Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വിറ്റ്‌സർലന്റിൽ നേട്ടം കൊയ്ത് ഇടത് ഗ്രീനും വനിതകളും; പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വിസ് പീപ്പിൾ പാർട്ടി 12 സീറ്റ് നഷ്ടവുമായി തകർച്ച നേരിട്ടപ്പോൾ നേട്ടം കൊയ്തത് 17 സീറ്റ് നേടിയ ഇടത് ഗ്രീൻ പാർട്ടി; മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് പാർട്ടി നേതാവ് റെഗുല റൈറ്റ്‌സ്; 200 അംഗ സഭയിൽ ഇക്കുറി എത്തിയത് 84 വനിതകളും; മലയാളി ബന്ധവുമായി നിക് ഗുഗ്ഗറും സ്വിസ് പാർലമെന്റിൽ തുടരും

സ്വിറ്റ്‌സർലന്റിൽ നേട്ടം കൊയ്ത് ഇടത് ഗ്രീനും വനിതകളും; പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വിസ് പീപ്പിൾ പാർട്ടി 12 സീറ്റ് നഷ്ടവുമായി തകർച്ച നേരിട്ടപ്പോൾ നേട്ടം കൊയ്തത് 17 സീറ്റ് നേടിയ ഇടത് ഗ്രീൻ പാർട്ടി; മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് പാർട്ടി നേതാവ് റെഗുല റൈറ്റ്‌സ്; 200 അംഗ സഭയിൽ ഇക്കുറി എത്തിയത് 84 വനിതകളും; മലയാളി ബന്ധവുമായി നിക് ഗുഗ്ഗറും സ്വിസ് പാർലമെന്റിൽ തുടരും

മറുനാടൻ മലയാളി ബ്യൂറോ

സൂറിക്: സ്വിറ്റ്‌സർലന്റ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത്, വലത് പാർട്ടികൾക്ക് സീറ്റുകൾ നഷ്ടമുണ്ടായപ്പോൾ നേട്ടമുണ്ടാക്കിയത് നവ ഹരിത പാർട്ടികൾ. ഇടതുപക്ഷ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് നിലവിലുണ്ടായിരുന്ന 43 സീറ്റുകളിൽ നാല് സീറ്റുകൾ നഷ്ടമായപ്പോൾ ഇടതുപക്ഷ ഗ്രീൻ പാർട്ടി 17 സീറ്റുകൾ നേടി മികച്ച മുന്നേറ്റം കാഴ്‌ച്ചവെച്ചു. വലതുപക്ഷ പാർട്ടിയായ സ്വിസ് പീപ്പിൾസ് പാർട്ടിയുടെ അംഗബലം 12 സീറ്റ് കുറഞ്ഞ് 53 ആയപ്പോൾ ലിബറൽ ഗ്രീൻസ് പാർട്ടി ഒമ്പത് സീറ്റുകൾ നേടി.

അതേസമയം, മലയാളി ബന്ധമുള്ള നിക് ഗുഗ്ഗർ (49) ഇവൻജലിക്കൽ പീപ്പിൾസ് പാർട്ടി ടിക്കറ്റിൽ വീണ്ടും പാർലമെന്റിലെത്തി. സ്വന്തം പാർട്ടിയിൽ നിന്നുള്ള പാർലമെന്റ് അംഗം എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന്, 2017 ൽ പാർട്ടിയുടെ നോമിനിയായാണ് ഗുഗ്ഗർ ആദ്യമായി സ്വിസ്സ് പാർലമെന്റിൽ എത്തുന്നത്. കർണാടകയിലെ ഉഡുപ്പിയിൽ അനാഥനായി ജനിച്ച ഗുഗ്ഗറെ, തലശ്ശേരി നെട്ടൂരിലെ ബാസൽ മിഷനിൽ പ്രവർത്തിച്ചിരുന്ന സ്വിസ്സ് ദമ്പതികൾ ദത്തെടുക്കുകയായിരുന്നു. തലശ്ശേരിയിലായിരുന്നു ഗുഗ്ഗറുടെ ബാല്യം. തന്റെ ബയോളജിക്കൽ മാതാപിതാക്കളെ കേരളത്തിലും, പടിഞ്ഞാറൻ കർണാടകത്തിലും തിരയുന്ന ഗുഗ്ഗർ ഇതിനായി പലപ്രാവശ്യം ഇന്ത്യയിൽ എത്തിയിരുന്നു.

കൂട്ട് കക്ഷി ഭരണമുള്ള സ്വിസ്സിലെ ഏഴ് അംഗ കേന്ദ്രമന്ത്രിസഭയിൽ, നാല് പ്രധാന പാർട്ടികൾക്ക് മാത്രമാണ് നിലവിൽ പ്രാതിനിധ്യം. ക്രിസ്ത്യൻ പീപ്പിൾസ് പാർട്ടിയെ പിന്നിലാക്കി മൂന്നാമത്തെ വലിയ കക്ഷിയായതോടെ കേന്ദ്ര മന്ത്രിസഭയിലെ അംഗത്വത്തിനായി ഇടതുപക്ഷ ഗ്രീൻ പാർട്ടി അവകാശം ഉന്നയിച്ചു. ''കാലാവസ്ഥാ പ്രശ്‌നങ്ങളിൽ സ്വിസ് വോട്ടർമാർ ആശങ്കരാണ്. പരിസ്ഥിതി സൗഹാർദ്ദപരമായ നയമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും, വോട്ടിന്റെ ഫലം സർക്കാരിലും പ്രതിഫലിപ്പിക്കണമെന്നും' ഗ്രീൻ പാർട്ടി പ്രസിഡന്റ് റെഗുല റൈറ്റ്‌സ് ആവശ്യപ്പെട്ടു. 45.1 ശതമാനം മാത്രമായിരുന്നു പോളിങ്.

സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും ഇക്കുറി സ്വിസ് പാർലമെന്റ് ലോകത്തിനാകെ മാതൃകയാകുകയാണ്. ആകെയുള്ള ഇരുനൂറ് സീറ്റിൽ എൺപത്തിനാലണ്ണെത്തിലേക്കാണ് സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 42 ശതമാനമാണ് പ്രാതിനിധ്യം. ഇത്രയധികം വനിതാ പ്രാതിനിധ്യം ഇതിനു മുൻപ് ഒരിക്കലും സ്വിസ് പാർലമെന്റിൽ ഉണ്ടായിട്ടില്ല.

ഇടതുപക്ഷ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടിയിലും ഗ്രീൻ പാർട്ടിയിലുമാണ് സ്ത്രീ പ്രാതിനിധ്യം ഏറ്റവും കൂടുതൽ. ഏറ്റവും കുറവ് യാഥാസ്ഥിതികരായ സ്വിസ് പീപ്പിൾസ് പാർട്ടിയിലും. 2015ലേതിനെ അപേക്ഷിച്ച് സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത് സെന്റർ-റൈറ്റ് ക്രിസ്റ്റ്യൻ ഡെമോക്രാറ്റുകളിലും.

ജൂൺ പതിനാലിന് സ്വിറ്റ്‌സർലൻഡിൽ ആകമാനം സംഘടിപ്പിക്കപ്പെട്ട വനിതാ സമരമാണ് ഇങ്ങനെയൊരു വിപ്ലവത്തിന് ഊർജം പകർന്നതെന്നാണ് വിലയിരുത്തൽ. സ്ത്രീകൾക്ക് പുരുഷന്മാരുടേതിനു തുല്യമായ ജോലിക്ക് തുല്യമായ ശമ്പളവും സമത്വവും ബഹുമാനവും ആവശ്യപ്പെട്ടു നടത്തിയ സമരത്തിൽ അഞ്ച് ലക്ഷത്തോളം സ്ത്രീകളാണ് അണിനിരന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP