Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക് ഡൗൺ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയത് മദ്യപിച്ച് ലക്കുകെട്ട്; തടയാനെത്തിയ ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചത് മൂർച്ചയേറിയ പണിയായുധം കൊണ്ടും; കോവിഡ് മുൻകരുതലുകൾ ലംഘിച്ചതിന്റെ പേരിൽ ലോകത്ത് ആദ്യമായി ഒരാളെ വെടിവെച്ച് കൊന്നത് ഫിലിപ്പീൻസിൽ

ലോക് ഡൗൺ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയത് മദ്യപിച്ച് ലക്കുകെട്ട്; തടയാനെത്തിയ ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചത് മൂർച്ചയേറിയ പണിയായുധം കൊണ്ടും; കോവിഡ് മുൻകരുതലുകൾ ലംഘിച്ചതിന്റെ പേരിൽ ലോകത്ത് ആദ്യമായി ഒരാളെ വെടിവെച്ച് കൊന്നത് ഫിലിപ്പീൻസിൽ

മറുനാടൻ മലയാളി ബ്യൂറോ

മനില: ലോക് ഡൗൺ ലംഘിച്ചയാളെ പൊലീസുകാർ വെടിവച്ചുകൊന്നു. ഫിലിപ്പീൻസിലാണ് ലോക് ഡൗൺ ലംഘിച്ചതിന്റെ പേരിൽ ഒരാളെ സുരക്ഷാ ഉദ്യോ​ഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തിയത്. ഒരു മാസം ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഫിലിപ്പീൻസ്. 63 വയസുകാരനാണ് കൊല്ലപ്പെട്ടത്. ഇയാൾ മദ്യപിച്ച ശേഷം വിലക്കുകൾ ലംഘിച്ച് വീടിന് പുറത്തിറങ്ങുകയായിരുന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും ഉദ്യാഗസ്ഥനെ മൂർച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇയാളെ കൊലപ്പെടുത്തിയത്.

കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഒരാളെ വെടിവച്ചുകൊല്ലുന്ന ലോകത്തെ ആദ്യ സംഭവമാണിത്. ഇയാൾ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നു. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂറ്റേർട്ടെ പൊലീസിനും പട്ടാളത്തിനും അനുവാദം നൽകിയിരുന്നു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, ആളുകൾ തിരിച്ചടിക്കുകയോ മറ്റോ ചെയ്യുകയാണെങ്കിൽ വെടിവെച്ചു കൊല്ലാനാണ് ഡ്യൂറ്റേർട്ടെ പൊലീസിനും പട്ടാളത്തിനും നൽകിയിരുന്ന ഉത്തരവ്. മനിലയിലെ പിന്നാക്ക മേഖലയിൽ ഭക്ഷണം കിട്ടാതെ പ്രതിഷേധിച്ചവർക്കെതിരെ സൈന്യം പട്ടാളമുറ പ്രയോഗിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച കോവിഡ് മുൻകരുതൽ തെറ്റിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന റോഡിഗ്രോ ഡ്യൂറ്റേർട്ടെയുടെ പ്രസ്താവന പുറത്തു വന്നതോടെ വൻപ്രതിഷേധമാണ് രാജ്യാന്തര തലത്തിൽ ഉയർന്നത്. ഇതിനു പിന്നാലെ ഡ്യൂറ്റേർട്ടെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണെന്നും ആരെയും വെടിവച്ചു കൊല്ലാൻ ഉദ്ദ്യേശിച്ചിട്ടില്ലെന്നു ദേശീയ പൊലീസ് മേധാവി പറഞ്ഞിരുന്നു.

ഫിലിപ്പീൻസിൽ 3,414 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 152 പേർ ഇത് വരെ മരിച്ചു. പുതിയതായി നൂറു കണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 12നു ശേഷമാണ് ഫിലിപ്പീൻസിൽ മരണനിരക്ക് വർധിക്കാൻ തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP