Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനത്തിന്റെ വീലിൽ കയറി ഇരുന്ന് 34,000 അടി ഉയരത്തിലൂടെ മണിക്കൂറുകൾ പറന്നു; എന്നിട്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ യുവാവിന്റെ കഥ

വിമാനത്തിന്റെ വീലിൽ കയറി ഇരുന്ന് 34,000 അടി ഉയരത്തിലൂടെ മണിക്കൂറുകൾ പറന്നു; എന്നിട്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ യുവാവിന്റെ കഥ

ജക്കാർത്ത: മികച്ച ജോലി നേടി അലഞ്ഞ് യുവാവ് അതിസാഹസികത കാണിച്ചപ്പോൾ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്തോനേഷ്യയിലെ യുവാവ് നല്ല ജോലി തേടി വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങി പറന്നത് ഒരു മണിക്കൂറുകളോളമാണ്. സുമാത്ര ദ്വീപിൽ താമസമാക്കിയ മരിയോ അംബാർട്ടിയ എന്ന 21കാരനാണ് വിമാനത്തിന്റെ ചക്രത്തിൽ കയറിയിരുന്ന 34,000 അടി ഉയരത്തിലൂടെ മണിക്കൂറുകളോളം പറന്നത്. ജക്കാർത്തയിലെത്തി മികച്ച ജോലി സമ്പാദിക്കുക എന്ന ലക്ഷ്യം സക്ഷാത്ക്കരിക്കുന്നതിനാണ് താൻ അതിസാഹസികതയ്ക്ക് മുതിർന്നതെന്നാണ് യുവാവ് പിന്നീട് അധികൃതരോട് വ്യക്തമാക്കിയത്.

ജക്കാർത്തയിലെ സുകാർണോ ഹാട്ട എയർപോർട്ടിൽവച്ചാണ് വിമാനത്തിന്റെ ചക്രത്തിൽ ഒളിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഗരുഢ ഇന്തോനേഷ്യ വമാനം സുമാത്രയിലെ പീക്കൻ ബെറു വിമാനത്താവളത്തിൽ നിന്നും മറ്റു യാത്രക്കാരെ കയറ്റാനായി ഇറക്കിയ വേളയിലാണ് മരിയോ അതിസാഹസികമായ വിമാനത്തിൽ കയറിപ്പറ്റിയത്. ജക്കാർത്തയിൽ ലാൻഡ് ചെയ്ത് ഉടൻ റൺവേയിലേക്ക് യുവാവ് തെറിച്ചു വീണപ്പോഴാണ് സംഭവം വിമാനത്തിന്റെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ശ്വാസം കിട്ടാതെ അവശനിലയിലായിരുന്നു അപ്പോൾ യുവാവ്. കൂടാതെ ചെവിയിൽ നിന്നും ചോര ഒലിക്കുന്നുമുണ്ടായിരുന്നു. കൈ പൊള്ളിയ അവസ്ഥയിലുമായിരുന്നു.

വിമാനത്തിന്റെ വാതിൽതുറക്കും മുമ്പ്തന്നെ യാത്രക്കാരൻ എങ്ങനെ പുറത്തെത്തിയെന്നാണ് ആദ്യം സുരക്ഷാ ഉദ്യോഗസ്ഥർ ആലോചിച്ചത്. അവശ നിലയിൽ ആയതിനാൽ യുവാവിന് ഉടൻ തന്നെ അടിയന്തര വൈദ്യശുശ്രൂഷ നൽകി. പീക്കൺ ബെറു വിമാനത്തിന്റെ റൺവേയിൽ നിന്നും പറന്നുയരുന്ന വേളയിലാണ് താൻ മരിയോ വിമാനത്തിൽ കയറിപ്പറ്റിയതെന്നാണ് മരിയോ അംബാർട്ടിയ പിന്നീട് വ്യക്തമാക്കിയത്.

അതേസമയം എന്തിനാണ് യുവാവ് ഈ അതിസാഹസികതക്ക് മുതിർന്നതെന്ന കാര്യത്തിൽ സംശയവും നിലനിൽക്കുന്നുണ്ട്. മകൻ എന്തിനാണ് ഈ സാഹസികതയ്ക്ക് മുതിർന്നതെന്ന കാര്യത്തിൽ മാതാവിനും അറിയില്ല. കഴിഞ്ഞ മാസം നാട്ടിൽ നിന്നും പോയിരുന്നു എന്ന കാര്യം മാത്രമേ ഇവർക്ക് അറിവുള്ളൂ. ചാനലുകളിലൂടെയാണ് മകൻ വിമാനത്താവളത്തിൽ വച്ച് പിടിയിലായ വിവരം അറിഞ്ഞതെന്നുമാണ് മാതാവ് പറയുന്നത്. എന്നാൽ വിമാനങ്ങൾ ഉയർന്നു പൊങ്ങുന്നത് എങ്ങനെയെന്ന് അറിയാൻ മരിയോ ഏതാനും ദിവസങ്ങളായി പീക്കൺ ബെറു വിമാനത്താവളത്തിലും പരിസരങ്ങളിലുമായി ചുറ്റി നടക്കുന്നുണ്ടായിരുന്നുവെന്നുമാണ് വിവരം.

അതേസമയം ഇത്രയും ഉയരത്തിൽ ഒരു മണിക്കൂറുകളോളം പറന്നിട്ടും യുവാവിന്റെ ജീവൻ തിരിച്ചുകിട്ടിയത് അത്ഭുതമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP