Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടൻ ഫാഷൻ വീക്കിൽ തിളങ്ങി ഇന്ത്യാഡേ; ഇന്ത്യയിൽ നിന്നുമുള്ള വൈവിധ്യമാർന്ന സാരികളണിഞ്ഞ് തിളങ്ങി സുന്ദരിമാർ റാംപിൽ; ലണ്ടനിലെ ഫാഷൻ ഷോകളിൽ ഇനി സാരികൾ സ്റ്റാറുകളായി തിളങ്ങിയേക്കാം; സാരികളിൽ ശ്രദ്ധേയമായി കേരളത്തിന്റെ കസവുസാരിയും

ലണ്ടൻ ഫാഷൻ വീക്കിൽ തിളങ്ങി ഇന്ത്യാഡേ; ഇന്ത്യയിൽ നിന്നുമുള്ള വൈവിധ്യമാർന്ന സാരികളണിഞ്ഞ് തിളങ്ങി സുന്ദരിമാർ റാംപിൽ; ലണ്ടനിലെ ഫാഷൻ ഷോകളിൽ ഇനി സാരികൾ സ്റ്റാറുകളായി തിളങ്ങിയേക്കാം; സാരികളിൽ ശ്രദ്ധേയമായി കേരളത്തിന്റെ കസവുസാരിയും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലണ്ടൻ ഫാഷൻ വീക്കിനോട് അനുബന്ധിച്ച് ശനിയാഴ്ച ആഘോഷിച്ച ഇന്ത്യ ഡേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സാരികളുടെ സാന്നിധ്യത്താൽ വർണാഭമായി. വടക്കെ ഇന്ത്യയിൽ നിന്നുമെത്തിയ കാശ്മീരി, ഫുൽകാരി സാരികളും പശ്ചിമ ബംഗാളിൽ നിന്നെത്തിയ കാന്ത, ബലുചാരി സാരികളും ഗുജറാത്തിൽ നിന്നെത്തിയ ഗട് ചോല സാരിയും മഹാരാഷ്ട്രയിൽ നിന്നെത്തിയ പൈത്താനിയും തമിഴ് നാട്ടിൽ നിന്നെത്തിയ കാഞ്ചീവരം സാരികളും കേരളത്തിൽ നിന്നെത്തിയ കസവ് സാരിയും ഈ മേളയ്ക്ക് വർണവൈവിധ്യങ്ങളേകിയിരുന്നു. ഇത്തരം വൈവിധ്യമാർന്ന സാരികളണിഞ്ഞ് തിളങ്ങി സുന്ദരിമാർ റാംപിൽ ഒഴുകി നടന്നിരുന്നു. ലണ്ടനിലെ ഫാഷൻ ഷോകളിൽ ഇനി സാരികൾ സ്റ്റാറുകളായി തിളങ്ങാനുള്ള വഴിയാണിതിലൂടെ ഒരുങ്ങുന്നത്.

ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ സംഘടിപ്പിച്ച ഇന്ത്യാഡേയിൽ ഇത്തരം വൈവിധ്യമാർന്ന സാരികൾ ധരിച്ച സുന്ദരിമാർ ക്യാറ്റ് വാക്ക് നടത്തി പരക്കെ കൈയടി നേടുകയും ചെയ്തിരുന്നു. ഇന്ത്യൻ സ്ത്രീകളുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായുള്ള ജീവിക്കുന്ന സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രദർശനമായിരുന്നു ഇതെന്നും തന്റേത് അടക്കമുള്ള വ്യക്തിഗത വാർഡോബുകളിലെ നിരവധി സാരികൾ ഇവിടെ പ്രദർശിപ്പിച്ചിരുന്നുവെന്നുമാണ് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായ രുചി ഘനശ്യാം വെളിപ്പെടുത്തുന്നത്. സാരി നെയ്യുന്ന നെയ്ത്തുകാരെയും കലാകാരന്മാരെയും ആദരിക്കുന്നതിന് വേണ്ടിയാണിത് നടത്തിയെന്നും ഇത് തൊഴിലിനെ ആദരിക്കുന്ന ചടങ്ങായിരുന്നുവെന്നും രുചി വിശദീരിക്കുന്നു.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അവരവരുടേതായ പാരമ്പര്യവും സംസ്‌കാരവും എടുത്ത് കാട്ടുന്ന സാരികളുണ്ടെന്നും ഇവയ്ക്കോരോന്നിനും വ്യത്യസ്തമായ നെയ്ത്ത് ശൈലിയാണുള്ളതെന്നും രുചി പറയുന്നു. വ്യത്യസ്തമായ സാങ്കേതിക വിദ്യ അനുവർത്തിച്ചാണ് ഓരോ സാരിയും നെയ്തെടുക്കുന്നതെന്നും അതിനാൽ ഇതൊരു ക്രിയാത്മക പ്രവർത്തനമാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ വിശദീകരിക്കുന്നു. യുകെയിലെ എല്ലാ ചടങ്ങുകൾക്ക് സാരി ധരിച്ച് മാതൃക കാട്ടുന്ന രുചി ഘനശ്യാം തന്നെയാണ് ഈ മേള സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത്.

ലണ്ടനിലെ മുഖ്യധാരാ ഫാഷൻ ഇവന്റുകളിൽ സാരികളുടെ സാന്നിധ്യമുറപ്പ് വരുത്തുന്നതിനായിട്ടായിരുന്നു ഇന്ത്യൻ ഡേ നടത്താൻ പദ്ധതിയിട്ടത്. ഇന്ത്യയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിൽ നിന്നും യുവ ഇന്ത്യൻ ഡിസൈനർമാരുടെ സാരികൾ പ്രദർശിപ്പിക്കുന്നതിനുള്ള മഹത്തായ അവസരമായി മാറിയിരുന്നു ലണ്ടനിലെ ഈ ചടങ്ങ്.ലണ്ടനിലെ സ്‌കൂൾ ഓഫ് ട്രെന്റ്സിന്റെ പിന്തുണയോടെയാണീ പരിപാടി നടത്തിയിരിക്കുന്നത്.ഇന്ത്യൻ ടെക്സ്‌റ്റൈൽ രംഗത്തെ സമ്പന്നമായ വൈവിധ്യം ഈ സാരികളിലൂടെ വെളിപ്പെട്ടിരുന്നുവെന്നാണ് ഇന്ത്യൻ ടെക്സ്‌റ്റൈൽസ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചിരിക്കുന്നത്. സ്മൃതിയുടെ ഇത് സംബന്ധിച്ച വീഡിയോ സന്ദേശം ലണ്ടനിലെ ഈ ഇവന്റിൽ പ്ലേ ചെയ്തിരുന്നു.

സാരിയെന്നത് ഒരു വെറും തുണിയല്ലെന്നും മറിച്ച് അത് ഇന്ത്യൻ ടെക്സ്‌റ്റൈൽ രംഗത്തിന്റെ പ്രൗഢതയാണ് വിളിച്ചോതുന്നതെന്നും സ്മൃതി എടുത്ത് കാട്ടിയിരുന്നു. യുകെ ഫോറിൻ മിനിസ്റ്റർ ലോർഡ് ടാരിക് അഹമ്മദ്,ഇസ്രയേലി അംബാസിഡറായ മാർക്ക് റെഗെവ്, ബംഗ്ലാദേശി ഹൈ കമ്മീഷണറായ സൈദ തസ്നീം എന്നിവയും ലണ്ടൻ ഫാഷൻ വീക്കിലെ ഇന്ത്യൻ ഡേയിൽ പങ്കെടുക്കാനെത്തിയിരുന്നു. വെള്ളിയാഴ്ച തുടങ്ങിയ പരിപാടി ചൊവ്വാഴ്ച സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP