Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയസ്സ് 57 കഴിഞ്ഞത് മഡോണ അറിഞ്ഞില്ലേ...? ശരീരം പ്രദർശിപ്പിച്ച് കൊച്ചു പയ്യന്മാരുമായി പ്രണയിച്ച് പോപ് സ്റ്റാർ വീണ്ടും സ്റ്റേജിൽ

വയസ്സ് 57 കഴിഞ്ഞത് മഡോണ അറിഞ്ഞില്ലേ...? ശരീരം പ്രദർശിപ്പിച്ച് കൊച്ചു പയ്യന്മാരുമായി പ്രണയിച്ച് പോപ് സ്റ്റാർ വീണ്ടും സ്റ്റേജിൽ

ശാബ്ദങ്ങളായി തീപാറുന്ന പ്രകടനത്തിലൂടെ ലോകമാകമാനമുള്ള ലക്ഷക്കണക്കിന് ആരാധകരെ കോരിത്തരിപ്പിച്ച് കൊണ്ടിരിക്കുകയാണ് ചൂടൻ പോപ്പ് സ്റ്റാറായ മഡോണ. വശ്യമായ ചിരിയും ഉടവ് തട്ടാത്ത ശരീരത്തിന്റെ മാദകചലനങ്ങളും കാണുമ്പോൾ മഡോണയ്ക്കിന്നും 17 വയസാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല. എന്നാൽ തനിക്ക് 57 വയസ്സ് കഴിഞ്ഞത് മഡോണ പോലും അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. ശരീരം പ്രദർശിപ്പിച്ച് കൊച്ചു പയ്യന്മാരുമായി പ്രണയിച്ച് പോപ് സ്റ്റാർ വീണ്ടും സ്റ്റേജിൽ നിറഞ്ഞാടുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്റെ ആദ്യ ഷോകൾ നടത്തിയ അതേ പ്രസരിപ്പോടെയും ചടുലതയോടെയുമാണ് മഡോണ ബുധനാഴ്ച തന്റെ റിബർ ഹേർട്ട് ടൂറും തുടങ്ങിയിരിക്കുന്നത്. പതിവ് തന്റെ ഷോകളിലുള്ളത് പോലെ ചൂടൻ പ്രദർശനങ്ങളും സാഹസികമായ നൃത്തങ്ങളും ഈ ഷോയിലുമുണ്ട്.

ഈ ഷോയിലെ ഒരു സെഗ്മെന്റിൽ മഡോണ ചെറുപ്പക്കാരുമായി ഇഴുകിച്ചേർന്ന് നൃത്തമാടുന്നുമുണ്ട്.ഡിജെ ഡിപ്ലോയുമായി വളരെ മുട്ടിയുരുമ്മിയാണ് മഡോണ ഗാനത്തിനിടയിൽ പ്രത്യക്ഷപ്പെടുന്നത്. 36 വയസുള്ള ഡിജെ ഡിപ്ലോ ഷോയ്ക്കിടെ മഡോണയ്ക്ക് മുന്നിൽ വളഞ്ഞ് നിൽക്കുന്നുണ്ട്. ഷോയ്ക്കിടെ മഡോണ പരിധി ലംഘിക്കുന്ന സംഭാഷണങ്ങളിലും ചലനങ്ങളിലുമാണ് ഏർപ്പെടുന്നത്.1920കളിലെ വസ്ത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രധാരണമാണ് മഡോണ ഈ ഷോയ്ക്കായി നിർവഹിച്ചിരിക്കുന്നത്. സെക്യൂൻഡ് ഡ്രസും ഫിഷ്‌നെറ്റ് ടൈറ്റ്‌സുകളുമാണിവർ ധരിച്ചിരിക്കുന്നത്. ഷോയ്ക്കിടെ കാലുകൾ വായുവിലേക്കുയർത്തുമ്പോൾ അത്യധികമായ ഗ്ലാമർ പ്രദർശനമാണ് മഡോണ നിർവഹിക്കുന്നത്.

ബ്രിട്ടീഷ് അവാർഡ്‌സ് പെർഫോമൻസിനിടെ ഈ വർഷം ആദ്യം ധരിച്ച വസ്ത്രത്തിലും മഡോണ പ്രത്യക്ഷപ്പെടുന്നുണ്ട്. ബുധനാഴ്ച കാനഡയിലെ മോൺട്‌റിയലിൽ ആരംഭിച്ച റിബൽ ഹേർട്ട് ടൂറിന്റെ ആദ്യ രാത്രിയിൽ സ്പാനിഷ് സ്‌റ്റൈൽ ഗെറ്റപ്പിലും മഡോണ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഷോയ്ക്കിടെ എട്ട് വ്യത്യസ്തമായ ലുക്കിൽ മഡോണ വേദിയിൽ വരുന്നുണ്ട്. റെഡ് ആൻഡ് ബ്ലാക്ക് ബുൾഫൈറ്റർ ട്രാജെ ഡി ലൂസെസ് കോസ്റ്റിയൂം അതിലൊന്നാണ്. സ്പാനിഷ് ടൈലേർസായ സരഗോസയാണിത് ഡിസൈൻ ചെയ്തിരിക്കുന്നത്.തന്റെ പത്താമത്തെ ലോക ടൂറായ ഈ ഷോ യഥാർത്ഥത്തിൽ ഓഗസ്റ്റ് 29ന് മിയാമിയിൽ നിന്നായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്.

എന്നാൽ ആദ്യത്തെ അഞ്ച് തിയതികൾ സംഘാടകരുടെ അസൗകര്യം കാരണം നീട്ടി വയ്ക്കുകയായിരുന്നു. തന്റെ ഈ ഷോ പെർഫെക്ടാണെന്ന് തന്റെ ആരാധകർക്കറിയാമെന്നാണ് ഒരു പ്രസ്താവനയിലൂടെ മഡോണ വ്യക്തമാക്കിയിരിക്കുന്നത്. അവരെ തൃപ്തി പ്പെടുത്തുന്ന എല്ലാ ഘടകങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും മഡോണ പറയുന്നു. പരിപാടി മാറ്റി വച്ചത് മൂലം ആരാധകർക്കുണ്ടായ അസൗകര്യത്തിന് മഡോണ ക്ഷമ ചോദിക്കുകയുമുണ്ടായിരുന്നു. മോൺട്‌റിയിലിലെ രണ്ടു ദിവസത്തെ പ്രകടനത്തിന് ശേഷം മഡോണയും സംഘവും വാഷിങ്ടൺ ഡിസി, ന്യൂയോർക്ക്, ലാസ് വേഗസ്സ്, ബെർലിൻ, ബാർസലോണ, ലണ്ടൻ, ഫിലിപ്പിൻസ് എന്നിവിടങ്ങളിൽ സഞ്ചരിച്ച് അവസാനം അടുത്ത വർഷം മാർച്ച് 27ന് ഓസ്‌ട്രേലിയയിൽ ടൂർ അവസാനിപ്പിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP