Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമുകന്മാർക്ക് നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തത് കണ്ടെത്തി; ഭാര്യയെ തെരുവിലൂടെ തുണിയഴിച്ച് നടത്തി ഭർത്താവിന്റെ പ്രതികാരം

കാമുകന്മാർക്ക് നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തത് കണ്ടെത്തി; ഭാര്യയെ തെരുവിലൂടെ തുണിയഴിച്ച് നടത്തി ഭർത്താവിന്റെ പ്രതികാരം

ങ്കാളി തന്നെ വഞ്ചിക്കുകയാണെന്ന് കണ്ടെത്തിയാൽ അത് ഭാര്യയ്ക്കായാലും ഭർത്താവിനായാലും സഹിക്കില്ല. തനിക്കൊപ്പം ജീവിക്കുന്ന ഭാര്യ തന്റെ നഗ്നചിത്രങ്ങൾ പരപുരുഷന്മാർക്ക് അയച്ചു കൊടുക്കുന്നത് കണ്ടെത്തിയ ഭർത്താവ് അതിന് പ്രതികാരം ചെയ്തത്  അല്പം കടുത്ത രീതിയിലായിപ്പോയി. തെരുവിലൂടെ നഗ്നയായി ഭാര്യയെ നടത്തിച്ച് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിരിക്കുകയാണ് ന്യൂയോർക്കിലെ ഈ ഭർത്താവ്.
ഭാര്യ സ്വന്തം നഗ്നചിത്രങ്ങൾ ഏഴു പുരുഷന്മാർക്ക് അയച്ചുകൊടുത്തതായാണ് ഭർത്താവ് കണ്ടെത്തിയിരിക്കുന്നത്.

പരപുരുഷന്മാരുമായി സെക്സ്റ്റിങ് നടത്തിയ ഭാര്യയെ അപമാനിക്കാൻ ഭർത്താവ് കണ്ടുപിടിച്ച മാർഗമായിരുന്നു തെരുവിലൂടെ നഗ്നയായി നടത്തിക്കുകയെന്നത്. വെറും ബാത്ത് ടവൽ മാത്രം ചുറ്റി ഭാര്യയെ തെരുവിലിറക്കിയ ഭർത്താവ് പിന്നാലെ നടന്ന് അവരെ അസഭ്യം പറയുന്നത് വീഡിയയോയിൽ കേൾക്കാം. തന്റെ കൂടെ കഴിഞ്ഞിരുന്ന ഭാര്യ കാമുകന്മാരെ തേടി പോയതിന്റെ പ്രതികാരം ഭർത്താവിന്റെ വാക്കുകളിലും വ്യക്തമാണ്.

പിന്നീട് ടവൽ ശരീരത്തു നിന്ന് മാറ്റാൻ പറഞ്ഞ ഭർത്താവ് ബലമായി ഭാര്യയെ പരിപൂർണ നഗ്നയാക്കുകയായിരുന്നു. പാർക്കു ചെയ്ത വാഹനങ്ങൾക്കിടയിൽ ഒളിക്കാൻ ശ്രമിക്കുന്ന ഭാര്യയെ അയാൾ വീണ്ടും കാമറയ്ക്കു മുന്നിലേക്ക് തള്ളിക്കൊണ്ടുവരുന്നത് കാണാം. ഒടുവിൽ ഒരു മോട്ടോർ ബൈക്ക് മൂടിയിട്ടിരുന്ന കവർ എടുത്ത് തന്റെ നഗ്നത മറച്ച ഭാര്യയെ വീണ്ടും ഭർത്താവ് പരിഹസിക്കുകയായിരുന്നു.

ന്യൂയോർക്കിലെ ഏതു തെരുവിലാണ് സംഭവം നടന്നതെന്ന് വീഡിയോയിൽ വ്യക്തമല്ലെങ്കിലും ഇത് ഹാർലെം ആണെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ഭാര്യയെ നഗ്നയാക്കി തെരുവിലൂടെ നടത്തിയ ഭർത്താവിന്റെ ചെയ്തിക്കെതിരേ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മറ്റൊരു വ്യക്തിയെ ഇത്രയേറെ  അപമാനിക്കാൻ പാടില്ലെന്നും ഇത് വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റുമാണെന്നും അഭിപ്രായം നടത്തുന്നവർ ഏറെയാണ്. എന്നാൽ ഈ വീഡിയോയുടെ ആധികാരികതയെ ചിലർ ചോദ്യം ചെയ്യുന്നുമുണ്ട്. യഥാർഥത്തിൽ ഇത് ഭർത്താവിന്റെ പ്രതികാര വീഡിയോ ആണോ അതോ പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടി ചിലർ ഇറക്കിയിരിക്കുന്നതാണോ എന്നും ചോദ്യമുയരുന്നുണ്ട്.




Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP