Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുത്ത തലമുറയ്ക്ക് എന്തായാലും ഭൂമിയിൽ നിന്നും മാറി താമസിക്കാം; നാല് പ്രകാശവർഷം മാത്രം അകലെ കണ്ടെത്തിയ ഗ്രഹത്തിന്റെ സാധ്യതകൾ അന്വേഷിക്കാനുള്ള ചുമതല ഏറ്റെടുത്ത് സുക്കർബർഗും സ്റ്റീഫൻ ഹാക്കിംഗും യൂറി മിൽനെറും

അടുത്ത തലമുറയ്ക്ക് എന്തായാലും ഭൂമിയിൽ നിന്നും മാറി താമസിക്കാം; നാല് പ്രകാശവർഷം മാത്രം അകലെ കണ്ടെത്തിയ ഗ്രഹത്തിന്റെ സാധ്യതകൾ അന്വേഷിക്കാനുള്ള ചുമതല ഏറ്റെടുത്ത് സുക്കർബർഗും സ്റ്റീഫൻ ഹാക്കിംഗും യൂറി മിൽനെറും

നാല് പ്രകാശ വർഷത്തിനപ്പുറം ഭൂമിയേക്കാൾ 1.3 ഇരട്ടി വലുപ്പമുള്ള പ്രോക്സിമ ബി എന്ന ഒരു ഗ്രഹം കണ്ടെത്തിയെന്നും അതിൽ ജീവനുണ്ടാകാൻ സാധ്യതയുണ്ടെന്നും കഴിഞ്ഞ മാസം ശാസ്ത്രജ്ഞന്മാർ പ്രഖ്യാപിച്ചിരുന്നു. സൂര്യന് കഴിഞ്ഞാൽ ഭൂമിയുടെ ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രമായ പോക്സിമ സെന്റൗറിയെ വലം വയ്ക്കുന്ന ഗ്രഹാണിതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഏതാണ്ട് ഭൂമിക്ക് സമാനമായ അന്തരീക്ഷവും കാലാവസ്ഥയുമുള്ള ഗ്രഹമാണിതെന്നതിനാൽ ഇവിടെ ജീവന് നിലനിൽക്കാൻ സാധിക്കുമെന്നുള്ള ഉറച്ച പ്രതീക്ഷയും ഗവേഷകർ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ ഗ്രഹത്തിന്റെ സാധ്യതകൾ അന്വേഷിക്കാനുള്ള ചുമതല ഏറ്റെടുത്ത് നാല് അതികായന്മാർ രംഗത്തെത്തിയതോടെ അടുത്ത തലമുറയ്ക്ക് എന്തായാലും ഭൂമിയിൽ നിന്നും ഈ ഗ്രഹത്തിലേക്ക് മാറിത്താമസിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷകൾ ശക്തമായിരിക്കുകയാണ്. ഫേസ്‌ബുക്ക് സ്ഥാപൻ സുക്കർബർഗും വിശ്രുത ഫിസിസ്റ്റായ സ്റ്റീഫൻ ഹാക്കിംഗും റഷ്യൻ സംരംഭകനായ യൂറി മിൽനെറുമാണ് ഈ മഹത്തായ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. പാറകൾ നിറഞ്ഞ പ്രോക്സിമ ബിയിൽ ജലം കണ്ടെത്താനും ജീവൻ നിലനിൽക്കാനും സാധ്യത വളരെക്കൂടുതലാണെന്നാണ് ഗവേഷകർ ഉറച്ച് വിശ്വസിക്കുന്നത്.

ഈ ഗ്രഹത്തിൽ നിന്നുമുള്ള സിഗ്‌നലുകൾക്കായി തങ്ങൾ കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണെന്നാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്. ബ്രേക്ക്ത്രൂ ലിസൻ എന്ന പേരിലുള്ള ഇത് സംബന്ധിച്ച പ്രൊജക്ടിനായി ഈ മൂന്ന് പേരും 100 മില്യൺ ഡോളറാണ് നിക്ഷേപിക്കുന്നത്. ഈ ഗ്രഹത്തിൽ നിന്നുള്ള സന്ദേസങ്ങൾക്കായി ലോകത്തിലെ ഏറ്റവും ശക്തമായ ടെലിസ്‌കോപ്പുകളാണ് ഈ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാനൊരുങ്ങുന്നത്. ആൽഫ സെന്റൗറിയിലേക്ക് ഒരു സ്പേസ് ക്രാഫ്റ്റ് അയക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ മൂവരും ബ്രേക്ക്ത്രൂ സ്റ്റാർഷോട്ട് പ്രൊജക്ട് കുറച്ച് മുമ്പെ ആരംഭിച്ചിരുന്നതെന്നും അന്ന് സെന്റൗറി സിസ്റ്റത്തിൽ ഇതിന് പറ്റിയ ഒരു ഗ്രഹമുണ്ടെന്ന അവ്യക്തമായ പ്രതീക്ഷ മാത്രമേ തങ്ങൾക്കുണ്ടായിരുന്നുള്ളുവെന്നും എന്നാൽ ഇപ്പോൾ പ്രോക്സിമ ബി എന്ന വ്യക്തമായ ലക്ഷ്യമുണ്ടായിരിക്കുന്നുവെന്നുമാണ് യൂറി മിൽനെർ പ്രതികരിച്ചിരിക്കുന്നത്. നാല് പ്രകാശ വർഷമെന്നാൽ 25 ട്രില്ല്യൺ മൈലുകൾ എന്ന വലിയ അകലം തന്നെയാണ്. എന്നാൽ വരുന്ന ദശാബ്ദങ്ങൾക്കുള്ളിൽ സൂപ്പർ-ഫാസ്റ്റ് സ്പേസ് ക്രാഫ്റ്റുകളിലൂടെ അവിടേക്ക് സുഖകരമായി യാത്ര ചെയ്ത് താമസമുറപ്പിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

സൂര്യനെയല്ലാതെ മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന നിരവധി ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ ഭൂമിയുമായി താരതമ്യേന അടുത്തതും ഭൂമിയിലെ കാലാവസ്ഥയ്ക്ക് ഏതാണ്ട് സമാനമായ പ്രോക്‌സിമ ബിയുടെ കണ്ടത്തെൽ നിർണായകമാണെന്നാണ് ഇത് സംബന്ധിച്ച പേപ്പറിന്റെ മുഖ്യ ഓഥറായ ഡോ. ഗുയിലെം ആൻഗ്ലാഡ-എസ്‌ക്യൂഡ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നത്. പാലെ റെഡ് ഡോട്ട് എന്നറിയപ്പെടുന്ന ഗവേഷകരുടെ ടീമാണീ കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഹെർട്ട്‌ഫോർഡ്‌ഷെയർ, ക്യൂൻ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ, സ്‌പെയിനിലെ ദി ഇൻസ്റ്റിറ്റ്യൂട്ടോ ഡി ആസ്‌ട്രോഫിസിക ഡി അൻഡാലുസിയ എന്നിവിടങ്ങളിലെ ഗവേഷകരാണീ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്.

മാതൃനക്ഷത്രമായ പ്രോക്‌സിമ സെന്റൗറിയുമായി വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നതാണ് ഇവിടെ ജീവൻ വളരാൻ പ്രധാന തടസമായി വർത്തിക്കാൻ സാധ്യതയെന്നും ഗവേഷകർ അനുമാനിക്കുന്നു. അതായത് ഈ നക്ഷത്രത്തിൽ നിന്നും 4.6 മൈലുകൾ അകലമേ പ്രോക്‌സിമ ബിയിലേക്കുള്ളൂ. ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തേക്കാൾ അഞ്ച് ശതമാനം കുറവാണിത്. ഇക്കാരണത്താൽ 11. 2 ദിവസങ്ങൾ കൊണ്ട് ഈ ഗ്രഹത്തിന് പ്രോക്‌സിമ സെന്റൗറിയെ ചുറ്റാൻ സാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. പ്രകാശം കുറഞ്ഞ ചുവന്ന കുള്ളൻ നക്ഷത്രമായ പ്രോക്‌സിമ സെന്റൗറി സൂര്യനേക്കാൾ കുറഞ്ഞ ചൂട് മാത്രമേ പുറത്ത് വിടുന്നുള്ളൂ. ദ്രാവകരൂപത്തിലുള്ള വെള്ളം ഈ ഗ്രഹത്തിൽ നിലനിൽക്കാൻ പ്രാപ്തമായ ചൂട് മാത്രമേ നക്ഷത്രത്തിൽ നിന്നും പ്രോക്‌സിമി ബിയിലെത്തുന്നുള്ളൂവെന്നത് ആശാവഹമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP