Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് കുട്ടികളെ 26 തവണ ബലാത്സംഗം ചെയ്തു; 33-കാരിയായ ബ്രിട്ടനിലെ വീട്ടമ്മ അറസ്റ്റിൽ

അഞ്ച് കുട്ടികളെ 26 തവണ ബലാത്സംഗം ചെയ്തു; 33-കാരിയായ ബ്രിട്ടനിലെ വീട്ടമ്മ അറസ്റ്റിൽ

ഞ്ച് കുട്ടികളെ പലതവണയായി ബലാത്സംഗം ചെയ്തതിന് 33-കാരിയായ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടനിൽ താമസികുന്ന മേരി ബ്ലാക്ക് എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2004-നും 2010-നും ഇടയ്ക്ക് 13 വയസ്സിൽത്താഴെ പ്രായമുള്ള അഞ്ച് കുട്ടികളെ 26 തവണ ബലാൽസംഗം ചെയ്തുവെന്നാണ് ഇവർക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള പരാതി.

ചെറിയ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന പത്തംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് മേരി ബ്ലാക്കെന്ന് ബ്രിട്ടനിലെ നോർവിച്ച് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പത്തംഗ സംഘത്തിൽ ആറുപേർ സ്ത്രീകളാണ്. എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തുവർഷത്തിലേറെയായി കുട്ടികളെ പീഡിപ്പിച്ചതിന് ഇവർക്കെതിരെ 38 കേസ്സുകൾ ചുമത്തിയിട്ടുണ്ട്.

രണ്ട് ആൺകുട്ടികളെയും മൂന്ന് പെൺകുട്ടികളെയുമാണ് ഈ സംഘം പലപ്പോഴായി സെക്‌സ് പാർട്ടികൾ സംഘടിപ്പിച്ച് പീഡിപ്പിച്ചത്. 31 മുതൽ 85 വരെ പ്രായമുള്ളവരാണ് സംഘത്തിലുള്ളത്. സമൂഹത്തിൽ വളരെ ഉന്നത നിലയിൽ കഴിയുന്നവരാണ് പ്രതികളെന്നും കോടതിയിൽ അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. 

എന്നാൽ, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം പത്ത് പ്രതികളും നിഷേധിച്ചു. നോർവിച്ച് കൗണ്ടി കൗൺസിലിലെ ശിശുക്ഷേമ വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്സെന്നും ഡോക്ടറെ ഉപയോഗിച്ച് വ്യാജ തെളിവുകൾ ഉണ്ടാക്കുകയായിരുന്നുവെന്നും അവർ വാദിക്കുന്നു.കുട്ടികളുടെ മൊഴിയിലുണ്ടായ വ്യത്യാസം കാരണം കഴിഞ്ഞ ഒരുവർഷത്തോളമായി വിചാരണ നിർത്തിവച്ച് വീണ്ടും അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും കുട്ടികൾ ഉൾപ്പെട്ട നീലച്ചിത്രങ്ങൾ കണ്ടതിനും സംഘത്തിനെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. മേരി ബ്ലാക്കിന് പുറമെ ബ്രിട്ടനിലെ  നോർവിച്ചിൽ നിന്നുതന്നെയുള്ള മൈക്കൽ റോജേഴ്‌സ് (53), ജയ്‌സൺ ആദംസ് (43), കരോൾ സ്റ്റാഡ്‌ലർ (59), ആന്റണി സ്റ്റാഡ്‌ലർ (63), നിക്കോള കോളിൻസ് (36), ആൻഡ്രൂ കോളിൻസ് (52), ജൂഡിത്ത് ഫുള്ളർ (31), ഡെന്നീസ് ബേൺസ് (43), കാതലീൻ ആദംസ് (85) എന്നിവരാണ് കേസ്സിലെ പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP