Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോബൽസമ്മാനം കൂടി കൈയിലായതോടെ മലാല യൂസഫ്‌സായിയുടെ രീതികളും സ്വഭാവങ്ങളും മാറിയോ? താലിബാനെതിരേ ചെറുത്തുനിന്ന പാക്കിസ്ഥാനി പെൺകുട്ടി ഓക്‌സ്ഫഡിൽ പഠിക്കാനെത്തിയത് ഹൈഹീലും ഇറുകിയ ജീൻസും ഇട്ട് തട്ടമിടാതെ; നിനക്ക് തട്ടമിട്ടുകൂടെ പെണ്ണേ എന്ന് ചോദിച്ച് അനേകം പേർ

നോബൽസമ്മാനം കൂടി കൈയിലായതോടെ മലാല യൂസഫ്‌സായിയുടെ രീതികളും സ്വഭാവങ്ങളും മാറിയോ? താലിബാനെതിരേ ചെറുത്തുനിന്ന പാക്കിസ്ഥാനി പെൺകുട്ടി ഓക്‌സ്ഫഡിൽ പഠിക്കാനെത്തിയത് ഹൈഹീലും ഇറുകിയ ജീൻസും ഇട്ട് തട്ടമിടാതെ; നിനക്ക് തട്ടമിട്ടുകൂടെ പെണ്ണേ എന്ന് ചോദിച്ച് അനേകം പേർ

പെൺകുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനുവേണ്ടി ശബ്ദമുയർത്തുകവഴി താലിബാന്റെ വെടിയുണ്ടകൾ ഏറ്റുവാങ്ങിയ പെൺകുട്ടിയാണ് മലാല യൂസഫ്‌സായി. ലോകമെങ്ങും ആവേശമായി മാറിയ ഈ പാക്കിസ്ഥാൻ പെൺകുട്ടിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതും അവളുടെ ചെറുത്തുനിൽപ്പിനുള്ള അംഗീകാരമായിരുന്നു. ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ മലാല, ഇപ്പോൾ ഓക്‌സ്ഫഡ് സർവകലാശാലയിലെ വിദ്യാർത്ഥിയാണ്.

എന്നാൽ, ്ഓക്‌സ്ഫഡിൽ പഠിക്കാനെത്തിയതോടെ, മലാലയുടെ രീതികൾ മാറിയെന്നാണ് ചിലർ കരുതുന്നത്. സാധാരണ ധരിക്കാറുള്ള സാൽവാർ കമ്മീസിനുപകരം, ജാക്കറ്റും ഇറുകിയ ജീൻസും ഹൈ ഹീൽ ബൂട്ടുകളും ധരിച്ചെത്തിയ മലാലയുടെ ചിത്രമാണ് ഇപ്പോൾ പാക്കിസ്ഥാൻ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. മലാലയെ ട്രോളുകൾകൊണ്ട് മൂടുകയാണ് പാക്കിസ്ഥാനിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളിലേറെയും.

ദുപ്പട്ട ശരിയാംവണ്ണം ധരിക്കാത്തതുകൊണ്ടാണ് വെടിയുണ്ട തലയിൽത്തന്നെ പതിച്ചതെന്നാണ് ചിലരുടെ കമന്റ്. ജീൻസും പാന്റും ധരിക്കുന്ന മലാല മുസ്ലിം തന്നെയാണോ എന്ന് മറ്റു ചിലർ ചോദിക്കുന്നു. നോബൽ സമ്മാനം കിട്ടുന്നതിനും ഓക്‌സ്ഫഡിൽ പ്രവേശനം ലഭിക്കുന്നതിനുള്ള കുറുക്കുവഴിയായിരുന്നു വിദ്യാഭ്യാസാവകാശത്തെക്കുറിച്ചുള്ള പ്രസംഗവും വെടിയേൽക്കലുമെന്ന് മറ്റു ചിലർ പരിഹസിക്കുന്നു.

അഞ്ചുവർഷം മുമ്പ് ബ്രിട്ടനിലെത്തിയ മലാല, ഒരിക്കൽ താൻ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഓക്‌സ്ഫഡിലെ ആദ്യ ആഴ്ചകൊണ്ടുതന്നെ പാക്കിസ്ഥാനിൽ കടുത്ത എതിർപ്പാണ് മലാലയ്ക്കുനേരെ ഉയർന്നിട്ടുള്ളത്. ഈ വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ലെന്ന് മലാലയെ വലിയൊരു വിഭാഗം ഉപദേശിക്കുന്നുമുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ മലാലയ്ക്ക് അവകാശമുണ്ടെന്ന് ബിബിസി അവതാരക അനിത ആനന്ദ് പറഞ്ഞു. വിമർശകരെ തൃപ്തിപ്പെടുത്താനായി പ്രത്യേകിച്ചെന്തെങ്കിലും മലാല ചെയ്യേണ്ടതില്ലെന്നും അനിത പറയുന്നു. പാക്കിസ്ഥാനിലെ സ്ത്രീകളുടെ മാതൃകയും വീരനായികയുമാണ് മലാലയെന്നും അവർ കൂട്ടിച്ചേർത്തു.

മലാല ബ്രിട്ടനിൽ ധരിക്കുന്ന വസ്ത്രത്തെച്ചൊല്ലിയുള്ള വിവാദത്തോട് വിയോജിപ്പുള്ളവരും പാക്കിസ്ഥാനിലുണ്ട്. മലാല ബ്രിട്ടനിൽ ധരിക്കുന്ന വസ്ത്രം പാക്കിസ്ഥാനിലും പലരും ഉപയോഗിക്കുന്നതാണെന്ന് അർസലാൻ അഹമ്മദ് ജറാൽ എന്ന പാക്കിസ്ഥാൻകാരൻ പറയുന്നു. മറ്റുള്ളവരെ അവരുടെ ജീവിതം നയിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മലാല തന്റെ ഓക്‌സ്ഫഡ് പ്രവേശനത്തെക്കുറിച്ച് നടത്തിയ ട്വീറ്റിൽ തന്റെ ജീവിതത്തിന്റെ മുന്നേറ്റം വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. അഞ്ചുവർഷം മുമ്പ് വിദ്യാഭ്യാസത്തിനുവേണ്ടി സംസാരിച്ച്‌പോഴാണ് തനിക്ക് വെടിയേറ്റത്. ഇന്ന് ഞാൻ ഓക്‌സ്ഫഡിലെത്തിയിരിക്കുന്നു. ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് ബിരുദത്തിനാണ് മലാല ചേർന്നത്. ഓക്‌സ്ഫഡിലെ പ്രശസ്തമായ ലേഡി മാർഗരറ്റ് ഹാൾ കോളേജിലാണ് പഠനം.

ഒരിക്കൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകുമെന്ന് സ്വപ്‌നം കാണുന്ന മലാലയുടെ ഈ കോളേജ് പ്രവേശനത്തിന് മറ്റൊരു യാദൃച്ഛികത കൂടിയുണ്ട്. പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയും ലേഡി മാർഗരറ്റ് ഹാളിലെ പൂർവവിദ്യാർത്ഥിയായിരുന്നു. 2007-ൽ റാവൽപിണ്ടിയിൽ ഒരു റാലിയിൽ സംസാരിച്ചുനിൽക്കെയാണ് ബേനസീർ വെടിയേറ്റ് മരിച്ചത്. അഞ്ചുവർഷത്തിനുശേഷം 2012 ഒക്ടോബർ ഒമ്പതിനാണ് മലാലയ്ക്ക് സ്വാത്തിൽവെച്ച് വെടിയേൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP