കൂളിൽ പഠിപ്പിച്ചിരുന്ന ഈ ടീച്ചർ മാക്രോണിന്റെ മനസിൽ കയറിപ്പറ്റുകയും അത് പിന്നീട് വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിന് മുമ്പ് മറ്റൊരു വിവാഹം കഴിച്ചിരുന്ന ബ്രിഗിറ്റെയ്ക്ക് ഏഴ് പേരക്കുട്ടികളുണ്ട്. രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചതിനെ തുടർന്ന് മാക്രോണും ഭാര്യയും കഴിഞ്ഞ രാത്രി ഒരു വേദിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ആവേശത്തോടെ സംസാരിച്ചിരുന്നു.

ഫ്രാൻസിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പേജ് നാം മറിച്ചിടുകയാണെന്നും താൻ ഫ്രാൻസിന് പുതിയൊരു ഭാവിയുണ്ടാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതോടെ എൽസീ പാലസിലെ അടുത്ത താമസക്കാർ മാക്രോണും ബ്രിഗിറ്റെയുമാണെന്നുറപ്പായിരിക്കുകയാണ്. ഫ്രാൻസിന്റെ ആധുനിക ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകുന്ന ആളാണ് മാക്രോൺ. മാക്രോണിന് വെറും 15 വയസുള്ളപ്പോഴാണ് അദ്ദേഹം ബ്രിഗിറ്റെയെ കണ്ടണ്ട് മുട്ടുന്നത്. 17 വയസായപ്പോൾ അദ്ദേഹം ബ്രിഗിറ്റെയോട് പ്രണയാഭ്യർത്ഥനയും വിവാഹ വാഗ്ദാനവും നടത്തുകയായിരുന്നു. അപ്പോൾ അവർ മാക്രോണിനെ പഠിപ്പിക്കുന്ന അദ്ധ്യാപികയായിരുന്നു.

നോർത്തേൺ ഫ്രാൻസിലെ അമിയൻസിലെ പ്രൈവറ്റ് ജെസ്യൂട്ട് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ബ്രിഗിറ്റെയുടെ തിയേറ്റർ പീസസിൽ അഭിനയിച്ചതോടെ ഇവർ തമ്മിലുള്ള ബന്ധം വളരെ അടുത്തിരുന്നു. അപ്പോൾ വെറും 19 വയസായിരുന്നു മാക്രോണിന് പ്രായം. തുടർന്ന് ഹൈസ്‌കൂളിലെ അവസാന വർഷം പഠിക്കുന്നതിനായി മാക്രോൺ പാരീസിലേക്ക് മാറിയെങ്കിലും ബ്രിഗിറ്റെയുമായുള്ള ബന്ധം തുടർന്നിരുന്നു. അന്ന് ബ്രിഗിറ്റെ മറ്റൊരു പുരുഷന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായിരുന്നു. തനിക്ക് തടുക്കാൻ പറ്റാത്ത വിധം മാക്രോൺ തന്നിലേക്ക് അടുക്കുകയായിരുന്നുവെന്നാണ് ബ്രിഗിറ്റെ വെളിപ്പെടുത്തുന്നത്.

തുടർന്ന് മാക്രോണിനെ കാണാനായി അവർ ഇടയ്ക്കിടെ പാരീസിലേക്ക് പോകുന്നതും പതിവാക്കിയിരുന്നു. അധികം വൈകാതെ ഭർത്താവുമായി വേർപിരിയുകയും മാക്രോണിനൊപ്പം താമസമാരംഭിക്കുകയും ചെയ്തു. 2007ലായിരുന്നു ഇവരുടെ വിവാഹം. മാക്രോണിന് വേണ്ടിയുള്ള പ്രചാരണത്തിൽ ബ്രിഗിറ്റെ സജീവമാണ്. താൻ പ്രസിഡന്റായാലും ബ്രിഗിറ്റെ തനിക്കൊപ്പമുണ്ടാകുമെന്നാണ് മാക്രോൺ പറയുന്നത്. പാരീസ് നാൻടെറെ യൂണിവേഴ്സിറ്റിയിൽ ഫിലോസഫിയാണ് മാക്രോൺ പഠിച്ചത്. തുടർന്ന് ഫ്രാൻസസ് എലൈറ്റ് എകോളെ നാഷണൽ ഡി അഡ്‌മിനിസ്ട്രേഷൻ ഫോർ ഗ്രാജ്വേറ്റ് സ്‌കൂളിൽ അറ്റൻഡ് ചെയ്യുകയുമുണ്ടായി. വർഷങ്ങളോളം അദ്ദേഹം പബ്ലിക്ക് സെർവന്റായി ജോലി ചെയ്ത അദ്ദേഹം പിന്നീട് റോത്ത്സ്ചൈൽഡിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്നു. ഈ ജോലിയിൽ അദ്ദേഹം ഉയരങ്ങളിലെത്തുകയും മില്യണുകൾ നേടുകയും ചെയ്തു. തുടർന്ന് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ടിന്റെ 2012ലെ ആദ്യ ഗവൺമെന്റിന്റെ കാലത്ത് എക്കണോമിക് അഡൈ്വസറാവുകയും ചെയ്തു. അന്ന് സോഷ്യലിസ്റ്റ് പാർട്ടിയിലായിരുന്നു മാക്രോൺ. പിന്നീട് രണ്ട് വർഷത്തിന് ശേഷം മാന്വൽ വാൾസ് സർക്കാരിൽ എക്കണോമി മിനിസ്റ്ററുമായി. റേഡിയോ ഫ്രാൻസ് ചീഫ് എക്സിക്യൂട്ടീവ് മാത്യു ഗാലെറ്റുമായി മാക്രോണിന് സ്വവർലൈംഗിക ബന്ധമുണ്ടെന്ന ആരോപണം അതിനിടെ ഉയർന്ന് വരുകയും ചെയ്തിരുന്നു. ഗേ ലോബിയുടെ പിന്തുണ മാക്രോണിനുണ്ടെന്ന് എതിരാളികൾ പറഞ്ഞ് പ്രചരിപ്പിക്കുന്നുമുണ്ടണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP