Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുഹൃത്തുമായി ഭാര്യ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ തെളിവായി കാട്ടി ! മക്കളുടേയും മാതാപിതാക്കളുടേയും മുന്നിലിട്ട് യുവതിയെ വെടിവച്ച് ഭർത്താവ്; അമ്മയെ കൊല്ലരുതെന്ന് മക്കൾ കാലുപിടിച്ച് പറഞ്ഞിട്ടും കേട്ടില്ല; ഫ്‌ളോറിഡയിൽ ന്യുഇയർ ആഘോഷിക്കാനെത്തിയ കുടുംബത്തെയൊട്ടാകെ വെടിവെച്ച യുവാവിന്റെ ക്രൂരതയിങ്ങനെ

സുഹൃത്തുമായി ഭാര്യ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ തെളിവായി കാട്ടി ! മക്കളുടേയും മാതാപിതാക്കളുടേയും മുന്നിലിട്ട് യുവതിയെ വെടിവച്ച് ഭർത്താവ്; അമ്മയെ കൊല്ലരുതെന്ന് മക്കൾ കാലുപിടിച്ച് പറഞ്ഞിട്ടും കേട്ടില്ല;  ഫ്‌ളോറിഡയിൽ ന്യുഇയർ ആഘോഷിക്കാനെത്തിയ കുടുംബത്തെയൊട്ടാകെ വെടിവെച്ച യുവാവിന്റെ ക്രൂരതയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഫ്ളോറിഡ: സുഹൃത്തുമായി തന്റെ ഭാര്യ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ തെളിവായി കാട്ടി യുവാവ് കുടുംബാംഗങ്ങളെ ഒന്നാകെ വെടിവച്ചിട്ടു. ഫ്‌ളോറിഡയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അമ്മയെ വെടിവക്കരുതെന്ന് മക്കൾ കേണപേക്ഷിച്ചിട്ടും യുവാവ് ചെവിക്കൊണ്ടില്ല. മാതാപിതാക്കളേയും ഭാര്യയേയും വെടിവച്ചിട്ട 39കാരൻ വില്യം ബ്രയാൻ ഇപ്പോൾ ക്രൂരതയുടെ പര്യായമായി മാറുകയാണ്. അഞ്ചു വയസ് മാത്രമുള്ള മക്കളുടെ മുന്നിലിട്ടാണ് ഭാര്യ മോണയെ വില്യം തോക്കിനിരയാക്കിയത്.

ന്യൂ ഈയർ ആഘോഷിക്കാനായി ഫ്ളോറിഡയിൽ എത്തിയതായിരുന്നു കുടുംബം. വില്യം ഇതിനിടയിൽ വീട്ടിൽ വെച്ചു ചിത്രീകരിച്ച ഒരു ടേപ്പ് വില്യം എല്ലാവരെയും കാണിക്കുകയായിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനൊപ്പമുള്ള ഭാര്യയുടെ വേഴ്ച ചിത്രീകരിച്ച ദൃശ്യമായിരുന്നു അത്. പിന്നീട് മക്കളുടെ സാന്നിദ്ധ്യത്തിൽ വഴക്കുണ്ടാക്കുകയും മോണയ്ക്ക് നേരെ 9 എംഎം സെമി ഓട്ടോമാറ്റിക് പിസ്റ്റൾ കൊണ്ടു വെടി വെയ്ക്കുകയുമായിരുന്നു.

പിതാവ് വെടി ഉതിർക്കുമ്പോൾ ഇരട്ടകളായ മകനും മകളും പിതാവിനെ കെട്ടിപ്പിടിച്ച് ചെയ്യരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും അയാളുടെ മനസ്സ് അലിഞ്ഞില്ല. തുടർന്ന് ഭാര്യയുടെ മാതാപിതാക്കൾക്കിട്ടും വെടിവെച്ചു. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നിലയിൽ മോണയേയും മാതാപിതാക്കളെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. വിവാഹജീവിതം തകരാറിലായതിനെ തുടർന്ന് നേരത്തേ മോണ ഭർത്താവിനെ വിട്ട് മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP