Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനസിൽ കൊണ്ടു നടന്ന പ്രണയം വെളിപ്പെടുത്തിയത് വെള്ളത്തിനടിയിൽ വച്ച്; മറുപടി കേൾക്കാൻ വെള്ളത്തിന് മുകളിൽ എത്താൻ കഴിയാതെ കാമുകൻ മുങ്ങിമരിച്ചു; പ്രണയാഭ്യർഥനയ്ക്ക് ആയിരം വട്ടം സമ്മതമായിരുന്നെന്ന് കാമുകി കെനീഷ്യാ; ദാരുണ സംഭവം ടാൻസാനിയായിൽ

മനസിൽ കൊണ്ടു നടന്ന പ്രണയം വെളിപ്പെടുത്തിയത് വെള്ളത്തിനടിയിൽ വച്ച്; മറുപടി കേൾക്കാൻ വെള്ളത്തിന് മുകളിൽ എത്താൻ കഴിയാതെ കാമുകൻ മുങ്ങിമരിച്ചു; പ്രണയാഭ്യർഥനയ്ക്ക് ആയിരം വട്ടം സമ്മതമായിരുന്നെന്ന് കാമുകി കെനീഷ്യാ; ദാരുണ സംഭവം ടാൻസാനിയായിൽ

മറുനാടൻ ഡെസ്‌ക്‌

ടാൻസാനിയ; മനസ്സിൽ കൊണ്ടു നടന്ന തീവ്ര പ്രണയം കൂട്ടുകാരിയോട് വെളിപ്പെടുത്താൻ സ്വീകരിച്ച് വഴി വില്ലനായി. പ്രണയം വെളിപ്പെടുത്തിയിട്ടും മറുപടി കേൾക്കാൻ നിൽക്കാതെ കാമുകൻ യാത്രയായി. സ്റ്റീവൻ വെബർ എന്ന യുവാവാണ് മരണപ്പെട്ടത്. കൂട്ടുകാരി കെനീഷ്യാ ആന്റോണ്യോയോടൊപ്പം പെമ്പാ അയലന്റിലെ അണ്ടർ വാട്ടർ റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു വെബർ.

തുറന്നു പറയാൻ വ്യത്യസ്തമായ ഒരു വഴി ആലോചിച്ച അയാൾ വെള്ളത്തിനടിയേക്ക് മുങ്ങാം കുഴിയിട്ടു. എന്നാൽ കൂട്ടുകാരിയുടെ മറുപടി കേൾക്കാൻ അയാൾക്ക് വെള്ളത്തിന് മുകളിലേക്ക് നീന്തിക്കയറാനായില്ല. ടാൻസാനിയയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.കഴിഞ്ഞ ദിവസം മുറിക്ക് പുറത്ത് വെള്ളത്തിലേക്ക് നീന്തിയിറങ്ങിയ വെബർ റിസോർട്ടിനുള്ളിലിരിക്കുന്ന കൂട്ടുകാരിയോട് ചില്ലുഗ്ലാസിലൂടെ ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് എഴുതിയ കടലാസ് കാണിക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യം കൂട്ടുകാരി തന്നെയാണ് ക്യാമറയിൽ പകർത്തിയത് സെപ്റ്റംബർ 20ാം തീയ്യതി ആണ് കെനീഷ്യാ ഈ ഫോട്ടോയും വീഡിയോയും തന്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുന്നത്.എന്നാൽ കുറച്ചു സമയം കഴിഞ്ഞ് വെബറുടെ മരണവാർത്തയും അവർ രേഖപ്പെടുത്തി.

വെബറിന്റെ പ്രണയാഭ്യർഥനയ്ക്ക് ആയിരം വട്ടം സമ്മതമായിരുന്ന തന്റെ മറുപടി കേൾക്കാൻ വെബറില്ല. എന്നാണ് അവർ എഴുതിയിരിക്കുന്നത്.വെള്ളത്തിനടിയൽ നിന്നും വെബറിന് അപകടം പറ്റിയതാണെന്നും എന്നാൽ തങ്ങൾ എത്തുമ്പോഴേക്കും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നെന്നും എന്നാണ് റിസോർട്ട് ഉടമകൾ ബി.ബി.സി യോട് പറഞ്ഞിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP