Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സന്ദർശകരുടെ കളിയാക്കലുകളിൽ രോഷം പൂണ്ട ഗറില്ല ലണ്ടൻ മൃഗശാലയുടെ ചില്ലുഗ്ലാസുകൾ അടിച്ച് പൊട്ടിച്ച് പുറത്ത് ചാടി; ഹെലികോപ്റ്ററുകളും സായുധപൊലീസും ഇറങ്ങി കീഴടക്കിയത് ഒന്നര മണിക്കൂർ കൊണ്ട്; ഇന്നലെ ലണ്ടൻ സാക്ഷ്യം വഹിച്ചത് ജുറാസിക് പാർക്കിലെ കാഴ്ചകൾ

സന്ദർശകരുടെ കളിയാക്കലുകളിൽ രോഷം പൂണ്ട ഗറില്ല ലണ്ടൻ മൃഗശാലയുടെ ചില്ലുഗ്ലാസുകൾ അടിച്ച് പൊട്ടിച്ച് പുറത്ത് ചാടി; ഹെലികോപ്റ്ററുകളും സായുധപൊലീസും ഇറങ്ങി കീഴടക്കിയത് ഒന്നര മണിക്കൂർ കൊണ്ട്; ഇന്നലെ ലണ്ടൻ സാക്ഷ്യം വഹിച്ചത് ജുറാസിക് പാർക്കിലെ കാഴ്ചകൾ

ലണ്ടൻ: ലണ്ടൻ മൃഗശാലയിലെ 18 വയസുള്ള ആൺ ഗറില്ലയായ കുംബുക ചില്ല്ഗ്ലാസ് പൊട്ടിച്ച് പുറത്ത് ചാടി. തുടർന്ന് ഒന്നര മണിക്കൂറെടുത്ത് നടത്തിയ തീവ്രശ്രമത്തിലൂടെ സായുധ പൊലീസ് ഗറില്ലയെ കീഴടക്കുകയും ചെയ്തു. അന്തസ്സിലും പ്രൗഢിയിലും ഗൗരവത്തിലുമിരിക്കുന്ന തന്നെ കാണാൻ വന്നവർ ചില്ല് കൂടിന് പുറത്ത് നിന്നും കളിയാക്കിയതിനെ തുടർന്ന് രോഷ മടക്കാനാവാതെ ഗറില്ല മൃഗശാലയുടെ ചില്ല് ഗ്ലാസുകൾ അടിച്ച് പൊട്ടിച്ച് പുറത്ത് ചാടുകയായിരുന്നു വെന്നാണ് റിപ്പോർട്ട്. ഹെലികോപ്റ്ററുകൾ വരെയുള്ള ആധുനിക മാർഗങ്ങൾ ഉപയോഗിച്ചായിരുന്നു പൊലീസ് ഗറില്ലയെ പിടികൂടാനിറങ്ങിത്തിരിച്ചത്. ഇതിനെ തുടർന്ന് ജുറാസിക് പാർക്കിലേതിന് സമാനമായ സംഭ്രമനജനകമായ കാഴ്ചകൾക്കായിരുന്നു ലണ്ടൻ ഇന്നലെ സാക്ഷ്യം വഹിച്ചിരുന്നത്.

ചില്ല്ഗ്ലാസ് പുറത്തിറങ്ങിയ ഗറില്ല തീർത്തും സ്വതന്ത്രനായി നോർത്ത് ലണ്ടനിലെ കാഴ്ചകൾ കണ്ട് 90 മിനുറ്റോളം കറങ്ങി നടന്നത് തദ്ദേശവാസികളിലും അധികൃതരിലും കനത്ത ആശങ്കയാണ് ജനിപ്പിച്ചിരുന്നത്. ഗറില്ലയെ കളിയാക്കരുതെന്ന് കാഴ്ചക്കാരോട് പലരും മുന്നറിയിപ്പേകിയിരുന്നു വെങ്കിലും അത് അവഗണിച്ചതിനെ തുടർന്നാണ് ഏഴടിയോളം ഉയരമുള്ള ഗറില്ല പ്രകോപിതനായി ഇന്നലെ ഉച്ചയ്ക്ക് ശേഷം കൂട് തകർത്ത് പുറത്തിറങ്ങിപ്പോയതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു.ചില കാണികൾ ഗറില്ലയുടെ നേരെ ശബ്ദമുയർത്തുകയും അതിനെ ലക്ഷ്യം വച്ച് ചീമുട്ടയെറിയുകയും ചെയ്തതാണ് മൃഗത്തെ കോപാകുലനാക്കിയത്. തുടർന്ന് സായുധ പൊലീസും ഹെലികോപ്റ്ററുകളും ഗറില്ലയെ തെരഞ്ഞ് കണ്ടുപിടിക്കാൻ കുതിച്ചെത്തുകയായിരുന്നു. ആവശ്യമെങ്കിൽ പ്രയോഗിക്കാൻ ഓഫീസർമാർ സെമി ഓട്ടോമാറ്റിക്ക് ഗണ്ണുകളും കൈയിൽ കരുതിയിരുന്നു. ഇതിനിടെ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു.

ഗറില്ല പുറത്തിറങ്ങിയത് കണക്കിലെടുത്ത് മൃഗശാല സന്ദർശിച്ചിരുന്നവരെ ചില സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പൂട്ടി ഭദ്രമാക്കുകയും ചെയ്തിരുന്നു. നിരവധി പേർ തങ്ങൾ ഇത്തരത്തിൽ ബന്ധനത്തിലായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. കഠിനായ ശ്രമത്തിനൊടുവിൽ പൊലീസും മൃഗശാലാ ജീവനക്കാരും ചേർന്ന് കുംബുകയെ പിടികൂടി വീണ്ടും മൃഗശാലയിൽ അടയ്ക്കുകയായിരുന്നു. മൃഗശാല ഇന്ന് പതിവുപോലെ തുറക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലത്തെ സംഭവം ആർക്കും അപകടമുണ്ടാകാത്ത രീതിയിൽ പരിഹരിച്ചുവെങ്കിലും മൃഗശാലയിൽ ഗറില്ലയെ പാർപ്പിച്ചിരിക്കുന്ന സംവിധാനത്തിന്റെ ഉറപ്പിനെയും സുരക്ഷയെയും ചൊല്ലിയുള്ള ആശങ്ക ഉയർന്ന് വന്നിട്ടുണ്ട്. ഏത് സമയവും ഗറില്ലയ്ക്ക് അനായാസം തകർത്ത് പുറത്തിറങ്ങാൻ സാധിക്കുന്ന സുരക്ഷയേ ഇവിടെയുള്ളുവെന്നത് ഇവിടുത്തുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.

ഗറില്ലയെ പാർപ്പിച്ചിരിക്കുന്ന ഇടത്തിലെ ഗ്ലാസിന് പൊട്ടലുണ്ടെന്ന കാര്യം ആഴ്ചകൾക്ക് മുമ്പ് തന്നെ സന്ദർശകർ മുന്നറിയിപ്പേകിയിരുന്നുവെങ്കിലും അധികൃതർ അത് അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചില്ലെന്ന ആരോപണവും ശക്തമാണ്. ഈ സംഭവത്തെ തുടർന്ന് ഈ മൃഗശാലയിൽ മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന സംവിധാനത്തിന്റെ സുരക്ഷയെക്കുറിച്ച് കനത്ത ആശങ്കയാണുയരുന്നതെന്നും അതിനാൽ ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ബോൺ ഫ്രീ ഫൗണ്ടഷൻ ചാരിറ്റിയിലെ അനിമൽ വെൽഫെയർ ആൻഡ് കെയർ അസോസിയേറ്റ് ഡയറക്ടറായ ക്രിസ് ഡ്രാപർ രംഗത്തെത്തിയിട്ടുണ്ട്. ഗറില്ല കൂട് തകർത്ത് പുറത്തിറങ്ങുന്ന സംഭ്രമജനകമായ വീഡിയോ ആ സമയത്ത് അവിടം സന്ദർശിച്ചിരുന്ന വെറ്ററിനറി വിദ്യാർത്ഥിയായ ചോലോയ് ഹുഗ്സ് പുറത്ത് വിട്ടിട്ടുണ്ട്. തങ്ങൾ കുറേ നേരം ആ ഗറില്ലയെ നോക്കി നിൽക്കുകയായിരുന്നു വെന്നും ആളുകളുടെ കളിയാക്കലിൽ ഗറില്ല അസ്വസ്ഥനായിരുന്നു വെന്നും ഹുഗ്സ് പറയുന്നു. സന്ദർശകരോട് ശാന്തരായിരിക്കാൻ മൃഗശാല ജീവനക്കാർ ആവശ്യപ്പെട്ടിരുന്നില്ലെന്നും അവർ ഗറില്ലയെ ശല്യം ചെയ്യുന്നത് തുടർന്നതിനാലാണ് അത് കൂട് തകർത്ത് പുറത്തിറങ്ങിയതെന്നും ഹുഗ്സ് വെളിപ്പെടുത്തുന്നു.

ഗറില്ല പുറത്തിറങ്ങിയെന്നും മൃഗശാലാ ജീവനക്കാർ ഉടനെയെത്തണമെന്നുമുള്ള മുന്നറിയിപ്പ് വൈകീട്ട് 5.30ഓടെയാണ് ലൗഡ് സ്പീക്കറിലൂടെ മുഴങ്ങിയിരുന്നത്. തുടർന്ന് മൃഗശാലാ ജീവനക്കാർ പരിഭ്രാന്തിയോടെ പരക്കം പായുന്നതും കാണാമായിരുന്നു.തുടർന്ന് ഗറില്ലയെ കണ്ടു കൊണ്ടിരുന്ന നിരവധി പേരുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ സമീപത്ത് പക്ഷികളെ പാർപ്പിച്ചിരുന്ന അടച്ചുറപ്പുള്ള സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഗറില്ലയെ കണ്ടെത്തി കീഴടക്കുന്നത് വരെ ഇവർ അരമണിക്കൂറോളം ഇവിടെ കുടുങ്ങിപ്പോവുകയും ചെയ്തു.കടുത്ത വംശനാശം നേരിടുന്ന വിഭാഗത്തിൽ പെട്ട കുംബുക ഗറില്ലയെ ലണ്ടൻ മൃഗശാലയിൽ എത്തിക്കുമ്പോൾ ഇവിടെയുള്ള ഇത്തരം വിഭാഗത്തിൽ പെട്ട ജീവികളുടെ കൂട്ടത്തിലേക്ക് ഇതൊരു മുതൽക്കൂട്ടാവുകയായിരുന്നു. നിത്യനേയെന്നോണം നിരവധി പേർക്ക് കൗതുകമേകുന്ന കാഴ്ചയാണീ ഗറില്ലയേകി വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP