Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടൻ ഇൽഫഡിൽ മൂന്നുപേരെ കുത്തിക്കൊന്നശേഷം അജ്ഞാതൻ മുങ്ങി; കൊലയാളിയെ കണ്ടെത്താൻ അരിച്ചുപെറുക്കി പൊലീസ്; പുതുവർഷം മഹാനഗരത്തിൽ ആരും സുരക്ഷിതരല്ല

ലണ്ടൻ ഇൽഫഡിൽ മൂന്നുപേരെ കുത്തിക്കൊന്നശേഷം അജ്ഞാതൻ മുങ്ങി; കൊലയാളിയെ കണ്ടെത്താൻ അരിച്ചുപെറുക്കി പൊലീസ്; പുതുവർഷം മഹാനഗരത്തിൽ ആരും സുരക്ഷിതരല്ല

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ലണ്ടനിൽ കഴിഞ്ഞരാത്രി കത്തിക്കുത്തേറ്റ് മരിച്ചത് മൂന്നുപേർ. ഈസ്റ്റ് ലണ്ടനിലെ ഇൽഫഡിലുള്ള സെവൻ കിങ്്‌സിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്നുപേർ കുത്തേറ്റ് മരിച്ചത്. ഇരുപതിനും മുപ്പതിനും മധ്യേ പ്രായമുള്ളവരാണ് മൂന്നുപേരും. മഹാനഗരത്തെ ഭീതിയിലാഴ്‌ത്തിയ കൂട്ടക്കൊല നടത്തിയ കൊലയാളിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

സെവൻ കിങ്‌സ് സ്‌റ്റേഷന്റെ സ്‌റ്റെയർകേസിനുതാഴെ വച്ചാണ് ഇതിലൊരാൾ കുത്തേറ്റ് മരിച്ചത്. ഇയാൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊരാൾ റോഡരുകിലെ നടപ്പാതയിലാണ് കുത്തേറ്റുവീണത്. മൂന്നാമത്തെയാൾ എംസ്റ്റീഡ് റോഡിലും. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി. കഴുത്തിനാണ് ഇവർക്ക് കുത്തേറ്റിട്ടുള്ളത്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയില്ലെന്നും പൊലീസ് ചീഫ് സൂപ്രണ്ട് സ്റ്റീവ് ക്ലേമാൻ പറഞ്ഞു. ആരെയും ഇതുവരെയും അറസ്റ്റുചെയ്തിട്ടില്ല. സംഭവത്തിന് പിന്നിൽ ഒരാൾതന്നെയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന റെഡ്ബ്രിഡ്ജ് ബോറോയിൽ പൊലീസിന് കൂടുതൽ അധികാരങ്ങൾ ഇന്നുരാവിലെ വരെ നൽകിയിട്ടുണ്ടെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. ലണ്ടൻകാരെ അപ്പാടെ ഭീതിയിലാഴ്‌ത്തുന്നതാണ് ഈ സംഭവങ്ങളെന്ന് മേയർ സ്ഥാനത്തേക്ക് കൺസർവേറ്റീവ് പാർട്ടിക്കായി മത്സരിക്കാനൊരുങ്ങുന്ന ഷോൺ ബെയ്‌ലി പറഞ്ഞു. തെരുവുകളുടെ നിയന്ത്രണം മേയർക്ക് നഷ്ടമായതിന്റെ തെളിവാണ് ഈ കൊലപാതകങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെസ്റ്റ് ലണ്ടനിലെ ഹൂൺസ്‌ലോ സ്‌റ്റേഷനിലും ഇന്നലെ കത്തിക്കുത്തുണ്ടായി. മുപ്പതുകാരനായ യുവാവാണ് സ്റ്റേഷനിൽവെച്ച് കുത്തേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ആഷ്ഫഡ് സറേയ്ക്കും ഹൂൺസ്‌ലോയ്ക്കും മധ്യ ട്രെയിനിൽവച്ചാണ് ഇയാൾക്ക് കുത്തേറ്റതെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനും സ്ത്രീയും പൊലീസ് കസ്റ്റഡിയിലുണ്ട്.

ലണ്ടൻ നഗരത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം 90 പേരാണ് ലണ്ടനിൽ മാത്രം കുത്തേറ്റുമരിച്ചത്. നഗര ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ ആക്രമണങ്ങൾക്കിരയായ വർഷമായിരുന്നു കടന്നുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP