Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാചകന്റെ കഥ പറയുന്ന സിനിമ റിലീസ് ഉടൻ; ഇറാൻ പരമോന്നത നേതാവിന്റെ പിന്തുണയുള്ള ചിത്രത്തിനെതിരെ പടയൊരുക്കം

പ്രവാചകന്റെ കഥ പറയുന്ന സിനിമ റിലീസ് ഉടൻ; ഇറാൻ പരമോന്നത നേതാവിന്റെ പിന്തുണയുള്ള ചിത്രത്തിനെതിരെ പടയൊരുക്കം

ളർ ഓഫ് പാരഡൈസ്, ചിൽഡ്രൻ ഓഫ് ഹെവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിൽ പോലും നിരവധി ആരാധകരുള്ള ഇറാനിയൻ സംവിധായകൻ മാജിദ് മജീദിയുടെ പ്രവാചകൻ മുഹമ്മദിനെ കുറിച്ചുള്ള പുതിയ ചിത്രം വിവാദത്തിൽ. അടുത്തു തന്നെ റിലീസ് ആകാനിരിക്കുന്ന 'മുഹമ്മദ്, മെസഞ്ചർ ഓഫ് ഗോഡ്' എന്ന സിനിമയിൽ മുഹമ്മദിന്റെ തലയുടെ പിൻവശം കാണിക്കുന്നുവെന്നാരോപിച്ചാണ് പുതിയ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. മുഹമ്മദാണ് കേന്ദ്രകഥാപാത്രമെങ്കിലും ചിത്രത്തിൽ മുഹമ്മദിന്റെ മുഖം കാണിക്കുന്നേയില്ല. മുഹമ്മദിന്റെ ജന്മനാടായ സൗദി അറേബ്യയിലെ പഴയ കാല മക്കയെ ഇറാനിയൻ വിദൂര ഗ്രാമമായ അല്ലഹയറിൽ പുനഃസൃഷ്ടിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വൻ തുക ചെലവിട്ട് നിർമ്മിക്കുന്ന ഈ ചിത്രമാണ് ഇറാനിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം. 30 ദശലക്ഷം ഡോളറാണ് ഈ സിനിമയ്ക്കായി മുടക്കിയിരിക്കുന്നതെന്ന് നിർമ്മാതാക്കളായ നൗർതബാൻ ഫിലിം ഇൻഡസ്ട്രി കമ്പനി പറയുന്നു.

പ്രവാചകൻ മുഹമ്മദിനെ ചിത്രീകരിക്കുന്നത് വിലക്കപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഇസ്ലാമിക പണ്ഡിതന്മാരും രംഗത്തെത്തിയിട്ടുണ്ട്. ഈജിപ്ത് ഇതിനകം തന്നെ ഈ സിനിമയുടെ റിലീസ് രാജ്യത്ത് വിലക്കി. പ്രവാചകന്റെ പവിത്രതയെ ഈ സിനിമ ഹനിക്കുന്നവെന്ന കാരണത്താലാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തുന്നതെന്ന് ഈജിപ്ത് വ്യക്തമാക്കുന്നു. അതിനിടെ മുഹമ്മദിന്റെ ജീവിതം പറയുന്ന പുതിയൊരു സിനിമ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഖത്തറും രംഗത്തെത്തിയിട്ടുണ്ട്. റിലീസിനു മുമ്പ് തന്നെ വിവാദമായ തന്റെ സിനിമയിൽ മുഹമ്മദിന്റെ ജീവിതം മതിപ്പുളവാക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് സംവിധായകൻ മജീദി പറയുന്നു. മുഹമ്മദിനെ കുറിച്ചുള്ള സിനിമ ആര് ഇറ്ക്കിയാലും സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇറാന്റെ പരമോന്നത നേതാവ് അയതൊല്ല അലി ഖർമീനിയുടെ പിന്തുണയും മജീദിക്ക് ലഭിച്ചിട്ടുണ്ട്. 2012ൽ സിനിമയുടെ സെറ്റിൽ ഇദ്ദേഹം നേരിട്ടെത്തുകയും ചെയ്തിരുന്നു. മൂന്ന് തവണ ഒാസ്‌കാർ നേടിയ ഇറ്റാലിയൻ ചായാഗ്രാഹകൻ സ്‌കോട്ട് ഇ ആൻഡേഴ്‌സൺ, മറ്റൊരു ഒസ്‌കർ ജേതാവായ സംഗീതജ്ഞൻ എ ആർ റഹ്മാൻ എന്നിവരേയും ഈ സിനിമയുടെ പിന്നണി പ്രവർത്തനങ്ങൾക്കായി മജീദി അണിനിരത്തിയിട്ടുണ്ട്. അറബിക്, പേർഷ്യൻ, ഇംഗ്ലീഷ് ഭാഷകളിൽ ലോകത്തൊട്ടാകെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഏതാനും മാസങ്ങൾക്കകം ഇറാനിൽ റിലീസ് ചെയ്യും. ഈ ചിത്രം വിജയിച്ചാൽ പ്രവാചകന്റെ യുവത്വ കാലവും പ്രാവചകനായ ശേഷമുള്ള ചരിത്രവും പറയുന്ന രണ്ടു തുടർ സിനിമകൾക്കു കൂടി ഇവർ പദ്ധതിയിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP