Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇല്ല....എംബിഎസിന് ഒന്നും പറ്റിയില്ല..യമൻ പ്രസിഡന്റുമായി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്‌ച്ച നടത്തുന്ന വീഡിയോ പുറത്ത് വിട്ട് സൗദി അറേബ്യ; അവസാനിക്കുന്നത് ഇറാനിയൻ പത്രങ്ങൾ തുടങ്ങിവെച്ച് ഊഹാപോഹങ്ങൾ

ഇല്ല....എംബിഎസിന് ഒന്നും പറ്റിയില്ല..യമൻ പ്രസിഡന്റുമായി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്‌ച്ച നടത്തുന്ന വീഡിയോ പുറത്ത് വിട്ട് സൗദി അറേബ്യ; അവസാനിക്കുന്നത് ഇറാനിയൻ പത്രങ്ങൾ തുടങ്ങിവെച്ച് ഊഹാപോഹങ്ങൾ

റിയാദ്: ഇല്ല ജനങ്ങളുടെ പ്രിയപ്പെട്ട എംബിഎസിന് ഒന്നും പറ്റിയിട്ടില്ല. അദ്ദേഹം സുരക്ഷിതനായി സൗദിയിൽ തന്നെയുണ്ട്. എംബിഎസ് കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന അഭ്യൂഹങ്ങൾക്കൊടുവിൽ അദ്ദേഹം ജീവനോടെയുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് സൗദി ഭരണ കൂടം. യമൻ പ്രസിഡന്റ് അബ്ദ്‌റാബോ മൻസൂറുമായി എംബിഎസ് കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോ ആണ് സൗദി പുറത്ത് വിട്ടിരിക്കുന്നത്.

ഇതോടെ എംബിഎസ് കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ഒരാഴ്ചയായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങൾക്കാണ് അന്ത്യമായിരിക്കുന്നത്. ഇറാനിയൻ മാധ്യമങ്ങളാണ് എംബിഎസ് കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന തരത്തിലുള്ള വാർത്തകൾ തുടങ്ങി വെച്ചത്. ഏപ്രിൽ 21ന് കൊട്ടാരത്തിലുണ്ടായ സൈനിക അട്ടിമറിയിൽ എംബിഎസ് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നായിരുന്നു ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ അഭ്യാഹത്തിനാണ് ഇതോടെ അന്ത്യമായത്.

വീഡിയോയിൽ സൽമാൻ രാജകുമാരൻ യമനി പ്രസിഡന്റ് അബ്ദ്‌റാബോ മൻസൂർ ഹാദിയെ ജിദ്ദയിൽ വെച്ച് അഭിവാദ്യം ചെയ്യുന്നതും യെമൻ പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്തു സംസാരിക്കുന്നതും കാണാം. ഇതോടെ സൽമാൻ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന വിവാദത്തിനാണ് വീഡിയോപുറത്ത് വിട്ടു കൊണ്ട് സൗദി ഭരണ കൂടം തന്നെ അവസാനം കണ്ടത്.

ഒരാഴ്ച മുമ്പ് സൽമാൻ കൗൺസിൽ ഓഫ് ഇക്കണോമിക് അഫയേഴ്‌സ് ആൻഡ് ഡെവലപ്‌മെന്റ് മീറ്റിങിൽ സംസാരിക്കുന്നതിന്റെ ചിത്രം സൗദി പുറത്ത് വിട്ടിരുന്നു. എന്നാൽ എന്തുകൊണ്ട് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ വീഡിയോ പുറത്ത് വിടുന്നില്ല എന്ന ചോദ്യവും അന്ന് ഉയർന്നിരുന്നു. ഈ വിവാദത്തിന് പിന്നാലെയാണ് പുതിയ വീഡിയോ സൗദി പുറത്ത് വിട്ടിരിക്കുന്നത്.

സൗദിയുടെ ബദ്ധ ശത്രുക്കളാണ് ഇറാൻ. അതുകൊണ്ട് തന്നെ ഇറാൻ പുറത്ത് വിട്ട ഈ വാർത്ത വളരെ ഗൗരവത്തോടെയാണ് ജനങ്ങൾ എടുത്തത്. ഏപ്രിൽ 21ന് ശേഷം സൽമാൻ രാജകുമാരനെ ആരം കണ്ടിട്ടില്ല. അന്ന് സൗദി രാജകൊട്ടാരത്തിൽ ആയുധം കൊണ്ടുള്ള ആക്രമണം ഉണ്ടായതായും കൊട്ടാരത്തിന്റെ ഗേറ്റിന് സമീപമുള്ള ഡ്രോൺ വെടിവെച്ചിട്ടതായുമെല്ലാം അഭ്യൂഹങ്ങൾ പരന്നു. റിയാദിലെ കൊട്ടാരത്തിന് പുറത്ത് ശക്തമായ വെടിവെയ്‌പ്പ് നടന്നിരുന്നു എന്ന് അവകാശപ്പെടുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ച. അന്ന് നടന്ന ഭരണ അട്ടിമറിയിൽ സൽമാൻ രാജകുമാരൻ അറസ്റ്റിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകുമെന്നുമാണ് ഇറാനിയൻ മാധ്യമങ്ങൾ ഊഹിച്ചു എഴുതിയത്.

ഏപ്രിൽ 21ന് റിയാദിൽ നടന്ന ആക്രമണത്തിൽ രണ്ട് ബുള്ളറ്റെങ്കിലും എംബിഎസിന്റെ ശരീരത്തിൽ തറച്ചിട്ടുണ്ടെന്നും മരണപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് ഇറാന്റെ ഖയാൻ പത്രം റിപ്പോർട്ട് ചെയ്തത്. കൂടാതെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായ മൈക്ക് പോംപോ ഏപ്രിൽ അവസാനം സൗദി സന്ദർശിച്ചിരുന്നു. പോംപോയുടെ ആദ്യ അമേരിക്കൻ സന്ദർശനമായിട്ട് കൂടി പോംപോയെ സ്വീകരിക്കുന്ന എംബിഎസിനെ എവിടെയും കണ്ടില്ല. പോംപോ സൗദി സന്ദർശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരുന്നെങ്കിലും അതിലെവിടെയും എംബിഎസിനെ കാണാനേ ഇല്ലായിരുന്നു. ഇതെല്ലാം എംബിഎസ് അപകടപ്പെട്ടിട്ടുള്ലതിനാലാണെന്നാണ് ഇറാൻ മാധ്യമങ്ങൾ എഴുതി പിടിപ്പിച്ചത്.

സൗദിയിലെ അഴിമതിക്കെതിരെ നിരന്തരം പോരാടിയ ആളാണ് എംബിഎസ്. അഅദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിൽ ഡസൻ കണക്കിന് രാജകുമാരന്മാരും മുതിർന്ന ഉദ്യോഗസ്ഥരും മുതിർന്ന ബിസിനസുകാരുമെല്ലാം തടങ്കലിൽ ആിരുന്നു. മുഖം നോക്കാതെയുള്ള എംബിഎസിന്റെ നടപടി ലോകശ്രദ്ധ നേടിയിരുന്നു. സൗദിയിലെ സാധാരണക്കാർക്ക് പോലും പ്രിയങ്കരനാണ് എംബിഎസ്. അതുകൊണ്ട് തന്നെ എംബിഎസിന്റെ അസാന്നിധ്യം സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്. എംബിഎസ് എവിടെ പോയി എന്ന് പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചോദിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP