Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രംപിനെതിരെ പ്രതിഷേധം നയിക്കാൻ ലണ്ടൻ മേയറും; ട്രംപിനെ നാപ്പി കെട്ടിച്ച് ആകാശത്തിലൂടെ പറത്താൻ ലണ്ടൻ മേയറുടെ അനുമതി; ബ്രിട്ടൻ സന്ദർശിക്കുന്ന ട്രംപിനെതിരെ വമ്പൻ പ്രകോപനം ഒരുക്കാൻ തയ്യാറെടുത്ത് ലണ്ടൻ മേയർ

ട്രംപിനെതിരെ പ്രതിഷേധം നയിക്കാൻ ലണ്ടൻ മേയറും; ട്രംപിനെ നാപ്പി കെട്ടിച്ച് ആകാശത്തിലൂടെ പറത്താൻ ലണ്ടൻ മേയറുടെ അനുമതി; ബ്രിട്ടൻ സന്ദർശിക്കുന്ന ട്രംപിനെതിരെ വമ്പൻ പ്രകോപനം ഒരുക്കാൻ തയ്യാറെടുത്ത് ലണ്ടൻ മേയർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത ആഴ്ച യുകെ സന്ദർശിക്കാനെത്തുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി മുമ്പത്തെ പോലെ ലണ്ടൻ മേയർ സാദിഖ് ഖാൻ ശക്തമായി രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ട്രംപിന്റെ രൂപത്തെ നാപ്പി കെട്ടിച്ച് ആകാശത്തിലൂടെ പറത്താൻ ഖാൻ പ്രതിഷേധക്കാർക്ക് അനുവാദമേകിയിട്ടുമുണ്ട്. അമേരിക്കൻ പ്രസിഡന്റിന്റെ യുകെ സന്ദർശനത്തോട് അനുബന്ധിച്ച് വമ്പൻ പ്രകോപനം ഒരുക്കാനാണ് മേയർ തയ്യാറെടുക്കുന്നത്. ട്രംപിനെ ലണ്ടൻ സന്ദർശിക്കാൻ അനുവദിക്കാമെന്നും എന്നാൽ ഒരു സമ്പൂർണ സ്റ്റേറ്റ് വിസിറ്റിന്റെ ആദരവ് അദ്ദേഹം അർഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ചില കാഴ്ചപ്പാടുകളെ തങ്ങൾ അനുകൂലിക്കുന്നില്ലെന്നും ഖാൻ വിശദീകരണം നൽകിയിട്ടുമുണ്ട്.

തന്റെ മൂന്ന് ദിവസത്തെ യുകെ സന്ദർശനത്തിന്റെ ഭാഗമായി ഈ വരുന്ന തിങ്കളാഴ്ചയാണ് ട്രംപ് എത്തുന്നത്. ഈ സന്ദർശനത്തിനെതിരെ രാജ്യമാകമാനം കടുത്ത പ്രതിഷേധങ്ങളാണ് ഒരുങ്ങുന്നത്. ഇതിന് മുമ്പ് യുകെ സന്ദർശിച്ചപ്പോഴും നാപ്പിയുടുത്ത ട്രംപിന്റെ ശിശുരൂപമടക്കമുള്ള നിരവധി പ്രതിഷേധങ്ങൾ അണപൊട്ടിയൊഴുകിയിരുന്നു. ട്രംപ് കടുത്ത കുടിയേറ്റ വിരുദ്ധ മനോഭാവവും മുസ്ലിം വിരുദ്ധതതയും പ്രകടിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് നിരവധി പേർ തെരുവിലിറങ്ങുന്നത്. ഈ ബേബി ട്രംപിന്റെ ബ്ലിംപ് ആകാശത്ത് പറപ്പിക്കാൻ ഇതിന് മുമ്പത്തെ സന്ദർശനത്തിന്റെ സമയത്ത് ഖാൻ തലപ്പത്തിരിക്കുന്ന ഗ്രേറ്റർ ലണ്ടൻ അഥോറിറ്റി അനുവാദം നൽകിയിരുന്നു.

ഈ പ്രാവശ്യം ട്രംപിന്റെ സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിൽ അതായത് ചൊവ്വാഴ്ച പാർലിമെന്റ് സ്‌ക്വയറിന് മുകളിലൂടെ ഈ കോമാളി രൂപം പറപ്പിക്കാനാണ് ഇപ്രാവശ്യം സംഘാടകർതീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഇതിനായി മെട്രൊപൊളിറ്റൻ പൊലീസിൽ നിന്നും അവസാന അംഗീകാരം ലഭിക്കുന്നതിനാണ് സംഘാടകർ കാത്തിരിക്കുന്നത്. പൊലീസ് ഇതിനായി തിങ്കളാഴ്ച അനുവാദം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ട്രംപിന്റെ സന്ദർശന വേളയിൽ പ്രതിഷേധിക്കാനായി ട്രംപ് രൂപത്തെ പറത്താൻ പൊലീസ് അനുവദിച്ചത് പോലെ ഇപ്രാവശ്യവും അനുവദിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നാണ് സ്റ്റോപ്പ് ട്രംപ് കോലിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ദി ട്രംപ് ബേബി ടീം പ്രതികരിച്ചിരിക്കുന്നത്.

ട്രംപ് ബ്ലിംപ് പറത്തുന്നതിനായി ഗ്രേറ്റർ ലണ്ടൻ അഥോറിറ്റി തങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ടെന്നാണ് ട്രംപബ് ബ്ലിംപ് ബേബിസിറ്റർമാരിലൊരാളായ അന്ന വിക്കർസ്റ്റാഫ് പ്രതികരിച്ചിരിക്കുന്നത്. ബ്ലിംപ് പറത്തുന്നതിന് സംഘാകർ സമർപ്പിച്ച അപേക്ഷ സൂക്ഷ്മതയോടെ നിരീക്ഷിച്ചതിന് ശേഷമാണ് ഇതിന് അനുവാദമേകിയിരിക്കുന്നതെന്നാണ് ഗ്രേറ്റർ ലണ്ടൻ അഥോറിറ്റിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ യുകെ സന്ദർശനത്തിനിടയിൽ ട്രംപ് ബക്കിങ്ഹാം പാലസിൽ വച്ച് രാജ്ഞിക്കൊപ്പം ലഞ്ച് കഴിക്കുകയും പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP