Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

80 വയസ്സു വരെ ഒരിഴ പോലും നരക്കാതെ ഇടതൂർന്ന മുടിയുമായി ജീവിക്കുന്ന സുന്ദരികൾ; ഓരോ സ്ത്രീയുടേയും മുടിയുടെ നീളം 1.7 മീറ്റർ; തലയിൽ സ്‌കാർഫ് കെട്ടി കുറച്ച് മുടിയുമായി നടക്കുന്നത് വരനെ തേടുന്നവർ; പ്രത്യേകം ബൺ പോലെ കെട്ടിയാൽ കുട്ടികളുണ്ടെന്നർത്ഥം; രണ്ടായി പിന്നിയിട്ടാൽ കുട്ടികളില്ല; മുടിയുടെ രഹസ്യം കേട്ടാൽ ഞെട്ടും; ലോകത്തിലെ ആദ്യ നീളൻ മുടിക്കാരുടെ ഗ്രാമം' സന്ദർശിക്കാനെത്തുന്നത് ആയിരങ്ങൾ

80 വയസ്സു വരെ ഒരിഴ പോലും നരക്കാതെ ഇടതൂർന്ന മുടിയുമായി ജീവിക്കുന്ന സുന്ദരികൾ; ഓരോ സ്ത്രീയുടേയും മുടിയുടെ നീളം 1.7 മീറ്റർ; തലയിൽ സ്‌കാർഫ് കെട്ടി കുറച്ച് മുടിയുമായി നടക്കുന്നത് വരനെ തേടുന്നവർ; പ്രത്യേകം ബൺ പോലെ കെട്ടിയാൽ കുട്ടികളുണ്ടെന്നർത്ഥം; രണ്ടായി പിന്നിയിട്ടാൽ കുട്ടികളില്ല; മുടിയുടെ രഹസ്യം കേട്ടാൽ ഞെട്ടും; ലോകത്തിലെ ആദ്യ നീളൻ മുടിക്കാരുടെ ഗ്രാമം' സന്ദർശിക്കാനെത്തുന്നത് ആയിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ലോങ്ങ്‌ഷെങ്: 'ലോകത്തിലെ ആദ്യ നീളൻ മുടിക്കാരുടെ ഗ്രാമം' എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. ഇന്ത്യയിലല്ല അങ്ങ് ചൈനയിൽ. ചുവന്ന വർഗ്ഗക്കാരായ യാവോ ഗോത്രം വസിക്കുന്ന ഹുവാൻഗ്ലുവോ എന്ന ഗ്രാമമാണ് ഇത്. നീളൻ മുടി വളരെ പവിത്രമായാണ് ഇവർ പരിചരിക്കുന്നത്. ഇവരെ സംബന്ധിച്ചിടത്തോളം ആയുസ്സിന്റെയും സമ്പൽസമൃദ്ധിയുടെയും അടയാളമാണ് അവർക്ക് മുടി. അത് പോലെ തന്നെയാണ് അവർ മുടി പരിചരിക്കുന്നതും. അതിലുപരി ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം 80 വയസ്സു വരെ ഒരിഴ പോലും നരക്കാതെ ഇടതൂർന്ന മുടിയുമായി ജീവിക്കുന്ന സുന്ദരികളാണ് ഇവിടെയുള്ളത്. അതും യാതൊരുവിധ കൃത്രിമ മാർഗ്ഗങ്ങളും ഉപയോഗിക്കാതെ തികച്ചും പ്രകൃതിദത്തമായി. മുടി പരിചരിക്കാൻ സലൂണുകൾ തോറും കയറി ഇറങ്ങുന്നവർ ഇവരെക്കണ്ട് അത്ഭുതപ്പെടും.

ആയിരം വർഷത്തെ പഴക്കമുള്ള ജനതയാണ് യാവോ ഗോത്രം. ഇവിടത്തെ ഓരോ സ്ത്രീക്കും ശരാശരി 1.7 മീറ്റർ നീളമുള്ള മുടിയുണ്ടെന്നാണ് കണക്ക്. മുടിയെന്നത് സമൂഹത്തിൽ ഓരോ സ്ത്രീകളുടെയും സ്ഥാനം നിർണ്ണയിക്കുന്ന ഘടകം കൂടിയാണ് ഇവർക്ക്. മുടിയുടെ സ്‌റ്റൈൽ നോക്കിയാൽ ഓരോ സ്ത്രീയുടെയും വൈവാഹിക ജീവിതത്തെക്കുറിച്ച് അറിയാൻ സാധിക്കും. യാവോ ഗോത്രത്തിലെ സ്ത്രീകൾ പ്രായപൂർത്തിയായ ശേഷം ജീവിതത്തിൽ ഒരിക്കൽ മാത്രമേ മുടി മുറിക്കൂ. 18 വയസാകുമ്പോൾ ആണ് അത്. അതും വളരെ കുറച്ച് മാത്രം. ഈ മുടി പെൺകുട്ടിയുടെ മുത്തശ്ശി സൂക്ഷിച്ചു വയ്ക്കും. തലയിൽ സ്‌കാർഫ് കെട്ടി അധികം നീളമില്ലാത്ത മുടിയുമായി നടക്കുന്ന പെൺകുട്ടികൾ വരനെ തേടുന്നവരാണ്. വിവാഹം നടക്കുന്ന സമയത്ത് ഈ മുടി വരന് സമ്മാനമായി നൽകും.

കുട്ടികളുള്ള സ്ത്രീകൾ നെറ്റിക്ക് മുകളിലായി മുടി പ്രത്യേകം ബൺ പോലെയാണ് കെട്ടി വയ്ക്കുന്നത്. മുടി വെറുതേ രണ്ടായി പിന്നിയിട്ടിരിക്കുന്ന സ്ത്രീകൾക്ക് കുഞ്ഞുങ്ങളില്ല എന്നാണ് അർത്ഥം. ഇവരുടെ തലയിൽ നിന്ന് കൊഴിയുന്ന ഒരു മുടി പോലും സാധാരണയായി കളയാറില്ല. അത് സൂക്ഷിച്ചു വച്ച് ജീവിതാവസാനം വരെ കേശാലങ്കാരത്തിനായി ഉപയോഗിക്കുകയാണ് ഇവരുടെ പതിവ്. കഞ്ഞിവെള്ളമാണ് ഇവരുടെ മുടിയുടെ രഹസ്യം. ചോറുണ്ടാക്കിയ ശേഷം ഊറ്റിക്കളയുന്ന വെള്ളം ഇവർ കളയാറില്ല. ഒന്നോ രണ്ടോ ദിവസം സൂക്ഷിച്ചു വച്ച ശേഷം ആവശ്യമായ എണ്ണകൾ ചേർത്ത് മുടിയിൽ തേക്കും. മുടിയുടെ വളർച്ചക്കും ആരോഗ്യത്തിനുമായി വേണ്ട കെരാറ്റിൻ, പ്രോട്ടീനുകൾ എന്നിവയുടെ ഉൽപ്പാദനത്തിനു സഹായിക്കുന്ന 8 തരം അമിനോ ആസിഡുകൾ കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ മുടിയിഴകൾ ബലപ്പെടുത്തുന്ന വിറ്റാമിൻ ബി, മുടിക്ക് മിനുസം നൽകുന്ന വിറ്റാമിൻ സി, തിളക്കം നൽകുന്ന വിറ്റാമിൻ ഇ, മുടി കൊഴിച്ചിൽ തടയുന്ന വിറ്റാമിൻ സി എന്നിവയും കഞ്ഞിവെള്ളത്തിലുണ്ട്. മുടിയിൽ താരൻ മുതലായവ വളരാതെ തടയാനും കഞ്ഞി വെള്ളത്തിനു കഴിവുണ്ട്.

പ്രതിശ്രുത വരനോ ഭർത്താവിനോ മാത്രമേ 1987 വരെ ഒരു യാവോ യുവതിയുടെ മുടി കാണാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. അബദ്ധത്തിലെങ്ങാനും കണ്ട് പോയാൽ മൂന്നു വർഷം ആ സ്ത്രീയുടെ ഭർത്താവായി കഴിയണം എന്നാണ് ശിക്ഷ. പക്ഷേ ഇപ്പോൾ സ്ഥിതി മാറി. മുടിയെപ്പറ്റി കേട്ടറിഞ്ഞതിനെ തുടർന്ന് നിരവധി പേരാണ് ഇവിടെ എത്തുന്നത് ഇവരെ കാണാനായിട്ട്. ഇതിപ്പോൾ ഒരു വരുമാന മാർഗമായി മാറി. എല്ലാ വർഷവും മാർച്ച് മൂന്നിന് ഇവിടെ മുടിയുത്സവം നടക്കുന്നു. നദീതീരങ്ങളിൽ നീളൻ മുടി വിടർത്തിയിട്ട് കോതി നടക്കുന്ന സുന്ദരികളെ ഈ സമയത്ത് ഇവിടെയെങ്ങും കാണാം. എല്ലാ സ്ത്രീകളുടെ കാതിലും വട്ടത്തിലുള്ള വലിയ വെള്ളിക്കമ്മലുകൾ കാണാം.

ജൂൺ മാസത്തിൽ ഇവരുടെ വാർഷിക ഓർത്തഡോക്‌സ് റെഡ് ക്ലോത്തെ ഫെസ്റ്റിവൽ സമയമാണ്. ഇവിടത്തെ വാലൻന്റൈൻസ് ഡേ എന്നൊക്കെ പറയാവുന്ന ഈ സമയത്ത് പെൺകുട്ടികൾ തങ്ങൾ ഉണ്ടാക്കിയ മികച്ച വസ്തുക്കൾ വിപണിയിൽ പ്രദർശിപ്പിക്കുന്നു. ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങി ഓരോ പെൺകുട്ടിയും തങ്ങളുടെ ഭാവി ഭർത്താവിനെ തേടുന്ന സമയവും ഇതാണ്. ചൈനയിലെ ലോങ്ങ്ജി പ്രദേശത്താണ് യാവോകളുടെ ഹുവാൻഗ്ലുവോ ഗ്രാമം സ്ഥിതിചെയ്യുന്നത്. നൂറിൽത്താഴെ കുടുംബങ്ങൾ മാത്രമേ ഇവിടെയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP