Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈ നരാധമർക്ക് അല്ലാഹുവിനെ വെറുതെ വിട്ടുകൂടെ? 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യാനികളെ ലിബിയൻ ബീച്ചിൽ കൊണ്ടിരുത്തി തലയറുത്തു സംപ്രേഷണം ചെയ്ത് ഐസിസ്

ഈ നരാധമർക്ക് അല്ലാഹുവിനെ വെറുതെ വിട്ടുകൂടെ? 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യാനികളെ ലിബിയൻ ബീച്ചിൽ കൊണ്ടിരുത്തി തലയറുത്തു സംപ്രേഷണം ചെയ്ത് ഐസിസ്

നുഷ്യ വംശത്തിൽ പിറന്ന ആർക്കും ആലോചിക്കാൻ പോലും പറ്റാത്ത ക്രൂരതയാണു അവർ കാട്ടിയത്. 21 നിസ്സഹായരായ മനുഷ്യരെ കണ്ണു കെട്ടി കടലോരത്തു കൂടി നടത്തിച്ചു ഒരിടത്തു ഇരുത്തിയ ശേഷം തലവെട്ടി കൊല്ലുക എന്ന ക്രൂരത. എന്നാൽ ഈ അതിക്രൂരതയ്ക്കു മുമ്പ് അവർ അല്ലാഹുവിന്റെ പേര് ദുരുപയോഗം ചെയ്തു എന്നതാണു കഠോരം. അല്ലാഹുവിന്റെ അനുമതിയോടെ ഞങ്ങൾ റോം കീഴടക്കുമെന്നാണ് ഈ നരാധമർ പറഞ്ഞത്. ലിബിയയിൽ ജോലി ചെയ്യുന്ന ഈജിപ്തുകാരാണ് ഈ 21 പേരും. ഇവരെ ജനുവരിയിലാണ് ഭീകരർ തട്ടിക്കൊണ്ടു പോയത്. ഇവരെ മുട്ടുകുത്തിയിരുത്തി തലയറുത്തു കൊലപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിലൂടെ ഞായറാഴ്ച രാത്രിയാണ് ഐസിസ് പുറത്തു വിട്ടത്. 'രക്ഷ എന്നത് നിങ്ങൾക്കിനി ആഗ്രഹിക്കാൻ മാത്രമെ തരമുള്ളൂ' എന്ന് കത്തിയുമായി നിൽക്കുന്ന ഒരു ഭീകരൻ ഇവരെ കൊലപ്പെടുത്തുന്നതിന് മുമ്പ് പറയുന്നു.

ഈ ക്രൂര കൊലയാളികളോട് പ്രതികാരം ചെയ്യുമെന്ന് ഈജിപ്ത് പ്രതികരിച്ചു. പ്രസിഡന്റ് അബ്ദൽ ഫത്താഹ് അൽ സീസിയുടെ അടിയന്തര ദേശീയ സുരക്ഷാ യോഗം വിളിച്ചു ചേർത്തും. ഏഴു ദിവസത്തെ ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 21 ഈജ്പ്തുകാരെ കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചെയ്തിയോട് തക്കതായ പ്രതികാരം ചെയ്യാൻ ഈജിപ്തിന് അവകാശമുണ്ടെന്ന് അൽ സീസി പറഞ്ഞു. ആവശ്യമായ സമയത്ത് തങ്ങളുടെ സന്നാഹങ്ങളുപയോഗിച്ച് ഈ ക്രൂരമായ കൊലപാതകങ്ങൾക്ക് മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. അയൽ രാജ്യമായ ലിബിയയിലേക്ക് യാത്ര ചെയ്യുന്നതിൽ ഈജിപത് പൗരന്മാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. പൈശാചികമായ ഈ ക്രൂരതയ്ക്ക് പകരം ചോദിക്കാതെ തങ്ങളുടെ രാജ്യത്തിനു ഇനി വിശ്രമമില്ലെന്ന ആത്മവിശ്വാസം വിശ്വാസികൾക്കുണ്ടാകണമെന്ന് കോപ്റ്റിക് സഭ ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ലിബിയയിലെ സിർതെ നഗരത്തിൽ നന്നും ഡിസംബറിലും ജനുവരിയിലുമായാണ് കൊല്ലപ്പെ്ട്ട ഈജ്പ്തു കാരെ ഐസിസ് അനുഭാവം പുലർത്തുന്ന ലിബിയൻ ഭീകരർ തട്ടിക്കൊണ്ടു പോയത്. ഇവരെ ഉടൻ കൊലപ്പെടുത്തുമെന്ന് ആഴ്ചകളായി ഇവർ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുകയായിരുന്നു. ട്രിപോളി പ്രൊവിൻസ് ഇസ്ലാമിക് സ്റ്റേറ്റ് എന്നാണ് കൊലയാളികൾ വീഡിയോയിൽ സ്വയം വിശേഷിപ്പിക്കുന്നത്. 2011-ൽ നാറ്റോ സേനയുടെ പിന്തുണയോടെ നടന്ന ജനകീയ സമരത്തോടെ മുഅമ്മർ ഗദ്ദാഫിയുടെ അധികാരം നഷ്ടപ്പെടുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തതിനു ശേഷമാണ് ലിബിയയിൽ ഭീകരർ പിടിമുറുക്കിത്തുടങ്ങിയത്.

ലിബിയയിൽ ആയിരക്കണക്കിന് ഈജിപ്തുകാർ ജോലി ചെയ്യുന്നുണ്ട്. ഭീകരർ പിടിമുറുക്കിയതോടെ ഇവരുടെ ജീവൻ അപകടത്തിലാകുകയായിരുന്നു. ഇറാഖിലും സിറിയയിലും വലിയൊരു ഭൂപ്രദേശം കയ്യടിക്കിയ ഐസിസ് ഇറ്റലിയുടെ തെക്കൻ അതിർത്തിക്ക് അഞ്ഞൂറോളം മൈലുകൾ അടുത്തെത്തിയെന്ന സൂചനയാണ് ലിബിയയിലെ ഭീകരരുടെ മുന്നേറ്റം സൂചിപ്പിക്കുന്നത്. റോം കീഴടക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വീഡിയോയിൽ ഒരു ഭീകരൻ ഇംഗ്ലീഷിൽ പറയുന്നുമുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP