Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറുമാസം പ്രായം ആയതിന് ശേഷം വളർന്നത് ഈ പെൺകുട്ടിയുടെ തല മാത്രം; പ്ലാസ്റ്റിക് ബക്കറ്റിൽ എടുത്തുകൊണ്ട് നടക്കുന്ന ഒരു ജീവിതത്തിന്റെ കഥ

ആറുമാസം പ്രായം ആയതിന് ശേഷം വളർന്നത് ഈ പെൺകുട്ടിയുടെ തല മാത്രം; പ്ലാസ്റ്റിക് ബക്കറ്റിൽ എടുത്തുകൊണ്ട് നടക്കുന്ന ഒരു ജീവിതത്തിന്റെ കഥ

റ്റേതൊരു കൗമാരക്കാരിയെയും പോലെ റഹ്മ ഹറുനയെന്ന 19കാരിയുടെ മനസിലും നിറയെ സ്വപ്നങ്ങളാണ്. ഒരു നാൾ സ്വന്തമായൊരു ഷോപ്പ് തുറക്കുന്നത് അവൾ സ്വപ്നം കാണുകയാണ്. എന്നാൽ അവയവങ്ങളൊന്നും വേണ്ടത്ര വളരാതെയാണ് ഈ പെൺകുട്ടി വളർന്നിരിക്കുന്നത്. ആറ് മാസത്തിന് ശേഷം റഹ്മയുടെ തലയല്ലാതെ മറ്റൊന്നും വളർന്നിട്ടില്ല. നിരന്തരം വേദന അനുഭവിച്ച് കൊണ്ടാണീ കൗമാരക്കാരി ജീവിതം തള്ളി നീക്കുന്നത്. നൈജീരിയയിലെ കാനോയിലാണ് ഈ ഹതഭാഗ്യയായ പെൺകുട്ടി ജീവിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പ്ലാസ്റ്റിക് ബക്കറ്റിൽ എടുത്തുകൊണ്ട് നടക്കുന്ന ഒരു ജീവിതത്തിന്റെ കഥയാണിത്.

ആറുമാസമുള്ളപ്പോൾ ഇരിക്കാൻ പഠിക്കാൻ തുടങ്ങുമ്പോൾ മകളുടെ വളർച്ച മുരടിച്ചുവെന്നാണ് അമ്മയായ ഫാദി പറയുന്നത്. തുടർന്ന് ഇഴഞ്ഞ് നീങ്ങാൻ പഠിക്കാൻ പോലും സാധിക്കാതെ റഹ്മയുടെ ജീവിതം പ്ലാസ്റ്റിക്ക് ബക്കറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. ഒരു വയറുവേദനയോടെയും പനിയോടെയുമായിരുന്നു രോഗം ആരംഭിച്ചത്. തുടർന്ന് വളർച്ച മുരടിച്ച് കൈകാലുകളിലേക്കും വേദന പടരുകയായിരുന്നു. റഹ്മയെയും കൊണ്ട് സഞ്ചരിക്കേണ്ടി വരുമ്പോൾ പ്ലാസ്റ്റിക്ക് ബക്കറ്റിൽ അവളെ വഹിച്ച് കൊണ്ട് പോവുകയേ കുടുംബത്തിന് നിവൃത്തിയുള്ളൂ. കുടുംബമാണ് തന്നെ സഹായിക്കുന്നതെന്നും തനിക്ക് വേണ്ടതെല്ലാം നൽകുന്നുണ്ടെന്നതും റഹ്മ നന്ദിയോടെ സ്മരിക്കുന്നു.

തന്റെ പത്ത് വയസുകാരനായ സഹോദരൻ ഫഹദിനോടാണ് റഹ്മയ്ക്ക് കൂടുതൽ അടുപ്പമുള്ളത്. താൻ സഹോദരിയെ വിവിധ മാർഗങ്ങളിലൂടെ സഹായിക്കുന്നുണ്ടെന്ന് ഫഹദ് വെളിപ്പെടുത്തുന്നു. സഹോദരിയെ കുളിപ്പിക്കുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതും ഈ സ്നേഹമയനായ സഹോദരനാണ്. റഹ്മയുടെ ഈ അപൂർവമായ അവസ്ഥയുടെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. ചികിത്സയ്ക്ക് വേണ്ടി കുടുംബം കഠിനാധ്വാനം ചെയ്യുന്നുണ്ട്. ചികിത്സയ്ക്ക് വേണ്ടി താൻ 15 വർഷത്തോളം അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് റഹ്മയുടെ പിതാവ് ഹുസൈനി വിവരിക്കുന്നത്. കിട്ടുന്ന പണത്തിലേറെയും മകളുടെ ചികിത്സയ്ക്ക് വേണ്ടിയാണീ പിതാവ് ചെലവാക്കുന്നത്.

തന്റെ കൈയിലുള്ളതെല്ലാം വിറ്റ് പെറുക്കി ചികിത്സിക്കുന്ന ഈ പിതാവ് ഇതുവരെ ഇതിനായി 2600 പൗണ്ട് ചെലവാക്കിയിട്ടുണ്ട്. റഹ്മയുടെ അവസ്ഥയുടെ കാരണം തിരിച്ചറിയാൻ ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. റഹ്മയ്ക്ക് ജിന്ന് ബാധിച്ചതാണെന്നാണ് ചിലർ വിശ്വസിക്കുന്നത്. മകളുടെ വേദന കുറയ്ക്കാൻ എന്തെങ്കിലും ചെയ്യാൻ ചാരിറ്റികളോ മെഡിക്കൽ സ്പെഷ്യലിസ്റ്റുകളോ തയ്യാറാവുമോയെന്നാണ് കുടുംബം പ്രതീക്ഷയോടെ അന്വേഷിക്കുന്നത്. അടുത്തിടെ മാദ്ധ്യമങ്ങളിലൂടെ റഹ്മയുടെ കദനകഥ പുറം ലോകം അറിഞ്ഞതിന് ശേഷം ഉദാരമതികൾ സഹായം ചെയ്ത് വരുന്നുണ്ട്. ഒരു വീൽചെയർ ഇത്തരത്തിൽ ലഭിച്ചതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ ഭാവിയെപ്പറ്റി റഹ്മ നിറമുള്ള സ്വപ്നങ്ങൾ കണ്ട് കൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP