Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുബായിൽ ബസിൽ കുടുങ്ങിയ മലയാളിയായ ആറു വയസ്സുകാരൻ മരിച്ചത് അസഹ്യമായ ചൂടേറ്റ്; ഡ്രൈവർ ബസ് പൂട്ടി പുറത്തുപോയത് ഖുർ ആൻ പഠനത്തിനായി മദ്രസയിലെത്തിയ മുഹമ്മദ് ഫർഹാൻ ഫൈസൽ ബസിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതറിയാതെ; രാവിലെ എട്ടുമണിക്ക് മുമ്പ് പൂട്ടിയ ബസ് തുറന്ന് കുട്ടിയെ കണ്ടെടുത്തത് 11 മണിയോടെ

ദുബായിൽ ബസിൽ കുടുങ്ങിയ മലയാളിയായ ആറു വയസ്സുകാരൻ മരിച്ചത് അസഹ്യമായ ചൂടേറ്റ്; ഡ്രൈവർ ബസ് പൂട്ടി പുറത്തുപോയത്  ഖുർ ആൻ പഠനത്തിനായി മദ്രസയിലെത്തിയ മുഹമ്മദ് ഫർഹാൻ ഫൈസൽ ബസിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതറിയാതെ; രാവിലെ എട്ടുമണിക്ക് മുമ്പ് പൂട്ടിയ ബസ് തുറന്ന് കുട്ടിയെ കണ്ടെടുത്തത് 11 മണിയോടെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ബസിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥി മരിച്ചത് അസഹ്യമായ ചൂടേറ്റ്. തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാൻ ഫൈസലാ (6)ണ് മരിച്ചത്. അൽഖൂസ് അൽമനാർ ഇസ്ലാമിക് സെന്ററിലെ വിദ്യാർത്ഥിയാണ്. ഖുർ ആൻ പഠനത്തിനായി കഴിഞ്ഞദിവസം രാവിലെ എട്ടുമണിയോടെയാണ് ഫൈസൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുമായി ബസ് സെന്ററിലെത്തിയത്.

മറ്റു കുട്ടികളെല്ലാം ബസിൽ നിന്നിറങ്ങിയെങ്കിലും ഉറങ്ങിപ്പോയ മുഹമ്മദ് ഫർഹാൻ ഫൈസൽ സെന്ററിന് മുൻപിൽ നിർത്തിയിട്ട ബസിൽ ബാക്കിയാവുകയായിരുന്നു. ഇതറിയാതെ കണ്ടക്ടറും ഡ്രൈവറും ബസിന്റെ വാതിൽ പൂട്ടി ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകളോളം ബസിൽ കുടുങ്ങിയ വിദ്യാർത്ഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രാവിലെ എട്ടിന് മുമ്പാണ് ബസ് മദ്രസയിൽ എത്തിയത്. മണിക്കൂറുകൾക്ക് ശേഷം 11 മണിയോടെയാണ് കുട്ടിയെ ബസിൽ മരിച്ച നിലയിൽ കണ്ടത്.ഇത്തരം സംഭവങ്ങൾ ദുബായിയിൽ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഴുവൻ കുട്ടികളും ഇറങ്ങിയോ എന്ന് പരിശോധിക്കാതെ ബസ് ജീവനക്കാർ ബസ് പൂട്ടി ഇറങ്ങരുത് എന്ന് കർശന നിർദ്ദേശവും അവിടെ നിലനിൽക്കുന്നുണ്ട്

മൃതദേഹം പൊലീസ് ഫോറൻസിക് ലാബിലേയ്ക്ക് മാറ്റി. ജനറൽ അഥോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സിന് കീഴിലുള്ളതാണ് ദുബായിലെ ഖുർആൻ കേന്ദ്രങ്ങൾ. പൊലീസ് അന്വേഷണം ആരംഭിച്ചു. മലയാളികളുടെ മേൽനോട്ടത്തിലാണ് ഖുർആൻ സെന്റർ പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP