Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഈ പണി നിർത്തി നമുക്കും തെണ്ടാനിറങ്ങിയാലോ? ഒറ്റ ദിവസം 50000 രൂപ വരെ നിങ്ങൾക്കും കിട്ടിയേക്കാം; അടിപൊളി വീട്ടിൽ ജീവിക്കുന്ന ഭിക്ഷക്കാരന്റെ കഥ

ഈ പണി നിർത്തി നമുക്കും തെണ്ടാനിറങ്ങിയാലോ? ഒറ്റ ദിവസം 50000 രൂപ വരെ നിങ്ങൾക്കും കിട്ടിയേക്കാം; അടിപൊളി വീട്ടിൽ ജീവിക്കുന്ന ഭിക്ഷക്കാരന്റെ കഥ

ണ്ടാൽ അൽപം നാണക്കേടാണെന്നു തോന്നാമെങ്കിലും ഭിക്ഷാടനമാണ് ലോകത്തിലെ ഏറ്റവും ലാഭകരവും മുതൽമുടക്കേതുമില്ലാത്ത തൊഴിലെന്ന് പലരും പറയാറുണ്ട്. ലോകത്തിലെ ചില സമ്പന്നരായ ഭിക്ഷാടകരുടെ അനുഭവങ്ങൾ ഇക്കാര്യം ശരിയാണെന്ന് തെളിയിച്ചിട്ടുമുണ്ട്. ബ്രിട്ടനിലെ ഈ സമ്പന്നനായ യാചകനും ഈ സത്യത്തിന് സ്വന്തം അനുഭവത്തിലൂടെ അടിവരയിടുകയാണ് ചെയ്യുന്നത്. ഇയാളുടെ ദിവസ വരുമാനം ഏകദേശം 50,000 രൂപയാണെന്നും ഇയാൾ ജീവിക്കുന്നത് അടിപൊളി വീട്ടിലാണെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇയാളുടെ ജീവിതം കാണുമ്പോൾ ഇപ്പോഴുള്ള പണികളെല്ലാം നിർത്തി നമുക്കും തെണ്ടാനിറങ്ങിയാലോ എന്നു തോന്നി പോയാലും അത്ഭുതപ്പെടാനില്ല...

ആഡംബര വീട്ടിലാണ് താമസിക്കുന്നതെങ്കിലും തനിക്കു വീടില്ലെന്നു പറഞ്ഞു കൈനീട്ടിയാണ് ഈ ഭിക്ഷക്കാരൻ ബ്രിട്ടനിലെത്തുന്ന ഷോപ്പർമാരിൽ നിന്നും യാത്രക്കാരിൽ നിന്നും നിത്യേന വൻ തുക കൈ നീട്ടി ഇരന്നു സമ്പാദിക്കുന്നത്. വെസ്റ്റ് മിഡ്ലാന്റ്സിലെ വോൾവർഹാംപ്ടൺ സിറ്റി സെന്ററിലിരുന്നാണു പേരു വെളിപ്പെടാത്ത ഈ യാചകൻ തന്റെ ബിസിനസ് പൊടിപൊടിക്കുന്നത്. ഇയാൾ ആഴ്ചയിൽ ഏകദേശം 250,000 രൂപ പ്രത്യേകിച്ച് അധ്വാനമൊന്നുമില്ലാതെ സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. പ്രീ ടാക്സ് വാർഷിക വരുമാനമായി ഇയാൾ 130,000 പൗണ്ട് (ഏകദേശം 1,30,00,000 രൂപ) വീട്ടിലേക്ക് കൊണ്ടു പോകുന്നുണ്ട്. പ്രധാനമന്ത്രി കാമറോണിന് വർഷത്തിൽ ലഭിക്കുന്ന പ്രതിഫലത്തേക്കാൾ വെറും 12,000 പൗണ്ട് കറവ് മാത്രമേ ഭിക്ഷക്കാരനു വർഷത്തിൽ ലഭിക്കുന്ന തുകയിൽ വരുന്നുള്ളൂവെന്നതാണ് അത്ഭുതകരമായ സത്യം...

ഇയാൾക്കു തരക്കേടില്ലാത്ത വീടുണ്ടെന്നും എന്നാൽ തനിക്കു വീടില്ലെന്നു പറഞ്ഞു ദയനീയത പിടിച്ചു പറ്റിയാണു ഇയാൾ ആളുകളിൽ നിന്നും പണം കരസ്ഥമാക്കുന്നതെന്നുമാണ് വോൾവർഹാംപ്ടണിലെ എൻവയോൺമെന്റ് ബോസും ലേബർ കൗൺസിലറുമായ സ്റ്റീവ് ഇവാൻസ് പറയുന്നത്. വ്യക്തമായ വിലാസമുള്ള വീട്ടിൽ താമസിക്കുന്ന ഇയാൾ സിറ്റിസെന്ററിൽ തിരക്കേറിയ സമയങ്ങളിലെല്ലാം സന്തോഷത്തോടെ ഇരുന്നു ഭിക്ഷാടനം നടത്തുന്നുണ്ടെന്ന് തങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവാൻസ് വെളിപ്പെടുത്തുന്നു. വിവിധ നഗരങ്ങളിൽ ഭിക്ഷയെടുക്കുന്ന ഈ യാചകൻ നല്ല തുകയാണ് ഈ വകയിൽ സമ്പാദിക്കുന്നത്. ഇത്തരത്തിൽ ആളുകളുടെ ദയാവായ്പിനെ ചൂഷണം ചെയ്ത് ഈ യാചകൻ മുതലെടുക്കുകയാണെന്നും ഇവാൻസ് ആരോപിക്കുന്നു. ശരാശരി 20,000 പൗണ്ട് മാത്രം പ്രതിഫലം ലഭിക്കുന്ന ഇവിടുത്തെ തൊഴിലാളികളെയാണ് ഈ ഭിക്ഷക്കാരൻ മുതലെടുത്ത് വളരുന്നത്. ഇവിടുത്തെ മിക്ക ഭിക്ഷാടകരും വീടില്ലാത്തവരെല്ലെന്നും ചിലർ മദ്യത്തിന് വേണ്ടി പണം കണ്ടെത്താനാണ് ഭിക്ഷയെടുക്കുന്നതെന്നും ഇവാൻസ് പറയുന്നു. ഇത്തരം ഭിക്ഷാടകർക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇവാൻസിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് തനിക്കിനി ആളുകളിൽ നിന്ന് പണം ലഭിക്കില്ലെന്ന് ആശങ്കയുണ്ടെന്ന് സിറ്റി സെന്ററിലെ 28 കാരനായ യാചകൻ ആശങ്കപ്പെടുന്നുണ്ട്. തങ്ങളിൽ പലരും യഥാർത്ഥത്തിൽ വീടില്ലാത്തവരാണെന്നും പണത്തിന് ആവശ്യമുള്ളവരാണെന്നും അയാൾ വെളിപ്പെടുത്തുന്നു. മിക്കവരും ഭിക്ഷയെടുക്കുന്നത് ആഹാരത്തിന് വേണ്ടിയാണെന്നും മറിച്ച് മദ്യത്തിന് വേണ്ടിയല്ലെന്നും അയാൾ പറയുന്നു. തങ്ങളിൽ പെട്ട അപൂർവം ചിലർ എല്ലാ യാചകർക്കും ചീത്തപ്പേരുണ്ടാക്കുകയാണെന്നും അയാൾ ആരോപിക്കുന്നു. ചിലർ വീടില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആളുകളെ ചൂഷണം ചെയ്യുന്നുണ്ടെന്നും അത് ശരിയല്ലെന്നുമാണ് മൂന്ന് വർഷമായി വോൾവർഹാംപ്ടണിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന 48കാരനായ സൈമൻ വാൻ ഡെർ ഹോക്ക് പറയുന്നത്. താൻ ആളുകളുടെ മുന്നിൽ കൈ നീട്ടുന്നത് ഭക്ഷണം വാങ്ങാൻ കാശ് കണ്ടെത്താനാണെന്നും മറ്റൊന്നിനുമല്ലെന്നും അയാൾ പറയുന്നു.തന്റെ അമ്മ മരിച്ച ശേഷം അപകടത്തിൽ പെട്ട് വികലാംഗനായി ഇവിടുത്തെ തെരുവിൽ ഭിക്ഷയെടുക്കാൻ നിർബന്ധിതനായതാണെന്നാണ് 29 കാരനായ പോൾ ബേഡ് വെളിപ്പെടുത്തുന്നത്. ആറ് മാസമായി ഇവിടെ ഭിക്ഷയെടുക്കുന്നു. ആളുകളെ യാചിക്കാൻ അനുവദിക്കണമെന്നും അതിനെ നിയമവിരുദ്ധമാക്കിയാൽ പിന്നെ സഹായം ചോദിക്കാൻ സാധിക്കില്ലെന്നുമമാണ് വോൾവർഹാംപ്ടണിൽ ആറ്മാസമായി ഭിക്ഷയെടുക്കുന്ന 26കാരനായ ആഷ് കൂപ്പർ അഭിപ്രായപ്പെടുന്നത്. എന്നാൽ ആളുകളോട് സത്യം പറയാതെ യാചിക്കുന്നത് തെറ്റാണെന്നും അവരോട് തനിക്ക് വെറുപ്പാണെന്നും കൂപ്പർ വെളിപ്പെടുത്തുന്നു.

ഇതിനിടെ യാചകർക്ക് പണം കൊടുക്കരുതെന്ന മുന്നറിയിപ്പുമായി വോർവർഹാപ്ടണിലെ സെന്റ് ജോർജ്സ് ഹൗസി ചാരിറ്റിയിലെ മാനേജരായ കെവിൻ സ്റ്റൗന്റ്‌റൻ രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ സഹായം ആവശ്യമുള്ളവർ ഉണ്ടെന്നും എന്നാൽ മറ്റ് ചിലർ പ്രഫഷണൽ യാചകരാണെന്നും അവർഇതിൽ നിന്ന് മുതലെടുപ്പ് നടത്തുമെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. അവർക്ക് പണം നൽകുന്നതിനേക്കാൾ ഭേദം ആ പണം വീടില്ലാത്തവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ചാരിറ്റികളിലും സംഘടനകളിലും നിക്ഷേപിക്കുന്നതാണ് ഉത്തമമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഇത്തരം ശല്യക്കാരായ യാചകരെ കൈകാര്യം ചെയ്യാൻ കൗൺസിലുമായി ചേർന്ന് പൊലീസ് സേന പ പ്രവർത്തിക്കുന്നുണ്ടെന്നാണ് വെസ്റ്റ് മിഡ്ലാന്റ്സ് പൊലീസിലെ സെർജന്റായ പോൾ ഫ്രീയർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP