Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേയ്റ്റും വില്യമും റിബൺ കെട്ടി എത്തി; മലയാളികൾ അടക്കം ആയിരങ്ങൾ ഓടി; ഉരുണ്ട് വീണിട്ടും എണീറ്റോടിയ ജമീമ ജേതാവായി; ലണ്ടൻ മാരത്തോൺ ആവേശമായതിങ്ങനെ

കേയ്റ്റും വില്യമും റിബൺ കെട്ടി എത്തി; മലയാളികൾ അടക്കം ആയിരങ്ങൾ ഓടി; ഉരുണ്ട് വീണിട്ടും എണീറ്റോടിയ ജമീമ ജേതാവായി; ലണ്ടൻ മാരത്തോൺ ആവേശമായതിങ്ങനെ

യിരങ്ങൾക്ക് ആവേശം പകർന്ന ലണ്ടൻ മാരത്തോൺ ചരിത്രമായി. കേയ്റ്റും വില്യമും റിബൺ കെട്ടിയാണ് മത്സരത്തിനെത്തിയിരുന്നത്. മലയാളികൾ അടക്കം ആയിരങ്ങളാണ് മാരത്തോണിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. ഓട്ടത്തിനിടയിൽ ഉരുണ്ട് വീണിട്ടും മനോധൈര്യം കൈവിടാതെ എണീറ്റോടിയ ജമീമയാണ് ജേതാവായിത്തീർന്നതും മാരത്തോണിനെ ശ്രദ്ധേയമാക്കി. കെനിയക്കാരിയായ ജെമിമ സംഗോംഗ് 23 മൈലുകൾ ഓടിയാണ് തന്റെ ആദ്യ വെർജിൻ ലണ്ടൻ മാരത്തോണിൽ വിജയിച്ചിരിക്കുന്നത്.

വീഴ്ച മാത്രമായിരുന്നില്ല ഓട്ടത്തിനിടയിൽ ജെമിമ നേരിട്ട തടസം. ഇതിന് പുറമെ കാണികളിലൊരാൾ അതിർത്തി കടന്ന് ജമീമയുടെ ഓട്ടം തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു മാർഷൽ ഇയാളെ പിടിച്ച് മാറ്റുകയും മെട്രോപൊളിറ്റൻ പൊലീസിന് കൈമാറുകയും ചെയ്തു. ബോസ്റ്റൺ, ഷിക്കാഗോ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ മാരത്തോണുകളിൽ റണ്ണർ അപ്പുമാണ് ജെമിമ. എന്നാൽ ഓട്ടത്തിനിടയിൽ തന്നെ തടസപ്പെടുത്താൻ ട്രാക്കിലേക്ക് കടന്ന് കയറിയ കാഴ്ചക്കാരനെ കണ്ടിരുന്നില്ലെന്നും ഓട്ടത്തിൽ മാത്രം ശ്രദ്ധിക്കുകയായിരുന്നുവെന്നുമാണ് ജെമിമ പിന്നീട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഭൂമിക്ക് മുകളിൽ 250 മൈലുകൾ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്പേസ് സ്റ്റേഷനിൽ നിന്ന് ബ്രിട്ടീഷ് ആസ്ട്രോനെട്ടായ ടിം പീക്ക് ലണ്ടൻ മാരത്തോണിൽ ഭാഗഭാക്കായിരുന്നു. മൂന്ന് മണിക്കൂറുകളും 21 മിനുറ്റുകൾ കൊണ്ട് 26.2 മൈലുകൾ ഓടി ഇദ്ദേഹം സ്പേസ് മാരത്തോണിലെ ഗിന്നസ് റെക്കോർഡ് തകർക്കുകയും ചെയ്തു. സ്പേസിൽ സജ്ജമാക്കിയ പ്രത്യേക ട്രെഡ്മില്ലിലാണ് അദ്ദേഹം ഓടിയത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലായിരിക്കെ 26.2 മൈലുകൾ ഓടുന്ന രണ്ടാമത്തെ വ്യക്തിയായി തീർന്നിരിക്കുകയാണ് പീക്ക്. യുഎസ് ആസ്ട്രോനെട്ടായ സുനിത വില്യംസും ഇത്തരത്തിൽ ഓടിയിട്ടുണ്ട്. എന്നാൽ അവർ ഇതിനായി നാല് മണിക്കൂറുകളും 23 മിനുറ്റുകളും പത്ത് സെക്കൻഡുകളുമെടുത്തിരുന്നു.

അതുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ സമയം കൊണ്ട് ഓടിയാണ് പീക്ക് പ ുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. 2007ലെ ബോസ്റ്റൺ മാരത്തോണിന്റെ അതേ സമയത്തായിരുന്നു സുനിത വില്യംസ് സ്പേസ് സ്റ്റേഷനിൽ നിന്ന് ഇത്തരത്തിൽ ഓടിയിരുന്നത്. തന്റെ ഓട്ടം പൂർത്തിയാക്കിയ ശേഷം ലണ്ടൻ മാരത്തോണിൽ പങ്കെടുത്ത ഏവരെയും അഭിനന്ദിച്ച് കൊണ്ട് പീക്ക് ട്വീറ്റ് ചെയ്തിരുന്നു. ആറ് മാസത്തെ ബഹിരാകാശ ദൗത്യത്തിനായാണ് പീക്ക് ഡിസംബറിൽ സ്പേസിലേക്ക് പോയിരിക്കുന്നത്. ഇവിടെ നിന്നും മാരത്തോണിൽ പങ്കെടുത്തത് തന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവത്ത അനുഭവമാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

39,000ത്തിൽ അധികം പേരായിരുന്നു ലണ്ടൻ മാരത്തോണിൽ ഭാഗഭാക്കായിരുന്നത്. ഇവന്റിന്റെ 36 എഡിഷനുകളിലെ ചരിത്രത്തിൽ ഇതിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത മാരത്തോണാണ് ഇപ്രാവശ്യം അരങ്ങേറിയിരിക്കുന്നത്. ലണ്ടൻ മാരത്തോണിലെ 26.2 മൈൽദൂരം ആയിരക്കണക്കിന് പേരാണ് പൂർത്തിയാക്കിയത്. വിജയികൾ ആവേശത്തോടെ ആകാശത്തേക്ക് മുഷ്ടി ഉയർത്തുന്നത് കാണാമായിരുന്നു. എന്നാൽ പരാജയപ്പെട്ട ചിലർ ദുഃഖം നിയന്ത്രിക്കാൻ ആകാതെ പൊട്ടിക്കരയുന്നതും കാണാമായിരുന്നു. സൗത്ത് ലണ്ടനിലെ ബ്ലാക്ക്ഹീത്തിൽ നിന്നും ബക്കിങ്ഹാം പാലസിന്റെ മുമ്പിലുള്ള മാൾ വരെയായിരുന്നു ഓടേണ്ടിയിരുന്നത്. നിരവധി നല്ല ദൗത്യങ്ങൾക്ക് പണം കണ്ടെത്താനായി നിരവധി പ്രമുഖർ മാരത്തോണിൽ ഭാഗഭാക്കായിരുന്നനു.

ഗെയിം ഓഫ് ത്രോൺസ് സ്റ്റാറായ നതാലി ഡോർമെർ അക്കൂട്ടത്തിൽ പെട്ടയാളാണ്. അദ്ദേഹം എൻഎസ്‌പിസിസിക്ക് വേണ്ടിയാണ് ഓടിയിരുന്നത്. ആരോരുമില്ലാതെ കഷ്ടപ്പെടുന്ന കുട്ടികളെ സഹായിക്കാൻ പണം കണ്ടെത്താനായാണ് ടോപ് ഗിയർ ഹോസ്റ്റ് ക്രിസ് ഇവാൻസ് മത്സരത്തിനെത്തിയിരുന്നത്.രണ്ടു പ്രാവശ്യ ഒളിമ്പിക് ചാമ്പ്യനായ ഡെയിം കെല്ലി ഹോംസ് ആദ്യമായി മാരത്തോണിൽ പങ്കെടുക്കാനെത്തിയിരുന്നു. നിരവധി ചാരിറ്റികൾക്ക് ഫണ്ട് കണ്ടെത്താനായിരുന്നു അവരുടെ ഈ ദൗത്യം. മൂന്ന് മണിക്കൂറുകളും 11 മിനുറ്റുമെടുത്താണ് അവർ മാരത്തോൺ പൂർത്തിയാക്കിയത്.

തലയിൽ റിബൺ കെട്ടി കേയ്റ്റും വില്യമും ഹാരിയും
വില്യമിനും കേയ്റ്റിനും ഹാരിയുമായുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്ന വേദിയുമായിത്തീർന്നു ലണ്ടൻ മാരത്തോൺ. മൂവരും തലയിൽ റിബൺ കെട്ടിയാണ് മാരത്തോണിൽ പങ്കെടുക്കുന്നവരെ പിന്തുണയ്ക്കാനെത്തിയിരുന്നത്. ഇവരുടെ ഇത് സംബന്ധിച്ച ഒരു വീഡിയോ പുറത്തിറങ്ങിയിട്ടുമുണ്ട്. നീല ഹെഡ് ടുഗെദർ കാംപയിൻ ഹെഡ് ബാൻഡുകളായിരുന്നു ഇവർ ധരിച്ചിരുന്നത്. കെൻസിങ്ടൺ പാലസ് ഗാർഡനിൽ വച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ലണ്ടൻ മാരത്തോണിൽ വിജയിക്കുന്ന ഹെഡ്സ് ടുഗെദർ റണ്ണർമാരെ പിന്തുണയ്ക്കുകയായിരുന്നു ഇതിലൂടെ ഇവർ ലക്ഷ്യമിട്ടിരുന്നത്. വില്യമും കേയ്റ്റും ഹാരിയും ഒരുമിച്ച് ഏറ്റെടുക്കുന്ന സിംഗിൾ പ്രൊജക്ടാണ് കാംപയിൻ ടുഗെദർ. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് സഹായമേകുകയാണീ ചാരിറ്റിയുടെ ലക്ഷ്യം. മാരത്തോണിൽ പങ്കെടുക്കുന്ന നിരവധി പേരുമായി ഇവർ സൗഹൃദം പങ്കിടുന്നത് കാണാമായിരുന്നു.

മാരത്തോണിൽ ഓടി കെട്ടിയ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു ഓട്ടക്കാരിയെ കണ്ടെടുത്ത് ഭർത്താവ്
1999ലെ ലണ്ടൻ മാരത്തോണിൽ പങ്കെടുക്കുന്നതിനിടെ വിവാഹിതരായി വാർത്തകളിൽ നിറഞ്ഞ ദമ്പതികളാണ് മൈക്ക് ഗാംബ്രിലും ബാർബറ കോളും. എന്നാൽ ഗാംബ്രിലിന് മറ്റൊരു ഫാസ്റ്റ് റണ്ണറായ ജോനാ ജെൻകിൻസുമായി ബന്ധമുണ്ടായതിനെ തുടർന്ന് ദമ്പതികളുടെ വിവാഹ ബന്ധം തകർന്നിരിക്കുകയാണ്. കെന്റിലെ താനെറ്റിലുള്ള റണ്ണിങ് ക്ലബിൽ വച്ചാണിവരുടെ പ്രണയം മൊട്ടിട്ടത്. തുടർന്ന് ഇവർ തങ്ങളുടെ പങ്കാളികളെ ഡിവോഴ്സ് ചെയ്യുകയായിരുന്നു. ലാസ് വേഗസ്സിൽ വച്ച് വിവാഹിതരാവാനാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നത്. ജോനയുടെ നാലാമത്തെ ഭർത്താവാണ് ഗാംബ്രിൽ. ഇതിന് മുമ്പ് മറ്റൊരു റണ്ണറായ ഗ്ലൈൻ ജെൻകിൻസിനെയും ക്ലബ് ചെയർമാൻ ബ്രെൻഡൻ ലെഹാനെയെയും മറ്റൊരാളെയും ജോനെ വിവാഹം ചെയ്തിട്ടുണ്ട്. തങ്ങളുടെ ക്ലബിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരിയായ ജോനെയെ താൻ ഇഷ്ടപ്പെടുന്നുവെന്നാണ് ഗാംബ്രിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

ഓട്ടക്കാരുടെ സൗജന്യ വെള്ളം അടിച്ച് മാറ്റാൻ ട്രോളിയുമായി നിരവധി പേർ

ലണ്ടൻ മാരത്തോണിൽ പങ്കെടുക്കുന്നവർക്കായി സൗജന്യമായി ലഭ്യമാക്കിയിരുന്ന വെള്ളം അടിച്ച് മാറ്റാൻ നിരവധി പേർ എത്തിയത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു. കുട്ടികൾക്കൊപ്പം വന്ന രക്ഷിതാക്കൾ പോലും ഇതിന് മുന്നിട്ടിറങ്ങിയിരുന്നു. ഫ്രന്റ് റണ്ണർമാർ കടന്ന് പോയതിനെ തുടർന്ന് ഒരു സംഘം പേർ വന്ന് ടേബിളുകൾക്ക് മുകളിൽ വച്ചിരുന്ന ബോട്ടിലുകൾ കട്ടെടുക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. പലരും ബോട്ടിലുകൾ കടത്താൻ ട്രോളികളുമായാണ് എത്തിയിരുന്നത്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഡെപ്റ്റ്ഫോർഡിലാണ് ഈ അടിച്ച് മാറ്റൽ നടന്നിരിക്കുന്നത്. അവിടെയുള്ള 20 തദ്ദേശീയ വാസികളാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP