Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭാര്യയേയും അഞ്ചുവയസുള്ള കുഞ്ഞിനേയും തലയറുത്തുകൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; അരുംകൊല നടന്നത് ന്യൂയോർക്കിലെ മാൻഹട്ടനിൽ; നാളുകളായി തുടരുന്ന വിവാഹമോചനപ്രശ്‌നം കൊലപാതകത്തിൽ കലാശിച്ചതെന്ന് നിഗമനത്തിൽ പൊലീസ്

ഭാര്യയേയും അഞ്ചുവയസുള്ള കുഞ്ഞിനേയും തലയറുത്തുകൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; അരുംകൊല നടന്നത് ന്യൂയോർക്കിലെ മാൻഹട്ടനിൽ; നാളുകളായി തുടരുന്ന വിവാഹമോചനപ്രശ്‌നം കൊലപാതകത്തിൽ കലാശിച്ചതെന്ന് നിഗമനത്തിൽ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക് സിറ്റി: ഭാര്യയേയും മകളേയും അരുംകൊല ചെയ്ത ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മാൻഹട്ടനിലെ ഹാർലം സെക്ഷനിലാണ് സംഭവം. വെസ്റ്റ് 121 സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന യോനാഥൻ ടെഡ്‌ല (46) ജെനിഫർ ഷെച്റ്റ് (42) ഇവരുടെ അഞ്ചുവയസുകാരൻ മകൾ അബയനേഷ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയ ശേഷം യോന്നാഥൻ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നിഗമനം.

മൃതദേഹത്തിന്റെ പഴക്കവും മരിച്ചത് എന്നാണെന്നുൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. വിവാഹമോചനം സംബന്ധിച്ച പ്രശ്‌നങ്ങൾ തുടരുന്നതിനിടയിലാണ് അരും കൊല അരങ്ങേറിയത്. ടെഡ്‌ലയുടെ മൃതദേഹം കിടപ്പ് മുറിയിൽ നിന്നും ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്.

തൊട്ടടുത്ത റൂമിലായിട്ടാണ് മകളുടെ മൃതദേഹം ഞരമ്പ് ഛേദിച്ച നിലയിൽ കത്തിയത്. പൂർണമായും ശിരസ് ഛേദിച്ച നിലയിലായിരുന്നു ജെന്നിഫറിന്റെ മൃതദേഹം കണ്ടെത്തിയും. കട്ടിലിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് യോനാദൻ ടെഡ്‌ലയുടെ മൃതദേഹം കണ്ടെത്തിയതും.വിവാഹമോചന നടപടികൾ കോടതി പരിഗണിക്കാൻ മണിക്കൂറുകൾ ശേഷിക്കയാണ് കൊലപാതകം അരങ്ങേറിയതെന്ന് ബന്ധുക്കൾ പറയുന്നു.

എത്യോപിയയിൽ നിന്ന് ന്യൂയോർക്കിൽ കുടിയേറിയ ജെന്നിഫർം കോളംബിയ യൂണിവേഴ്‌സിറ്റിയിൽ ബിരുദ പഠനകാലയളവിലാണ് സുഹൃത്തുക്കളാകുന്നത്. കൊലംബിയയിലെ ഒരു ഐ.ടി കമ്പനിയിലെ ജീവനക്കാരനായിരുന്നു ജോനാഥൻ. പിന്നീട് ഇവർ വിവാഹിതരാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP